ഈ കാര്യത്തില്‍ എനിക്ക് നിന്നോട് സഹതാപം തോന്നുന്നു. നമ്മുടെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം അനുസരിച്ച് ഒരു കുടുംബത്തിലെ അംഗങ്ങള്‍ പല സഭകളിലായി / മതങ്ങളിലായി നില്‍ക്കുന്നത് സമൂഹത്തില്‍ മോശമായ ഒരു കാര്യമാണ്. അതുകൊണ്ട് ആദ്യം രക്ഷിക്കപ്പെട്ടു, സ്നാനപ്പെട്ടു സ്ഥലം സഭാ കൂട്ടായ്മയില്‍ വരുന്ന വ്യക്തി കുടുംബത്തിലെ നായകന്‍ (control person) ആണെങ്കില്‍ ആ കുടുംബത്തിലെ മറ്റു അംഗങ്ങളും ഈ കാര്യങ്ങള്‍ പിന്തുടരാന്‍ നിര്‍ബന്ധിതരാകും.അവര്‍ക്ക് ഒരു പക്ഷെ, സഭക്കാര്‍ പഠിപ്പിച്ചതിന്റെയും, കുടുംബത്തില്‍ ആദ്യം രക്ഷിക്കപ്പെട്ട വ്യക്തിയുടെ ജീവിത വിത്യാസത്തിന്റെയും വെളിച്ചത്തില്‍ ബുദ്ധിപരമായ അറിവ് ഉണ്ടായിരിക്കാം എന്നാല്‍ എല്ലാവര്ക്കും യഥാര്‍ത്ഥ വീണ്ടും ജനനത്തിന്‍റെ അനുഭവം ഉണ്ടാകണമെന്നില്ല. അവര്‍ക്ക് അവര്‍ പിന്തുടര്‍ന്ന് പോന്ന പല സാമുദായീക, ജാതീയ കാര്യങ്ങളില്‍ നിന്നും അത്യന്തീകമായ ‘വേര്‍പാട്’ പാലിക്കാന്‍ സാധിക്കില്ല. പഴയ കാര്യങ്ങളോട് തന്നെയായിരിക്കും അവരുടെ ആഗ്രഹം. മനസ്സില്‍ താലോലിച്ചു കൊണ്ട് നടക്കുന്ന ആഭരണ കിനാവുകള്‍ അവസരം കിട്ടുമ്പോള്‍ വെളിപ്പെടുകയും ചെയ്യും. ഒത്തിരി ദൃഷ്ടാന്തങ്ങള്‍ നമ്മുക്ക് മുന്‍പില്‍ ഉണ്ടല്ലോ.
ഒരു മൂര്‍ഖന്‍ പാമ്പ് ഇതുവരെ ആരെയും കടിച്ചിട്ടില്ലാത്തത് കൊണ്ട്, അതിനു വിഷ മില്ല എന്നില്ലല്ലോ. അങ്ങനെ ഉള്ളവര്‍ അവസരം കിട്ടുമ്പോള്‍ വലിയ വിഷം ഉപയോഗിക്കും.
അപ്പോസ്തലീക കാലത്തെപ്പോലെ ഇന്ന് ‘ജ്ഞാനവരം’ ഉള്ളവര്‍ സഭയില്‍ ഇല്ലല്ലോ. മറ്റു സഭകളില്‍ നിന്നോ മതങ്ങളില്‍ നിന്നോ എന്നതിനേക്കാള്‍ അധികമായി പാരമ്പര്യ വിശ്വാസികളുടെ കുടുംബങ്ങളില്‍ പെട്ടവര്‍ തന്നെ പലപ്പോഴും രക്ഷിക്കപ്പെടാത്തവര്‍, ‘നല്ല സ്വഭാവം, നല്ല രീതികള്‍, സാഹചര്യങ്ങള്‍ കൊണ്ടൊക്കെ സ്നാനപ്പെട്ടു കൂട്ടായ്മയില്‍ വരുന്ന പ്രവണത ഇക്കാലങ്ങളില്‍ വളരെ കൂടുതല്‍ ആണ്.
