ഒന്നാം നൂറ്റാണ്ടിലെ എല്ലാ വിശ്വാസികളും കര്‍ത്താവിന്‍റെ കല്‍പന പ്രകാരം, രക്ഷിക്കപ്പെട്ടവര്‍ വിശ്വാസ സ്നാനത്തിലൂടെ കര്‍ത്താവിനെ സാക്ഷിച്ചവര്‍ തിരുവത്താഴം ആചരിച്ച് കര്‍ത്താവിന്‍റെ മരണത്തെ ഓര്‍ത്തു വന്നു. ഞാന്‍ വരുവോളം എന്ന് പറഞ്ഞു ഏല്പിച്ചിട്ട് ഉള്ളത് കൊണ്ട് ആഴ്ചവട്ടത്തിന്റെ ഒന്നാം നാലില്‍ കര്‍ത്തൃമേശ ആചരിക്ക എല്ലാ വിശ്വാസികളുടെയും ചുമതലയും പദവിയും ആകുന്നു. കര്‍തൃദിവസത്തില്‍ അപ്പം നുറുക്കുവാനായി കൂടിവരുമ്പോള്‍ കര്‍ത്താവു തന്നെ കേന്ദ്രവിഷയം ആയിരിക്കേണ്ടതാണ്.
രക്ഷിക്കപ്പെടാത്തവര്‍ക്കും, രക്ഷിക്കപ്പെട്ടവര്‍ ആണെങ്കിലും സ്നാന പ്പെടാത്തവര്‍ക്കും, രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടവര്‍ ആണെങ്കില്‍ തന്നെയും പുതിയ നിയമ മാതൃകയിലുള്ള സ്ഥലം സഭാ കൂട്ടായ്മയില്‍ ഇല്ലാത്തവര്‍ക്കും കര്‍ത്തൃമേശയില്‍ പങ്കും ഓഹരിയും ഉണ്ടായിരിക്കില്ല. (സ്ഥലം സഭാ കൂട്ടായ്മ എന്ന വിഷയം ‘Reception – സ്ഥലം സഭയിലേക്കുള്ള സ്വീകരണം’ എന്ന തലക്കെട്ടില്‍ സഭാസത്യത്തില്‍ തന്നെ വിശദമായി ചേര്‍ത്തിരിക്കുന്നത് ഇതോടൊപ്പം വായിക്കുന്നത് നല്ലതാണ്)
ഇസ്രയേല്‍ ജനത്തിന്റെ ഓര്മ ശുശ്രുഷയായിരുന്ന പെസഹയില്‍ അന്യനോ, പരദേശിയോ, കൂലിക്കാരനോ പങ്കെടുക്കുവാന്‍ പാടില്ലായിരുന്നു. “യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചതു: പെസഹയുടെ ചട്ടം ഇതു ആകുന്നു: അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു. എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം. പരദേശിയും കൂലിക്കാരനും അതു തിന്നരുതു”. ( പുറപ്പാടു 12: 43-45) അറിവുകൂടാതെ കള്ളസഹോദരന്മാര്‍ നുഴഞ്ഞു കയറുന്നത് സൂക്ഷിക്കേണ്ടതാണ്. ഇതിന്റെ പ്രാഥമീകമായ ഉത്തരവാദിത്വം സഭയിലെ മൂപ്പന്‍മാര്‍ക്കുള്ളതാണ്.
