കുടുംബമായി ദൈവ സന്നിധിയില്‍ വരണം. സഭായോഗത്തിന് നിങ്ങളോടൊപ്പം കുഞ്ഞുങ്ങളെ കൊണ്ടുപോകണം. കുഞ്ഞുങ്ങളുടെ ആത്മീയ ജീവിതത്തെ നിസ്സാരമായി കാണരുത്. ആത്മീയ വിഷയങ്ങളില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്വം നിര്‍വഹിക്കണം.
മോശയുടെ ആവിശ്യവും, ഫറവോന്റെ മറുപടിയും പുറപ്പാട് 10:8 -10 കാണാം “…. ബാലന്മാരും…., പുത്രന്മാരും, പുത്രിമാരും…” പുരുഷന്മാര്‍ (പ്രായമായവര്‍) ആരാധിക്കുന്നതിനോ, മൂന്നു ദിവസം (താല്ക്കാലീകമായി മാത്രം) ദൈവ സന്നിധിയില്‍ പോകുന്നതിനോ, നിബന്ധനകള്‍ക്ക് വിധേയമായി ദൈവീക ബന്ധം ഉണ്ടാകുന്നതിനോ സാത്താന് തടസമില്ല.
തന്‍റെ ജനത്തിന് വേണ്ടി മോശ പറയുന്നതിന്റെ സാരം, ‘ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തെ ആരാധിക്കുവാന്‍ പോകുന്നു എങ്കില്‍ ഞങ്ങളുടെ കുഞ്ഞുങ്ങളുമായി മാത്രമേ പോകൂ… ‘കുഞ്ഞുങ്ങളില്ലാത്ത കനാന്‍’ ഞങ്ങള്‍ക്ക് വേണ്ട…’
ക്രിസ്തുമൂലം ഉള്ള രക്ഷയുടെ സന്തോഷം കുടുംബമായി ആസ്വദിക്കണം. ഒരു വിശ്വാസിക്ക് ആത്മഭാരം ഉണ്ടാകേണ്ടത് ആദ്യം തങ്ങളുടെ കുഞ്ഞുങ്ങളെ പറ്റിയാണ്.
ചിലരെ സംബന്ധിചെങ്കിലും, സര്‍വലോകവും പോയി പ്രസംഗിച്ചതിന് ശേഷവും, സ്വന്ത കുഞ്ഞുങ്ങള്‍ വിശ്വാസത്തിലേക്ക് വരാത്ത പ്രസംഗികര്‍ ഉണ്ട്. സങ്കടകരമായ ഒരു കാര്യമാണ്. “നമ്മുടെ കുഞ്ഞുങ്ങള്‍ ദൈവ സന്നിധിയില്‍ കണ്ടില്ലങ്കില്‍ ആ കച്ചവടം നഷ്ടമാണ്”. Evg.Sunny Thomas , Thiruvanathapuram.
www.sabhasathyam.com
