നല്ല ചോദ്യം, സാധാരണയായി ആഭരണ അനുകൂലികള്‍ ചോദിക്കുന്നതാണ് ഇത്. ഇന്ന് വിശ്വാസികള്‍ എന്നഭിമാനിക്കുന്ന പലരുടെയും വസ്ത്രധാരണം കണ്ടാല്‍ ഈ ചോദ്യം വളരെ അര്‍ത്ഥവത്താണ്. ‘വിലയേറിയ വസ്ത്രം’ പറയുന്നതിന് മുന്‍പ് ‘വസ്ത്രം’ എന്ന പ്രയോഗത്തിന്റെ അര്‍ഥം മനസിലാക്കണം. ആദ്യ മനുഷ്യരുടെ പാപത്തിന്റെ ഫലമായി “ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി”
(ഉല്പത്തി 3:7). മനുഷ്യന്‍റെ ബുദ്ധി പ്രകാരം വെയിലത്ത് വാടുന്ന അത്തിയില അരയാടക്ക് പകരം “യഹോവയായ ദൈവം ആദാമിന്നും അവന്റെ ഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.” (ഉല്പത്തി 3:21). അരയാടക്ക് പകരം ഉടുപ്പ് ഉണ്ടാക്കി കൊടുത്തു, വസ്ത്രത്തിന്റെ മാന്യത ദൈവം മനുഷ്യനെ പഠിപ്പിച്ചു. 1തിമോഥിയോസ് 2:9 ല്‍ നാം വായിക്കുന്നത് “സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ വസ്ത്രത്തിനും ഒരു ‘യോഗ്യത’ ഉണ്ടായിരിക്കണം. ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും, മറ്റുള്ളവരുടെ ലൈംഗീക ആകര്‍ഷണത്തിന് വകയുണ്ടാക്കുന്ന രീതിയില്‍ ശരീരത്തിന്റെ ആകാരഭംഗി കാണിക്കുവാനും, ഒരു സുബോധവും ഇല്ലാതെ അല്‍പ വസ്ത്ര ധാരികള്‍ ആകുന്നതും വചന വിരുദ്ധമാണ്. പലരുടെയും ബ്ലൌസ്, ചുരീധാര്‍, ഉടുപ്പ്, പിന്നെ ഒരുതരം റൂമാല്‍ ടോപ്പുകളുടെയും ഒക്കെ പുറഭാഗ നഗ്നത കണ്ടാല്‍ പിന്നെ ‘പുതിയ Airport’ നു വേറെ സ്ഥലം അവിശ്യമില്ലെന്നു തോന്നിപോകും. മാന്യവും, യോഗ്യവും ആയ വസ്ത്രം ആവിശ്യമാണെന്നും അത് ലജ്ജാശീലത്തോടും, സുബോധത്തോടും ധരിക്കണം എന്നും പൗലോസ് പറഞ്ഞിരിക്കുന്നു.
ഇനിയും ‘വിലയേറിയ വസ്ത്രം’ എത്രമാത്രം വിലയുടെ വസ്ത്രം ഒരു വിശ്വാസി ഉപയോഗിക്കണം? അതിന്റെ അളവുകോല്‍ എന്താണ്? എന്നതിന്‍റെ ഉത്തരം, ഈ ചോദ്യ കര്‍ത്താവു തന്നെ ചിന്തിക്കുക. ചില സ്ഥലങ്ങളില്‍ മാന്യവും, യോഗ്യവും ആയതും ലജ്ജാശീലത്തോടും, സുബോധത്തോടും ധരിക്കുവാന്‍ പറ്റിയ വസ്ത്രങ്ങള്‍ക്ക് വില കൂടുതല്‍ ആണ്. കാരണം, ഒരു വിശ്വാസിക്ക് തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തന്നോടും, കര്‍ത്താവിനോടും നീതി പുലര്‍ത്താന്‍ സാധിക്കാത്ത വസ്ത്രങ്ങളാണ് വിപണിയില്‍ അധികവും, കൂടുതല്‍ വില്‍പനയും അതിന്മൂലം ഉള്ള കൂടുതല്‍ ലാഭവും കിട്ടുന്നതുകൊണ്ട് അങ്ങനെയുള്ള വസ്ത്രങ്ങള്‍ക്ക് ആണ് പലപ്പോഴും വിലക്കുറവ്.
ഈ ന്യായത്തിന്റെ പേരില്‍
ക്രിസ്തു യേശുവിലുള്ള
‘സ്വാതന്ത്ര്യം ദുഷ്ട്ടതക്ക് മറപിടിക്കരുത് “.
