ചേച്ചി… ‘വിവാഹ മോതിരം’ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്?

മോളുടെ ഈ ചോദ്യത്തിന് ഉത്തരം ലളിതമയി പറയട്ടെ. എന്‍റെ ഭര്‍ത്താവിനു എന്നെയും, എനിക്ക് എന്‍റെ ഭര്‍ത്താവിനെയും പൂര്‍ണ്ണ വിശ്വാസം ഉള്ളതുകൊണ്ടും, ദൈവമാണ് ഞങ്ങളെ യോജിപ്പിച്ചത് എന്ന് ബോധ്യം ഉള്ളതുകൊണ്ടും, വിവാഹ മോതിരം, താലിമാല, സിന്ദൂരകുറി തുടങ്ങിയ  ‘വിവാഹ അടയാളങ്ങള്‍ക്ക്’ വിശ്വാസി എന്ന നിലയില്‍ ഞങ്ങളില്‍ ഒരു  സ്ഥാനവും ഇല്ല. 

മോതിരം ഇടുന്ന ‘വേര്‍പെട്ടവര്‍’ എന്ന് അഭിമാനിക്കുന്ന മിക്കവാറും ആളുകളും സ്വഭാവ വൈകല്യം ഉള്ളവര്‍ ആണ് എന്ന് അവരെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. അവലക്ഷണമായ തൊടീല്‍,  ഞൊണ്ടല്‍, കെട്ടിപ്പിടുത്തം, ശരീര ചെഷ്ട്ടകള്‍, ‘എ’ ചേര്‍ത്തുള്ള സംസാരങ്ങള്‍ ( വിശ്വാസികള്‍ക്ക് പാടില്ലാത്ത സംസാരങ്ങള്‍ ) ഒക്കെ ഇക്കൂട്ടരുടെ പ്രത്യേകതകള്‍ ആണ്.  

ഇക്കൂട്ടര്‍ ആരും തന്നെ, മറ്റു സമുദായത്തില്‍ ഉള്ളതുപോലെ വിവാഹ ശുശ്രുഷയില്‍ മോതിരം വാഴ്ത്തുകയോ, താലി കെട്ടുകയോ, സിന്ദൂരം ഇടുകയോ ഒന്നും ചെയ്തിട്ടുള്ളവര്‍ അല്ല. പിന്നെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ‘വിവാഹം കഴിച്ചതാണെന്ന്’ പെട്ടെന്ന് ബോധോദയം (മാനസീക വിഭ്രാന്തി) ഉണ്ടാകുകയും, അതിന്റെ ഫലമായി മോതിരം ഇട്ടു തുടങ്ങുകയും ചെയ്യുന്നു. ആഭരണ പ്രേമത്തിന്റെ  ആദ്യ അടയാളം ആണ് ‘ മോതിരം’ 

നമ്മള്‍ കേരളീയര്‍, ഹൈന്ദവ സംസ്കാര രാജ്യത്തിന്‍റെ ഭാഗമാണല്ലോ. വിവാഹം കഴിച്ച സ്ത്രീകള്‍ വിവാഹ അടയാളമായി സിന്ദൂരം (തിലക കുറി) ഉപയോഗിക്കുന്നു. കേരളത്തിലെ നാമധേയ ക്രിസ്താനികളും ചില സ്ഥലങ്ങളില്‍  സിന്ദൂരം ഇടാറുണ്ട്. പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍ ഇത് സര്‍വ സാധാരണമാണ്. എന്തുകൊണ്ട് വിശ്വാസികള്‍ സിന്ദൂരം ഉപയോഗിക്കുന്നില്ല? കല്യാണം കഴിച്ചതിന്റെ തെളിവല്ലേ?  വിദേശ രാജ്യങ്ങളിലേക്ക് പോകുവാന്‍ വിമാനം കയറുമ്പോള്‍ പല വേര്‍പാട്‌ ബ്രെതറന്‍ വിവാഹം കഴിഞ്ഞതാണെന്നു പെട്ടന്നു ബോധമുണ്ടാകുകയും ‘മോതിര ബ്രെതറന്‍’ ആയി മാറുകയും ചെയ്യുന്നു. 

കേരളത്തിലേക്ക് പോകുമ്പോഴും, മാതാപിതാക്കള്‍ വിദേശ രാജ്യങ്ങളില്‍ അവരുടെ  മക്കളെ സന്ദര്‍ശിക്കുമ്പോളും ഒക്കെ ഈ ‘മോതിര ബ്രെതറന്‍’ ‘സാധാരണ ബ്രെതറന്‍’ ആകുന്നത്‌ ഒരു നിത്യ സംഭവം ആണ്.   

‘പൂച്ചയില്ലാത്തെടുത്തു എലിക്കു വെളിച്ചപ്പാട്’

 അറബി നാടുകളിലേക്ക് ജോലിക്കായി പോകുന്നവരില്‍ ഈ മാറ്റം ഇല്ല എന്ന് വേണം പറയുവാന്‍, കാരണം കാലങ്ങള്‍ കഴിഞ്ഞാലും തിരികെ കേരളത്തിലേക്ക് തന്നെ വരണം എന്നതും, അന്യദേശത്ത് മറ്റ് എന്തിനേക്കാളും ഉപരി കര്‍ത്താവിനെ സ്നേഹിക്കുവാന്‍ ഈ പരദേശികള്‍ക്ക് കഴിയുന്നു അഥവാ നിര്‍ബന്ധിതര്‍ ആകുന്നു എന്നതും പ്രസ്താവ്യമാണ്.     

Leave a Reply

Your email address will not be published. Required fields are marked *