‘ഇത് എന്‍റെ രക്തത്തിന്‍റെ പുതിയനിയമം’ (ലുക്കൊസ്.22:20) എന്ന് പറഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥം എന്താണ്?

glassOfWineകര്‍ത്താവിന്‍റെ അത്താഴം സ്ഥാപിച്ചതും, പഴയനിയമം കൊടുത്തതും തമ്മില്‍ വളരെ സാമ്യം ഉണ്ട്. ദൈവത്തിന്‍റെ പ്രത്യേക നിയോഗ പ്രകാരം പഴയ നിയമം കൊടുത്തതായ മോശെ ഇങ്ങനെ പറഞ്ഞു. “….ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു” (പുറപ്പാട് 24:8). ”അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു”. (പുറപ്പാട് 24:9). ”അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറപ്പാട് 24:11). അങ്ങനെ ഇസ്രയേല്‍ ജനത്തിന് യഹോവയായ ദൈവവുമായിട്ടുള്ള നിയമത്തില്‍ കൂടിയുള്ള ബന്ധം ഭക്ഷണം കഴിക്കുന്നതില്‍ കൂടി ആഘോഷിച്ചു. യേശുവിനെ കാണിച്ചു കൊടുത്ത രാത്രിയില്‍ പുതിയ നിയമത്തിന്റെ മധ്യസ്ഥനായ യേശു തന്‍റെ സ്വന്തമായവരോട് പറഞ്ഞു “എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു.” (ലുക്കോസ് 22:29).

പഴയനിയമത്തോടുള്ള ബന്ധത്തിലും, നിയമം ചെയ്തതായി അപ്പോസ്തല പ്രവൃത്തിയില്‍ നാം കാണുന്നു. “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ” (അപ്പൊ:പ്രവൃത്തി 3:25) “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു:     എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു”(എബ്ര.10:16). ഈ വാഗ്ദത്തം ചെയ്യപ്പെട്ട പുതിയനിയമത്തില്‍ യിസ്രായേല്‍ പ്രവേശിക്കുന്ന കാലം വരുന്നുണ്ട്. എങ്കിലും അതിലെ ആത്മീയ നന്മകള്‍ എല്ലാം തന്നെ പുതിയനിയമ വിശ്വാസികളായ നമ്മുക്ക് ലഭിച്ചിരിക്കുന്നു. സൌജന്യമായ പാപമോചനം ലഭിച്ചതിനോട് ചേര്‍ത്ത് അതും നല്‍കപ്പെട്ടിരിക്കുന്നു.

ഈ ഓര്‍മയുടെ അത്താഴം വരുവാനുള്ള രാജ്യത്തില്‍ നമ്മുക്ക് ഉണ്ടാകുവാനുള്ള സന്തോഷത്തിന്റെ ഓര്‍മ്മകൂടി ആയിരിക്കുവാന്‍ കര്‍ത്താവ് ഉദ്ദേശിച്ചു.  അന്ന് രാത്രിയില്‍ യേശു അവരെ പഠിപ്പിച്ച വചനങ്ങളെല്ലാം അവരുടെ ശോഭനമായ ഭാവിയും തേജസിന്‍റെ പ്രത്യാശയും സംബ്ബന്ധമായ കാര്യങ്ങള്‍ നിറഞ്ഞിരുന്നു എങ്കിലും പാനപാത്രം നമ്മുടെ പാപ പരിഹാരത്തിനായിട്ടും വരുവാനുള്ള രാജ്യത്തിലെ നന്മകള്‍ക്കായിട്ടും യേശു എന്ത് വില കൊടുത്തു എന്നതിനെ സൂചിപ്പിക്കുന്നു. അതിന്റെ ഓര്‍മ്മയില്‍നിന്നും നാം അതില്‍നിന്നും പാനം ചെയ്യുകയും ചെയ്യുന്നു. ദൈവനാമം മഹത്വപ്പെടട്ടെ.

സഭാസത്യം.കോം  

Leave a Reply

Your email address will not be published. Required fields are marked *