സോഷ്യല്‍ ഗോസ്പല്‍ (Social Gospel) വക്താക്കളോ? എല്ലാവരെയും ചേര്‍ത്ത് വേര്‍പാടോ ? Evg.Thiruvattar Krishnankutty

‘വേര്‍പാടിലെ’ വിശുദ്ധന്മാര്‍ വേര്‍പാട്‌ ഇല്ലാത്ത ‘വിശുദ്ധന്മാരു’മായി ചേര്‍ന്നു
സുവിശേഷീകരണത്തിനും മറ്റും സഹകരിക്കുമ്പോള്‍ ഉപദേശത്തിലും, വിശുദ്ധിയിലും ഉള്ള ‘നമ്മുടെ വേര്‍പാട്‌’ പണയം വെക്കാന്‍ പാടില്ല.

എബ്രായ ലേഖനം പഴയനിയമത്തെ സ്ഥിരീകരിക്കുകയാണ് ചെയ്തത്.
ഇന്ന് കാണുന്ന പൌരോഹിത്യം മിഥ്യാവാദമോ?

നമ്മള്‍ വേര്‍പാടുകാര്‍, എല്ലാവരെയും സഹകരിപ്പിക്കുന്ന സാമൂഹീക സുവിശേഷീകരണത്തിന്‍റെ (Social Gospel) വക്താക്കളായി മാറിക്കൊണ്ടിരിക്കുന്നു.

വേര്‍പാടും അതിനോട് ചേര്‍ന്ന കാര്യങ്ങളും പറയുമ്പോള്‍, മതത്തില്‍ നിന്ന് പൂര്‍ണമായി വേര്‍തിരിയണമെങ്കില്‍,  പാരമ്പര്യങ്ങളും, ആചാരങ്ങളും, അനുഷ്ടാനങ്ങളും എല്ലാമായ കാര്‍മീക പ്രമാണങ്ങളോട് എല്ലാം വിട പറയണം.

ഹൃദയം കഠിനമാക്കി തിരിച്ചുപോകാന്‍ തുടങ്ങിയവരോട്, “… നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു …” (എബ്രായെര്‍ 3:1:15) എന്ന മുന്നറിയിപ്പ് കൊടുക്കുന്നു.

ഈ സഭാവിശ്വാസത്തിലേക്ക് എന്തിനു വേണ്ടി വന്നു? ഞാന്‍ പോയ പല സഭകളിലും എന്താണ് വിത്യാസം? തിരുവട്ടാര്‍ കൃഷ്ണന്കുട്ടിയുടെ അവലോകനം.

“…വാഴ്ത്തി നുറുക്കി തരുന്ന അപ്പം’ എന്നല്ല ‘നാം നുറുക്കുന്ന അപ്പം’ എന്നാണ്..”

ക്രിസ്ത്യാനികളുടെ ഇടയില്‍ ഇന്ന് നാം കാണുന്ന പലതും അന്ധമായത് ആണ്. ക്രിസ്തീയത്വം എന്ന് പറയാന്‍ കഴിയുന്ന ഒന്നും തന്നെ ഇല്ല.

ഏറ്റവും പിശകായ മാര്‍ഗങ്ങളിലൂടെയാണ് ‘ക്രിസ്തീയ മാര്‍ഗം’ പോകുന്നത്. ഈ പാശ്ചാതലത്തില്‍ എബ്രായലേഖനം നമ്മെ ഉദ്ബോധിപ്പിക്കുന്നത്, നമ്മള്‍ ഇത് നന്നായി പഠിച്ച്, നാം എവിടെയാണ് എത്തി നില്‍ക്കുന്നത്, എന്ന് പരിശോധിക്കാനാണ്.

പഴയനിയമം നിലനില്‍ക്കുന്ന കാലത്ത് തന്നെ എന്തിനു പുതിയനിയമം?

വിശ്വാസികളായി വന്നിട്ട് ഒരു പ്രശ്നവും ഇല്ലാതെയാണോ നമ്മെളെല്ലാം ജീവിക്കുന്നത്? പ്രശ്നമില്ല എന്ന് പറയുന്നു എങ്കില്‍ നിങ്ങള്‍ കുഴപ്പക്കാരാണ്!

വിശ്വാസിക്ക് രക്ഷിക്കപ്പെട്ട നാള്‍ മുതല്‍ തുടങ്ങുന്നതാണ് പ്രശ്നം..
തിരിച്ചു പോകാന്‍ തോന്നിയിട്ടുണ്ട്!! അപ്പോള്‍ ഒക്കെയും ഒരു വാക്യം ഓര്‍മവരുന്നത്,

“ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” (റോമര്‍ 8:35) “നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു. മരണത്തിന്നോ ജീവന്നോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു“.(റോമര്‍ 8:37-39)

മാനുഷീകവും ലൌകീകവും പ്രാകൃതവും ആയ ശക്തികളെ എല്ലാം വെല്ലുവിളിച്ചിട്ടു, പൗലോസ്‌ ഇങ്ങനെ പറഞ്ഞു ‘ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല’

അതുകൊണ്ട് ഒരു വിശ്വാസിയാണോ പ്രശ്നമുണ്ട്. കലക്കം ഉണ്ട്!

പിന്നെ ക്രിസ്തു പറഞ്ഞ സമാധാനത്തിന്റെ അര്‍ത്ഥം എന്ത്?

  • പുതിയ നിയമ മാതൃകയിലുള്ള സഭകളിലേക്ക് അടുത്തകാലത്ത് വന്നവരും, മടങ്ങിപോകാന്‍ ആഗ്രഹിച്ച് അവസരം കാത്തിരിക്കുന്നവര്‍ക്ക്….
  • പുതിയ നിയമ ഉപദേശങ്ങളും, പ്രമാണങ്ങളും അറിഞ്ഞിട്ടും, പഠിച്ചിട്ടും കര്‍ത്താവിനായി, വേര്‍പെട്ടു ജീവിക്കാന്‍ മനസില്ലാത്തവര്‍ക്ക്…
  • സഭയിലെ മറ്റു സഹോദരന്മാര്‍ ശരിയല്ല, അവരുടെ ഇടയില്‍ പ്രശ്നങ്ങളാണ്, അതുകൊണ്ട് ഞങ്ങള്‍ അങ്ങോട്ടില്ല. ഇങ്ങനെയൊക്കെ ഒഴികഴിവ് പറയുന്ന സമുദായ സ്നേഹികള്‍ക്ക്…..
  • ദൈവവചനാടിസ്ഥാനത്തില്‍ ഉള്ള പുതിയ നിയമ സഭയെക്കാള്‍, പാരമ്പര്യം, സഭയിലെ ജാതീയ ആചാരങ്ങള്‍, മറ്റു പല മാനുഷീക കല്പനകളിലും തുടരുന്നവര്‍ക്ക്….
  • ‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ആശയത്തില്‍ നിന്നും ‘സഭ ഏതായാലും വിശ്വാസി ആയിരുന്നാല്‍ മതി’ എന്ന ബുദ്ധി ജീവികള്‍ക്ക്……..   
  • എല്ലാടത്തും പ്രശ്നങ്ങള്‍ ഉണ്ട്, അതുകൊണ്ട് നില്‍ക്കുന്നിടത്ത് നിന്നാ മതി’  എന്ന ആശയക്കാര്‍ക്ക്…….
  • ഇന്ന് കാണുന്ന എല്ലാ സഭകളും ഒന്നാണ്, ഒരുപോലെയാണ്, എല്ലാ നദികളും ഒഴുകി കടലിലാണ് ചെല്ലുന്നത് എന്ന് പറയുന്ന വിശാല ചിന്തകര്‍ക്ക്‌……
  • ഉപേഷിച്ചതിനെ പലതിനെയും തിരികെ സ്വീകരിക്കുക മാത്രമല്ല,  പാരമ്പര്യ ‘ബ്രദറനിസം’ കൊണ്ട് സുവിശേഷ തല്‍പരരായ സാക്ഷികള്‍ക്ക് ‘ഒരുപണി’ കൊടുക്കാന്‍ വേണ്ടി, പുതിയ വിശ്വാസികളെ സഭയില്‍ നിന്നകറ്റാന്‍  പാട് പെടുന്നവര്‍ക്ക്…….. ഇതാ…..

 
ഹൈന്ദവ കുടുബത്തില്‍ ജനിച്ചു, സത്യാന്വേഷിയായി ജീവിതം തുടങ്ങി.., വേദ പുസ്തക അടിസ്ഥാനത്തില്‍ ക്രിസ്തീയ സഭാ, സമുദായ വിത്യാസങ്ങള്‍  പഠിച്ചു മനസിലാക്കി, സത്യം കണ്ടെത്തിയ, കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി അറിഞ്ഞ സത്യത്തിനു വേണ്ടി ശക്തമായി നിലനില്ക്കുന്ന,  തിരുവട്ടാര്‍ കൃഷ്ണന്കുട്ടിയുടെ ജീവിത അനുഭവം ഒരു മാര്‍ഗദര്‍ശനം.

Evg. Thiruvattar Krishnankutty

Leave a Reply

Your email address will not be published. Required fields are marked *