സ്ഥലംസഭാ വിശ്വാസികള്‍ എല്ലാവരും രക്ഷിക്കപ്പെട്ടവരോ? രക്ഷിക്കപ്പെടുക എന്നത് ഒരു തോന്നലല്ല, ഒരു സംഭവമാണ്. Evg.George Chacko

പ്രിയ വിശ്വാസിയെ…. നിങ്ങള്‍ യഥാര്ത്ഥത്തില്‍ രക്ഷിക്കപ്പെട്ടതാണോ? നല്ല പ്രസംഗം കേട്ടപ്പോള്‍ ഉണ്ടായ ഒരു മാനസീക വികാരം (emotional feeling) ‘രക്ഷ’ അഥവാ ‘വീണ്ടും ജനനം’ ആകുന്നില്ല. ഒരു പക്ഷെ, താങ്കള്‍ രക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞു സ്നാനപ്പെട്ടു, സഭയില്‍ കൂട്ടായ്മയില്‍ ഉള്ള വ്യക്തി ആയിരിക്കാം. നല്ല സ്വഭാവത്തിന് ഉടമ ആയിരിക്കാം. ആത്മീയ പ്രവര്ത്തനങ്ങളുടെ ഭാഗമായിരിക്കാം. എന്നാല്‍ യഥാര്ത്ഥത്തില്‍ വീണ്ടുംജനനം പ്രാപിച്ചുവോ എന്ന് ഉറപ്പാക്കണം. ഒരു വിശ്വാസ കുടുംബത്തില്‍ ജനിച്ചു വളര്ന്നത്‌ ഒരു ഭാഗ്യമാണ്. എങ്കിലും താങ്കളുടെ ‘ആത്മരക്ഷ’ എന്നത് നിസ്സാരമായി ചിന്തിച്ചു നിത്യ നരകത്തിലേക്ക് പോകരുത്. ചെറുപ്പം മുതല്‍ കണ്ടും, കേട്ടും വരുന്നത് കൊണ്ട് വിലയില്ലാത്തത് ആകരുത്.. ദൈവ സന്നിധിയില്‍ വിനയപ്പെട്ട്, ഒരു സ്വയശോധന ചെയ്യുവാന്‍ ദൈവം ഇടയാകട്ടെ.

താങ്കള്‍ രക്ഷയുടെ സന്തോഷം അനുഭവിക്കുന്ന വിശ്വാസിയാണോ?
ദൈവ വചനം വായിക്കുമ്പോള്‍ ആത്മ സന്തോഷം ഉണ്ടാകാറുണ്ടോ?

25 വര്‍ഷങ്ങള്‍ക്കു മുന്‍പ് രക്ഷിക്കപ്പെട്ട്, മാര്ത്തോമ കുടുംബത്തില്‍ നിന്നും ബ്രദറണ്‍ സഭയിലേക്ക് വന്നു സുവിശേഷം പ്രസംഗിക്കുന്ന സഹോദരന്‍ ജോര്‍ജ് ചാക്കോയുടെ ഈ സന്ദേശം ഒരു പക്ഷെ നിങ്ങള്ക്കുള്ള രക്ഷയുടെ സന്ദേശം ആയിരിക്കാം.. ദയവായി ശ്രദ്ധിച്ചാലും..

വിശ്വാസ കുടുംബങ്ങളിലെ യാത്രക്കാരുടെ ശ്രദ്ധക്ക്…!
രക്ഷിക്കപ്പെട്ട ദൈവമക്കളോട് എങ്ങനെ യാത്ര ചെയ്യണമെന്നു വ്യക്തമായ നിര്ദ്ദേശം ഉണ്ട്.
വഴിയില്‍ കിടന്നു വഴക്കിടരുത്.
വിളിച്ച വിളിക്ക് യോഗ്യമം വണ്ണം യാത്ര ചെയ്യണം.
മാതൃകയായി യാത്ര ചെയ്യണം, മറ്റുയാത്രക്കാരൊക്കെ നമ്മെ ശ്രദ്ധിക്കുന്നുണ്ട്.
യാത്രക്ക് തടസമുള്ളത് എല്ലാം വിട്ടു യാത്ര ചെയ്യണം
(എബ്രായര്‍ 12.1,2).

‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്ഗ്ഗ യാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു
ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍’

വിശ്വാസ കുടുംബങ്ങളിലെ രക്ഷിക്കപ്പെടാത്തവരും നാശത്തിന്റെ പാതയില്‍..
‘ജീവിത യാത്രക്കാരാ, കാലടികള്‍ എങ്ങോട്ട് ?
നാശത്തിന്‍ പാതയോ ജീവന്റെ മാര്‍ഗമോ, ലക്ഷ്യം നിന്‍ മുന്പിലെന്ത്?’

സുവിശേഷത്തെ സ്നേഹിക്കണമെങ്കില്‍ പരിശുദ്ധാത്മാവിനാല്‍ വെളിപ്പാട് ലഭിക്കണം.(1കൊരിന്ത്യര്‍ 2:4-6).

ഇന്ന് ആത്മീയ വെളിപ്പാട് ലഭിക്കാത്തത് കൊണ്ടാണ് ഈ വിശ്വാസകുടുംബത്തിലെ കൊച്ചുങ്ങള്‍ പോലും, ജനിച്ചതുകൊണ്ടു ഒരു പരുവത്തിനങ്ങു പോകുന്ന ഒത്തിരി പേരുണ്ട്.. പരസ്യ യോഗത്തിണോ, ഒരാളോട് സുവിശേഷം പറയാനോ, ഒരു സങ്കീര്ത്ത്നം വായിക്കാന്‍ പോലും എഴുന്നേല്ക്കാത്ത എത്ര കൊച്ചുങ്ങളുണ്ട്? അവരുടെ കൊഴപ്പം ഒന്നും അല്ല. രക്ഷ അവര്ക്ക് വെളിപ്പെട്ടു ലഭിച്ചിട്ടില്ല.

ഈ കുടുംബത്തിലോക്കെ ജനിച്ചത്‌ കൊണ്ട് അങ്ങ് പോകുന്നവരാണ്.

എന്നാല്‍ സുവിശേഷം ബുദ്ധികൊണ്ട് മാത്രം പഠിക്കുവാനല്ല, പിന്നെയോ ഇത് പരിശുദ്ധാത്മാവിനാല്‍ വെളിപ്പെട്ടു ലഭിച്ചാല്‍ അവര്‍ അടങ്ങിയിരിക്കില്ല.

അവര്‍ ദൈവത്തിന്റെ വചനം ധ്യാനിക്കും, ആരാധനയ്ക്ക് ചിന്തകള്‍ പറയും,
പ്രബോധനം പറയും, തങ്ങളാല്‍ കഴിയുന്നതുപോലെ പരിശുദ്ധാത്മാവ്
സഹായിച്ചു അവരെ കൊണ്ട് പറയിപ്പിക്കും… ഇതൊരു വെളിപ്പടാണ്.

പ്രിയ സ്നേഹിതാ യേശുവിനെ പറ്റി നിനക്ക് എന്താ അറിയാവുന്നത്?ക്രൂശിന്റെ വചനം രക്ഷിക്കപ്പെടുന്നവര്ക്ക് ‘അറിവെന്നല്ല’ ദൈവശക്തി ആണ്…
ഇത് വെളിപ്പെട്ടു കിട്ടണം.

കുഞ്ഞേ നീ വചനം ധ്യാനിക്കുമ്പോള്‍ നീ ദൈവത്തിന്റെ മഹത്വം കൊണ്ട് നിറയാറുണ്ടോ?
ആത്മീയ മേഖലയിലേക്ക് ഉയിര്ത്തപ്പെടാറുണ്ടോ?
അതാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം…

നിങ്ങള്‍ ഏതു കുടുംബത്തില്‍ ജനിച്ചവരാനെങ്കിലും
ഈ യേശുക്രിസ്തുവിനെ വെളിപ്പെട്ടു കിട്ടണം.
എങ്ങനെയാണു വെളിപ്പെട്ടു കിട്ടുന്നത്? യോഹന്നാന്‍ 7:38,39

സുവുശേഷ പ്രസംഗങ്ങള്‍ കേള്ക്കു മ്പോള്‍ ആണ് പരിശുദ്ധാത്മാവ് വരുന്നത്എന്ന് വേദപുസ്തകം പറയുന്നു, അത് അതുപോലെ പഠിപ്പിക്കുന്ന സഭയാണ് ബ്രദറണ്‍ സഭ. അതുകൊണ്ടാണ് ഞാന്‍ മാര്ത്തോമ സഭയില്‍ നിന്നും ഈ സഭയിലേക്ക് വന്നത്. ഇപ്പഴത്തെ കൊച്ചുങ്ങളൊക്കെ ഇത് മനസിലാക്കുന്നോ എന്നറിയില്ല. അതുപോലെ പ്രസംഗിക്കാന്‍ സ്വാതന്ത്ര്യം ഉള്ള സഭയാണ് ബ്രദറണ്‍ സഭ അതുകൊണ്ടാണ് ഈ സഭയിലേക്ക് വന്നത്.

കുഞ്ഞുങ്ങള്‍, സഹോദരങ്ങളൊക്കെ പരിശോധിക്കണം.
പരിശുദ്ധാത്മാവിനെ ലഭിക്കുക അഥവാ രക്ഷിക്കപ്പെടുക
എന്നത് ഒരു തോന്നലല്ല. ഒരു സംഭവമാണ്.
നമ്മുടെ നിരൂപണങ്ങളല്ല, തോന്നലുകളല്ല വചനം വിശ്വസിക്കുക.

രക്ഷിക്കപ്പെട്ടവര്ക്ക് രക്ഷയുടെ സന്തോഷം ഉണ്ടാകണം.

ചിലര്ക്ക് പേടിയാ.. യേശുക്രിസ്തു പറയുന്നത് പോലെ മാനസാന്തരപ്പെടുവാന്‍, രക്ഷിക്കപ്പെടുവാന്‍, സ്നാനപ്പെടുവാന്‍, വേര്പെടുവാന്‍, ആരാധിക്കുവാന്‍, കര്ത്താകവിന്റെ ശബ്ദം കേട്ട് വേലക്കിറങ്ങാന്‍..
വിശ്വാസ കുടുംബത്തിലെ ഒത്തിരി പിള്ളേര്ക്ക് പേടിയാ ….
കര്ത്താ വിന്റെത ശബ്ദം കേട്ട് ഇറങ്ങിയാല്‍, അത്യന്തം പരമായി കര്ത്താവു പരിപാലിക്കും.
എബ്രായര്‍ 7:25 “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്വാരൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു”
“വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു” ( യൂദ 24)

സഭാസത്യം.കോം

Leave a Reply

Your email address will not be published. Required fields are marked *