സ്ഥലം സഭയിലെ മൂപ്പന്മാരോട്, വിശ്വാസികള്‍ എപ്രകാരം കടമ്പെട്ടിരിക്കുന്നു?

എബ്രായര്‍ 13: 7 – നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍; അവരുടെ ജീവാവസാനം ഓര്‍ത്ത്  അവരുടെ വിശ്വാസം അനുകരിപ്പിന്‍..

എബ്രായര്‍ 13 : 17 – നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന്‍; അവര്‍ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാല്‍ നിങ്ങളുടെ ആത്മാക്കള്ക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു.

എബ്രായര്‍ 13 : 24 – നിങ്ങളെ നടത്തുന്നവര്ക്ക് എല്ലാവര്ക്കും സകല വിശുദ്ധന്മാര്ക്കും വന്ദനം ചൊല്ലുവിന്‍..

ദൈവസഭയെ കര്‍ത്താവില്‍ നടത്തുന്ന, നയിക്കുന്ന സ്ഥലംസഭയിലെ മൂപ്പന്മാരോട് സഭാവിശ്വാസികള്ക്ക് ഉണ്ടായിരിക്കേണ്ട കടപ്പാടുകളാണ് മുകളില്‍ വായിച്ച വേദഭാഗങ്ങളില്‍ നാം കാണുന്നത്.

* അവരെ ഓര്‍ക്കണം. – മൂപ്പന്മാരും മനുഷ്യരാണ്. അവരും ജഡശരീരത്തില്‍ വസിക്കുന്നവരാണ്. വിശ്വാസത്തിന്‍റെ പാതയില്‍ മറ്റു വിശാസികളോടൊപ്പം യാത്ര ചെയ്യുന്നവരാണ്. വിശ്വാസികളുടെ കൂട്ടത്തെ മേയ്ക്കുവാന്‍ ദൈവം അവരുടെ നടുവില്‍ നിന്നും എഴുന്നേല്പ്പി ച്ചിരിക്കുന്ന ഇടയന്മാര്‍. സഹവിശ്വാസികളുടെ പ്രാര്‍ത്ഥനയും സഹകരണവും പ്രോത്സാഹനവും തീര്‍ച്ചയായും മൂപ്പന്മാര്ക്കു ആവശ്യമാണ്. നമ്മുടെ സ്ഥലംസഭയിലെ മൂപ്പന്മാരേയും, അവരുടെ കുടുംബത്തേയും ഓര്ത്തു പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് ഇടയാകണം. അവരെ കുറ്റം വിധിക്കുന്നതിനു പകരം അവരെ ശുശ്രുഷകളില്‍ സഹായിക്കുന്നതില്‍ നാം തല്പരരായിരിക്കണം.

* അവര്ക്കു കീഴടങ്ങിയിരിക്കണം. – മൂപ്പന്മാരെ വിശ്വാസികള്‍ അനുസരിക്കുന്നവരായിരിക്കണം. മൂപ്പന്മാര്‍ക്കു സ്ഥലം സഭയോടുള്ള നടത്തിപ്പിനെ, കരുതലിനെ, നയിക്കലിനെ വിശ്വാസികള്‍ അംഗീകരിക്കണം. മൂപ്പന്മാര്‍ക്കു വിധേയപ്പെട്ടുള്ള ക്രിസ്തീയജീവിതമായിരിക്കണം ഒരു യഥാര്ത്ഥ മായ ദൈവപൈതലിന്റെ സഭാജീവിതം.

* അവരെ വന്ദനം ചെയ്യണം. – മൂപ്പന്മാരെ ബഹുമാനിക്കുവാന്‍ വിശ്വാസിക്ക് കഴിയണം. മൂപ്പന്മാരുടെ സ്ഥാനം, അവരുടെ പദവി, അവരുടെ ഉത്തരവാദിത്വങ്ങളെ എല്ലാം അംഗീകരിക്കുന്നതോടൊപ്പം അവരെ ആദരിക്കുവാനും സ്നേഹിക്കുവാനും വിശ്വാസിക്ക് എല്ലായ്പ്പോഴും സാധിക്കണം. തങ്ങളെ ഏല്പ്പിവച്ചിരിക്കുന്ന ചെറിയ കൂട്ടത്തെ വിശ്വസ്തതയോടെ കാത്തു സൂക്ഷിച്ചു പരിപാലിക്കുന്ന ഇടയന്മാരെ ഓര്ത്തു, ആടുകളുടെ വലിയ ഇടയനായ ദൈവത്തോട് എപ്പോഴും സ്ത്രോത്രം ചെയ്യുന്നവരായിരിപ്പാന്‍ നമുക്കു സാധിക്കണം.

വിശ്വാസത്തിന്റെ നല്ല അനുകാരികളായിരിപ്പാന്‍ വലിയവനായ ദൈവം നമ്മെ സഹായിക്കുമാറാകട്ടെ

Leave a Reply

Your email address will not be published. Required fields are marked *