ദൈവം തന്ന സൌന്ദര്യം പൂര്‍ണ്ണമാണെന്ന് മനസിലായത് കൊണ്ടും ദൈവത്തെ ബഹുമാനിക്കുന്നത് കൊണ്ടും എനിക്ക് കൂടുതല്‍ ” EXTRA FITTINGS ” ആവിശ്യമില്ല.
പഴയ നിയമത്തില്‍ പരസംഗം ചെയ്താല്‍ പാപം എന്ന് ദൈവ കല്പന ഉണ്ടായിരുന്നു, “വ്യഭിചാരം ചെയ്യരുതു” (പുറപ്പാട് 20:14,ആവര്‍ത്തനം 5:18) എന്നാല്‍ പുതിയനിയമത്തില്‍ സ്ത്രീയെ മോഹിച്ചു നോക്കിയാല്‍ തന്നെ പാപമാണ് എന്ന് നമ്മുടെ കര്‍ത്താവു തന്നെ പറഞ്ഞിട്ടുണ്ട്. “ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” (മത്തായി 5:28)
അതുപോലെ തന്നെ പഴയ നിയമത്തില്‍ ആഭരണം പാടില്ല എന്ന് ഇസ്രയേല്‍ മക്കളോട് കല്പിച്ചിട്ടുണ്ട്.
“നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു. (പുറപ്പാടു 33:5) “അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല” (പുറപ്പാടു 33:6) പുതിയനിയമത്തില്‍ ആഭരണം പാടില്ല എന്ന് മാത്രമല്ല യോഗ്യമായ വസ്ത്രം, ലജ്ജാശീലം, സുബോധം, സ്ത്രീകൾക്കു ഉചിതമായ രീതിയിലുള്ള സൽപ്രവൃത്തികള്‍ എന്നിവ കൊണ്ട് കൊണ്ട് അലങ്കരിക്കുകയും വേണം. “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.” (തീമോ:2:9-10)
വേശ്യാവൃത്തി ചെയ്യുന്നവരും, മറ്റു അസന്മാര്‍ഗിക പ്രവര്‍ത്തി ചെയ്യുന്നവരും, മറ്റും തങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനും, ലൈഗീക വികാരങ്ങളെ ചൂഷണം ചെയ്യുന്നതിനും വേണ്ടിയാണു ആഭരണം ഉപയോഗിക്കുന്നത്.
ഒരു വിശ്വാസി എന്ന നിലയില്‍ എനിക്ക് ഈ ‘ഭരണം’ അണിയാന്‍ എങ്ങനെ സാധിക്കും ???
