വിശ്വാസികള്‍ ഇന്ന് ഐകമത്യപ്പെട്ടിരിക്കുന്നത് എങ്ങനെയാണ് ?

വിശ്വാസികള്‍ നിര്‍വഹിക്കേണ്ട അടിസ്ഥാനപരമായ മൂന്ന് ഉത്തരവാദിത്വങ്ങളെ ശ്രദ്ധിക്കാം .
1. സഹോദരനെ സ്നേഹിക്കണം.(1 യോഹന്നാന്‍ 4:20),
2. വേര്‍പെട്ട ജീവിതം നയിക്കുന്നവരായിരിക്കണം (2 കോരി 6:16-17,യെശയ്യാവ് 52:11)
3. മതപരമായ ചട്ടക്കൂടുകളെയും ആചാരങ്ങളെയും വിട്ടവരായിരിക്കണം.

ദൈവിക ന്യായവിധി ക്രസ്തീയ മതങ്ങള്‍ക്കും ബാധകമാണ് – മഹതിയാം ബാബിലോണ്‍. “അവളെ വിട്ടു പോരുവിന്‍ “എന്നതാണ് ദൈവിക ആഹ്വാനം.(വെളിപ്പാട് 18:4,യെശയ്യാവ് 52:11)മാത്രമല്ല യേശുക്രിസ്തുവിന്റെ നാമത്തില്‍ നാം ഒരു പ്രാദേശികസഭയില്‍ ഒത്തുചേരുമ്പോഴാണ് നമ്മുടെ ക്രിസ്തീയ സാക്ഷ്യം ഇണക്കിചെര്‍ക്കപെടുന്നത്.(മത്തായി 18:20).

ദൈവം നല്‍കിയ തിരുവച്ചനത്തിലെ ക്രമം(അപ്പൊ 2:41,42) നാം പതിവായി ചെയ്യുമ്പോഴാണ് നമ്മുക്ക് ലഭിച്ച വെളിച്ചത്തിന് നാം തെളിവ് നല്‍കുന്നത്.നമ്മുക്ക് ചുറ്റുമുള്ള ചിന്തക്കുഴപ്പമുണ്ടാക്കുന്നതും അജ്ഞത നിറഞ്ഞതുമായ കാര്യങ്ങള്‍ വിശ്വാസികളെ ബാധിക്കുന്നില്ല .അവര്‍ താഴ്മയോടും ആത്മാര്‍ത്ഥതയോടും വചനത്തിലെ ദൈവിക നിര്‍ദേശങ്ങളെ പിന്ചെല്ലുകയും, ക്രിസ്തുവിന്റെ നാമത്തില്‍ കൂടിവരുകയും ചെയ്യുന്നു .ഇങ്ങനെയുള്ള സഹോദരന്മാര്‍ തമ്മിലുള്ള സ്നേഹവും അവരുടെ വചനത്തിലുള്ള നിശ്ചയവും മറ്റുള്ളവരെ ചിന്തിപ്പിക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്ന കാര്യം ഇതാണ് യഥാര്‍ത്ഥ “വഴി ഇതാകുന്നു ഇതില്‍ നടന്നു കൊള്‍വിന്‍ “(യെശയ്യാവ് 30:21 ).

Leave a Reply

Your email address will not be published. Required fields are marked *