ഒരു സഭാവിശ്വാസിയെ സംബന്ധിച്ച് പരക്കുന്ന ‘കിംവദന്തികള്‍’ ഒരു പ്രാദേശിക സഭ എങ്ങനെ കൈകാര്യം ചെയ്യും.?

ഒരു വ്യക്തി പറഞ്ഞു കേള്‍ക്കുന്നത് കൂടാതെ, പഴയ നിയമ പ്രമാണമായ ‘രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴി ‘(ആവര്‍ത്തനം 17:6 )സഭയുടെ സുപ്രധാന കാര്യങ്ങളിലും പ്രായോഗികമാക്കാം. കിംവദന്തികളുടെ അടിസ്ഥാനത്തില്‍ സഭകള്‍ ഒരിക്കലും നടപടി എടുക്കരുത്. ‘രണ്ടോ മൂന്നോ സാക്ഷികള്‍’ എന്നത് ചിലപ്പോഴൊക്കെ സമാന സംഭവത്തെക്കുറിച്ചുള്ള ‘രണ്ടോ മൂന്നോ കഥകള്’‍ ആയിപ്പോകാറുണ്ട് എന്നുള്ളത് ദുഖകരമാണ്. ഉദാഹരണമായി ഒരു വിശ്വാസി മദ്യപിക്കുന്നതായി വാര്‍ത്ത പരന്നാല്‍ വളരെ സൂക്ഷ്മതയോടെ മൂപ്പന്മാര്‍ ആ വിഷയത്തെക്കുറിച്ച് അന്വേഷിച്ചിട്ട് വേണം ആ സഹോദരനെതിരെ നടപടി എടുക്കാന്‍. ഗൌരവമുള്ളതും എന്നാല്‍ തെളിവോ സാക്ഷികളോ ഇല്ലാത്തതുമായ കിംവദന്തികളുടെ മേല്‍ സഭ ത്വരിതഗതിയില്‍ നടപടി എടുക്കരുത് .

മൂപ്പന്മാര്‍, ആരോപിതനായ വ്യക്തിയെ സന്ദര്‍ശിക്കുകയും ‘സകല മനുഷ്യരുടെയും മുമ്പില്‍ യോഗ്യമായത് മുന്‍കരുതേണ്ട ആവശ്യം’ (റോമര്‍ 12:17) മനസ്സിലാക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നത് എന്തെങ്കിലും തെറ്റ് ആ വ്യക്തിയുടെ ഭാഗത്തു ഉണ്ടായാല്‍ തന്നെ തിരുത്തേണ്ടതിനും,ബുദ്ധിയോടെ സഭക്ക് ഹാനി വരാതെ ദൈവിക സ്വഭാവത്തില്‍ പെരുമാറുന്നതിനും,ആരും ഇത് പോലുള്ള നുണകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും സഹായകരമാകും. ഒപ്പം ഒരു മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പും ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *