സത്യങ്ങള്‍ ഇപ്പോഴും ആവര്‍ത്തി ക്കപ്പെടുന്നുണ്ട്. ഇത് ദൈവം നമ്മുക്ക് നല്‍കിയിരിക്കുന്ന വചനത്തിലെ സത്യം ആകുന്നു. എങ്കില്‍ അതിന്റെന മൂല്യം ഊഹിക്കാവുന്നതിലും അധികമാണ്. ദൈവജനത്തെ അവരുടെ ജീവിതത്തിലും, കര്‍ത്തൃ സേവയിലും നിലനിര്ത്തുതന്നതിനായി ദൈവം തന്നെ സ്ഥാപിച്ച ഈ സത്യങ്ങളും, തത്വങ്ങളും നാം മറന്നു കളയുവാനോ, വിട്ടു കളയുവാനോ സാധ്യതയുള്ളതിനാല്‍, തിരുവചനസത്യങ്ങള്‍ തന്നെ നമ്മോടു ആവര്ത്ത്നം ആവശ്യപ്പെടുന്നു. പ്രാദേശിക സഭയുമായി ബന്ധപ്പെട്ട സത്യങ്ങള്‍ വളരെ പ്രാധാന്യമേറിയതാണ്. ലളിതമായ ഈ തിരുവചന സത്യങ്ങള്‍ ഇത്രമാത്രം ഊന്നിപ്പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ് ?. അഥവാ എന്തിനാണ് വീണ്ടും വീണ്ടും പഠിപ്പിക്കപ്പെട്ടത് എന്നോര്‍ത്ത് നാം അത്ഭുതപ്പെട്ടെക്കാം. പക്ഷെ ഇത് തെളിവുകളുള്ള വസ്തുതകളാണ്. എല്ലായ്പോഴും വിശ്വാസികളായ ഒരു യുവജനത വളര്‍ന്നു വരികയും, അവരെ ഈ സത്യങ്ങള്‍ നാം പഠിപ്പിക്കേണ്ടതും, അവരെ സത്യത്തിലേക്ക് നയിക്കേണ്ടതും അത്യാവശ്യമാണ്. പ്രായമായി വരുന്ന നമ്മളും ഈ സത്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടത് ആണ്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ മാത്രം കൂടിവരുന്ന പ്രാദേശിക സഭകളില്‍ കാണപ്പെടുന്ന പ്രായോഗിക കാര്യങ്ങളുടെ അടിസ്ഥാനം ഈ സത്യങ്ങള്‍ തന്നെ ആണ്. അതുകൊണ്ട് നമ്മുക്ക് വിശുദ്ധമായ ഈ വചനത്തിലേക്ക് മടങ്ങാം…! അറിയുന്ന സത്യങ്ങളുടെ സാധുത നമ്മുക്ക് ഒന്നുകൂടി പരിശോധിക്കാം…. അവയുടെ ഇന്നത്തെ പ്രായോഗികത നമ്മുക്ക് ഒന്നുകൂടി ഓര്‍ക്കാം..
സമാനമായ ഒരു സാഹചര്യം നാം ന്യായാധിപന്മാരുടെ പുസ്തകത്തില്‍ കാണുന്നുണ്ട്. യോശുവയുടെയും, ആ കാലത്തുണ്ടായിരുന്ന മൂപ്പന്മാരുടെയും മരണശേഷം വേറൊരു തലമുറ ഉണ്ടായി. “യഹോവയെയും അവന് ഇസ്രായേലിനു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.” (ന്യായാ. 2:10). പുതിയ തലമുറയ്ക്ക് സത്യം കൈമാറുന്നതില്‍ അവര്‍ പരാജയപ്പെട്ടേക്കാം. അല്ലെങ്കില്‍ പിതാക്കന്മാര്ക്കു ശേഷം വന്നവര്‍, ദൈവം അവര്‍ക്ക് കൊടുത്ത സത്യങ്ങള്‍ വിവേചിച്ച് അറിയുന്നതില്‍ പരാജയപ്പെട്ടേക്കാം. പൌലോസ് തിമോത്തിയോസിനു എഴുതിയ അവസാന ലേഖനത്തില്‍, ഈ വലിയ സത്യങ്ങള്‍ തന്നെ ആണ് ഊന്നിപ്പറയുന്നത്. നാം ഇങ്ങനെയാണ് അവിടെ വായിക്കുന്നത് “നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക.” ( 2 തിമോ 2:2 )
സത്യത്തിന്റെ സാക്ഷികള്‍ ആയിരിക്കുവാന്‍ വലിയവനായ ദൈവം നമ്മുക്ക് കൃപ നല്ക്ട്ടെ!!

congratulation,for this hardworks ,i hope it will usefull for global nations,we all hold and pray for this ministrey,
thanks for your encouragement