സഭയില്‍ കൂട്ടായ്മയില്‍ ഇല്ലാത്തവരെ ആരാധനയോഗത്തിന് പ്രത്യേക സ്ഥാനത്ത് ഇരുത്തണമോ?

assemblyപ്രാദേശീക സഭാ കൂട്ടായ്മയില്‍ ഇല്ലാത്തവരെ എവിടെ ഇരുത്തണം എന്നതിനേക്കാള്‍ ഉപരിയായി “സഭ ഒന്നടങ്കം” ഇവരെ അറിഞ്ഞിരിക്കണം. ഒരു സഭയുടെ “ചന്തമായും, ക്രമമായും” ഉള്ള സുഗമമായ നടത്തിപ്പിനും, ദൈവനാമ മഹത്വത്തിനും ഇത് ആവിശ്യമാണ്. പ്രയോഗീകമായതും വചനാടിസ്ഥാനത്തില്‍ ഉള്ളതും ആയതുകൊണ്ട് ആരാധനയോഗം കാണുവാന്‍ വരുന്ന സന്ദര്‍ശകരെയും, ആത്മവരമില്ലാത്ത (സഭാ സത്യങ്ങളെ കുറിച്ച് ജ്ഞാനം ഇല്ലാത്ത) വരെയും, പിന്മാറ്റക്കാരെയും  (വ്യക്തിപരമായ വിശ്വാസ, സഭാ, ജീവിത വിഷയങ്ങളില്‍ പിന്മാറ്റത്തില്‍ ആയവര്‍) സഭാ ശിക്ഷണത്തില്‍ (put away in descipline) ആയിരിക്കുന്ന വ്യക്തികളെയും  പ്രത്യേകമായി ഇരുത്തുന്നത്‌ നല്ലതാണ്‌.  ഇതിന്റെ ആവിശ്യകത ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.

ഒരിക്കല്‍ ഒരു സ്ഥലം സഭയില്‍ അവിടെ കൂടയ്മയിലുള്ള ഒരു ‘വിശ്വാസി’യുടെ കൂടെ നാമധേയ ക്രൈസ്തവ സമൂഹത്തില്‍പ്പെട്ട ഒരാള്‍ ആരാധനാ കാണുവാന്‍ പോയി. ‘പതിവുപോലെ’ താമസിച്ചാണ് ഇവര്‍ സഭാഹോളില്‍ എത്തിയത്. അതുകൊണ്ട് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കൃത്യമായി ചോദിച്ചറിയാന്‍ പറ്റിയില്ല. ‘നമ്മുടെ വിശ്വാസിയുടെ’ അടുത്ത കസാരയില്‍ സ്ഥാനം പിടിച്ച ഈ ‘ക്രിസ്ത്യാനി’ തിരുവത്താഴത്തിലും അറിവില്ലാതെ, സന്തോഷത്തോടെ പങ്കെടുത്തു. പുതിയതായി വന്നിരിക്കുന്ന ഈ വ്യക്തി പുതിയ നിയമ പ്രകാരമുള്ള സഭ കൂട്ടായ്മയില്‍  ഉള്ളതാണോ എന്ന് മനസിലാക്കാനുള്ള ഒരു സാധ്യതയും അവിടെ കൂടിയിരുന്ന കൂട്ടായ്മയില്‍ ഉള്ള വിശ്വാസികള്‍ക്ക് ഇല്ലായിരുന്നു.

പുതുതായി വന്നവര്‍ക്കും, കൂടിയിരിക്കുന്നവര്‍ക്കും ഒരുപോലെ ചിന്താ കുഴപ്പം ഉണ്ടാക്കിയിട്ടുള്ള സംഭവങ്ങളും, ഇതിനു സമാനമായ ഒട്ടനവധി സാഹചര്യങ്ങളും നമ്മില്‍ പലര്‍ക്കും അറിവുള്ളത് ആണല്ലോ. ഇങ്ങനെയുള്ള പ്രായോഗിക പ്രശ്നങ്ങളെ ചന്തമായും ഉചിതമായും കൈകാര്യം ചെയ്യുവാന്‍, കൂട്ടായ്മയില്‍ ഇല്ലാത്തവര്‍ക്ക് പ്രത്യേകം ഇരിപ്പിട സൗകര്യം നല്ലതാണ്‌. സഭാ കൂട്ടായ്മയില്‍ ഉള്ളവര്‍ക്ക് എല്ലാവര്ക്കും കൂട്ടായ്മയില്‍ ഇല്ലാത്തവരെ മനസ്സിലാക്കാന്‍ സാധിക്കും. ഒരു ശരീരത്തിലെ അവയവങ്ങളെ കൃത്യമായി അറിയുന്നതിനോടൊപ്പം, ശരീരത്തിന്റെ ഭാഗമല്ലാത്തവയെയും നന്നായി തിരിച്ചറിയേണ്ടത് ആവിശ്യമാണല്ലോ.

പാശ്ചാത്യ രാജ്യങ്ങളിലെ ചില സ്ഥലം സഭകളില്‍ “പുറകിലെ ഇരിപ്പിടം (Back Seat ) എന്ന് പറയാറുണ്ട്. അക്ഷരാര്‍ഥത്തില്‍ ഈ പ്രയോഗം ശരിയല്ല. കൂട്ടായ്മയില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ സഭയില്‍ പ്രകടമായ വിത്യാസം ഉണ്ടായിരിക്കണമെന്ന് എന്നതാണ് ഇതിന്റെ അടിസ്ഥാനം.  വേദ പുസ്തകത്തില്‍ ഇങ്ങനെ കൃത്യമായ ഒരു സ്ഥലമോ ഒരു അവസ്ഥയോ ഇല്ല എന്നാണു ചിലര്‍ പറയുന്നത്. എന്നാല്‍ വേദപുസ്തകത്തില്‍ നിന്നും ചില വാക്കുകളും, വാക്യങ്ങളും അതിന്റെ മൂല ഭാഷയില്‍ ഉള്ള അര്‍ത്ഥവ്യാപ്തിയും മനസിലാക്കുമ്പോള്‍ സ്ഥലം സഭയില്‍ ‘പ്രത്യേക ഇരിപ്പിട’ (‘Room of the Unlearned’ or Back Seat ) ത്തിന്റെ ആവിശ്യം ബോധ്യമാകും.

ഒന്ന് കൊരിന്ത്യര്‍ 14 : 16- ല്‍ ‘Room’ എന്ന് കാണുന്ന വാക്കിനു ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന പദം ‘topos’ എന്നാണു. Strongs Concordance അനുസരിച്ച് ‘topos’ എന്ന വാക്കിനു നല്കിയിരിക്കുന്ന അര്‍ത്ഥങ്ങള്‍ spot, coast, license, place, plain, quarter, rock, room എന്നൊക്കെയാണ്. ‘topos’ എന്ന വാക്ക് കൊരിന്ത്യ ലേഖനത്തിലെ മേല്പറഞ്ഞ ഭാഗത്തുള്‍പ്പെടെ പുതിയനിയമത്തില്‍ 92 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അദ്ധ്യായം 14-ല്‍ 2, 6, 9, 11 തുടങ്ങിയ വാക്യങ്ങളെ അധീകരിച്ചുകൊണ്ട്, സംസാരഭാഷയെ (അന്യഭാഷാ) തിരിച്ചറിയാന്‍ കഴിയാത്തവരെ ഉദ്ദേശിച്ചാണ് ‘ ആത്മവരമില്ലാത്തവരുടെ സ്ഥാനം ‘ എന്ന് പറഞ്ഞിരിക്കുന്നത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. കൊരിന്ത്യലേഖനത്തില്‍ ഈ ഭാഗത്തെ പരാമര്‍ശ വിഷയത്തോടുള്ള ബന്ധത്തില്‍ ‘topos ‘ എന്ന പദപ്രയോഗം അനുയോജ്യമായ ഒന്നല്ല എന്ന് മനസിലാക്കാന്‍ കഴിയും. മാത്രമല്ല, പുതിയനിയമത്തില്‍ മറ്റ് ഭാഗങ്ങളില്‍ ‘topos’ എന്ന് പ്രയോഗിച്ചിരിക്കുന്നതും അന്യഭാഷയോടുള്ള ബന്ധത്തില്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നു എന്നുള്ളതും തമ്മില്‍ ചേര്‍ത്തു ചിന്തിച്ചാല്‍ ‘topos’ എന്ന പദപ്രയോഗത്തിന്റെ സാന്ദര്‍ഭികത വളരെ വ്യക്തമായി നമുക്ക് ഗ്രഹിക്കാവുന്നതാണ്. ‘topos’ എന്ന പദത്തിന്റെ ഭൂരിഭാഗം പ്രയോഗങ്ങളും ഭൌതികമായ നിലയില്ലുള്ള ഒരു പ്രത്യേക സ്ഥലത്തെ സൂചിപ്പിക്കുന്നതാണ്.

ഒരു ‘ സ്ഥലം ‘ എന്ന് അര്‍ഥമാക്കുന്ന രീതിയില്‍ ‘topos’ എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചിരിക്കുന്ന ചില വേദഭാഗങ്ങള്‍ ശ്രദ്ധിക്കാം.

മത്തായി. 26 : 52 – ” യേശു അവനോട്: വാള്‍ ഉറയില്‍ ഇടുക;……( put up again thy sword into his ‘ place:’……)

മത്തായി: 27 : 33 – ” തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്‍ഗൊഥാ എന്ന സ്ഥലത്ത് എത്തിയപ്പോള്‍….., …..( And when they were come unto a ‘place’ called Golgotha……)

മത്തായി. 28 : 6  ‘……അവന്‍ കിടന്ന സ്ഥലം വന്നു കാണ്മിന്‍..” ( …….Come see the ‘place’ where the Lord lay.)

ലുക്കോസ്. 2 : 7 “….വഴിയമ്പലത്തില്‍ അവര്‍ക്കു സ്ഥലം ഇല്ലായ്കയാല്‍…..” ( …..because there was no ‘room’ for them in the inn.)

അപ്പൊ. പ്രവ. 2 : 1 ”….എല്ലാവരും ഒരുസ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു.” ( ….they were all with one accord in one ‘place’. )

‘Room’ , ‘place’ തുടങ്ങിയ നിലയില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്ന പല ഗ്രീക്ക് വാക്കുകളും ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഒരു പ്രത്യേക സ്ഥലത്തെയല്ല കാണിക്കുന്നത്. മറിച്ച്, ഒരു പ്രത്യേക തലം അല്ലെങ്കില്‍ അവസരം തുടങ്ങിയ നിലകളിലാണ്. ഉദാഹരണത്തിനു,

മത്തായി. 2 : 22 – ”…ഹെരോദാവിന്നു പകരം വാഴുന്നു…” ( …in the room of his father Herod,……)

യോഹന്നാന്‍ 8. 37 – ” …..എങ്കിലും എന്റെ വചനത്തിനു നിങ്ങളില്‍ ഇടം ഇല്ലായ്കകൊണ്ടു….” ( …because my word hath no place in you.)

ഗലാത്യര്‍ 2: 5 – ” …..ഞങ്ങള്‍ അവര്‍ക്കു ഒരു നാഴികപോലും …….” (…..no, not for an hour;……)

‘Room of the Unlearned’ എന്ന പദം ഭൌതീകനിലയിലുള്ള ഒരു പ്രത്യേക സ്ഥലത്തെയല്ല കാണിക്കുന്നത്, പ്രത്യുത മറ്റ് വല്ലതുമായിരിക്കുന്നു എന്ന് ദൈവാത്മാവ് നിനച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ‘topos’ എന്ന പദത്തിന് പകരം മറ്റൊരു വാക്ക് തന്നെ ഉപയോഗിക്കുമായിരുന്നു.

വളരെ ശ്രദ്ധയോടെ വായിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്ക്, സഭയുടെ ഭാഗമല്ലാത്ത പ്രധാനമായി രണ്ടു തരം വ്യക്തികള്‍ സഭാകൂടിവരവില്‍ സംബന്ധിക്കുന്നുണ്ട് എന്ന് നമുക്ക് കാണുവാന്‍ കഴിയും. രക്ഷിക്കപ്പെട്ട ചിലരും രക്ഷിക്കപ്പെടാത്ത മറ്റ് ചിലരും. ദൈവത്തെ സ്തുതിക്കുമ്പോഴും, സ്തോത്രം ചെയ്യുമ്പോഴും, തങ്ങളുടെ ബുദ്ധിയില്‍നിന്നും ‘ആമേന്‍’ പറയുവാന്‍ കഴിയുന്ന ചിലര്‍ കൂടിവരവുകളില്‍ സംബന്ധിക്കുന്നുണ്ടാകും. അവര്‍ രക്ഷിക്കപ്പെട്ട ദൈവജനമായിരിക്കാം. പക്ഷേ, ആത്മവരമില്ലാത്തവരോ (സഭാ സത്യങ്ങളെ കുറിച്ച് ജ്ഞാനം ഇല്ലാത്തവരോ),   പിന്മാറ്റത്തിന്റെ അവസ്ഥയില്‍  ഉള്ളവരോ ആയിരിക്കാം. ഇത്തരക്കാര്‍ പഠിച്ചിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു സത്യമാണ് 1 കൊരി. 14 : 25 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവിടെ നാം വായിക്കുന്നത്,  ” ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട് ….”( ..God is in you of a truth.)  എന്നാണ്. ദൈവം ‘ നമ്മുടെ ഇടയില്‍ ‘ എന്നല്ല, വാസ്തവമായി (സത്യമായി) ‘നിങ്ങളുടെ ഇടയില്‍’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക. അതായത്, പിന്മാറ്റാവസ്ഥയിലുള്ള ഒരു വിശ്വാസി, കൂടിവന്നിരിക്കുന്ന ആ കൂട്ടത്തിനു അഥവാ കൂട്ടായ്മക്ക് പുറത്താണ് എന്നാണു നാം മനസിലാക്കുന്നത്‌.. കര്‍ത്താവിനെ ഓര്‍ക്കുന്നതിന്നായി ഒരു സ്ഥലത്ത് ‘സഭ ഒന്നടങ്കം’ ഒരുമിച്ചു കൂടിയിരിക്കുന്ന യോഗത്തില്‍ ‘സഭാസത്യം’ അറിയാത്തവര്‍, പിന്മാറ്റക്കാര്‍ കേവലം കാഴ്ച്ചക്കാരുടെ തലത്തിലായിരിക്കും. അവര്‍ ആ കൂട്ടത്തിന്റെ ഭാഗമാകുന്നില്ല. സഭയിലെ അച്ചടക്കവും വിശുദ്ധിയെക്കുറിച്ചും സംസാരിക്കുന്ന സന്ദര്‍ഭത്തിലും 1 കൊരി. 5: 13 ല്‍ ഇതേ വാക്കുകള്‍ തന്നെയാണ് പൗലോസ്‌ ഉപയോഗിച്ചിരിക്കുന്നത്,  ” ആ ദുഷ്ടനെ ‘നിങ്ങളുടെ ഇടയില്‍’ നിന്ന് നീക്കികളവിന്‍.”

രക്ഷിക്കപ്പെട്ടവര്‍ എങ്കിലും പിന്മാറ്റത്തില്‍ കഴിയുന്നവരെ കൂടാതെ, രക്ഷിക്കപ്പെടാത്തവരും സഭാ യോഗങ്ങളില്‍ കാഴ്ചക്കാരായി സംബന്ധിക്കുന്നാണ്ടാകാം. അവരുടെ കാര്യത്തിലും സഭയോടുള്ള ബന്ധത്തില്‍ അവരുടെ സ്ഥാനം കൂടിവന്നിരിക്കുന്ന ‘കൂട്ടത്തിന്റെ’ പരിധിക്കു പുറത്താണ്.

കൂടിവരവില്‍ കടന്നുവരുന്നവരോട് ഏതെങ്കിലും രീതിയിലുള്ള വിവേചനമോ, തരം തിരിവോ പ്രകടിപ്പിക്കാനല്ല ‘പിന്‍സീറ്റ്‌’ (Back seat) എന്ന ക്രമീകരണം സഭകളില്‍ ചെയ്യുന്നത്. മറിച്ച്,  ആരാണ് യഥാര്‍ത്തത്തില്‍ സഭക്ക് ‘അകത്തും’ ‘പുറത്തും’ ഉള്ളവര്‍ എന്ന് തിരിച്ചറിയുന്നതിനുവേണ്ടിയാണ്. ( ആത്മവരമില്ലാത്തവര്‍ക്ക്, പിന്മാറ്റക്കാര്‍ക്ക്  അല്ലെങ്കില്‍ രക്ഷിക്കപ്പെടാത്തവര്‍ക്ക് ഉള്ള പ്രത്യേക ഇരിപ്പിടം എന്നത് അവര്‍ക്കു ഒരു അപകര്‍ഷതാബോധം ഉളവാക്കേണ്ട ഒരു സ്ഥാനമല്ല. സഭയുടെ വിശുദ്ധി കാത്തുസൂക്ഷി ക്കുന്നതിനായിട്ടുള്ള ഒരു ക്രമീകരണമാണിത്. കര്‍തൃമേശ ആചരണം ഉചിതമായും, ക്രമമായും ചെയ്യുന്നതിന് ഈസംവിധാനം സഹായകരമാണ്. സഭാകൂട്ടായ്മാ ബന്ധത്തില്‍ ഇല്ലാത്തവര്‍ക്കായി പ്രത്യേക ഇരിപ്പിടം മറ്റൊരു വിധത്തിലും വളരെ പ്രയോജനകരമാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ സഭയോടുള്ള കൂട്ടായ്മ എന്ന കാര്യം വ്യക്തമായി മനസ്സിലാക്കു ന്നതിനുമുന്‍പ്, കര്‍തൃമേശയില്‍ നിന്നും പങ്കെടുക്കാതെ മാറിയിരിക്കുവാന്‍ ഇക്കൂട്ടര്‍ക്ക് ഇത്തരം ഇരിപ്പിട ക്രമീകരണം കൊണ്ട് സാധിക്കും.(1കൊരി. 10: 16 , 17 ).

ദൈവവചനത്തില്‍ വ്യത്യസ്തമായ രണ്ടു ആശയത്തില്‍ ‘സഭ’ (church) എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു. ഭൂലോകമെങ്ങുമുള്ള രക്ഷിക്കപ്പെട്ടവര്‍ എല്ലാവരും ഉള്‍പ്പെടുന്ന കൂട്ടം, കര്‍ത്താവിന്റെ ശരീരമാകുന്ന സഭ. സാര്‍വത്രീക സഭ (universal church ) എന്ന് സാധാരണ ഉപയോഗിക്കുന്നു. ഇതാണ് ഒരു ആശയം. സഭ (church) എന്നതിന്റെ മറ്റൊരു പ്രായോഗികവശം എന്നത് പ്രാദേശിക സഭാ കൂടിവരവുകളാണ്. അതായത്, ഒരു പ്രത്യേക പ്രദേശത്തുള്ള വിശ്വാസികള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഒരുമിച്ചു കൂടിവരുന്ന കൂട്ടത്തെയാണ് ‘ സഭ’ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. 1 കൊരി. 1 : 2 , ഇങ്ങനെ വായിക്കുന്നു, ”……..അവിടേയും ഇവിടെയും എവിടേയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടും കൂടെ ……..”. ഒരു പ്രത്യേക സ്ഥലത്ത്, അവിടെയുള്ള ‘സഭ’ എന്ന വസ്തുത വളരെ വ്യക്തവും സത്യവുമാണ്.

സഭകളില്‍ കടന്നുവരുന്ന ആരുടേയും ഹൃദയത്തെ മുറിപ്പെടുത്തുവാനോ അവരെ മാനസികമായി ക്ഷീണിപ്പിക്കുവാനോ ഇടയാകാത്തനിലയില്‍, വളരെ നയപരമായ സമീപനമാണ് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഓരോ വിഷയങ്ങളിലും ഇന്ന് സഭകള്‍ സ്വീകരിക്കുന്നത് എന്നത് വളരെ അഭിമാനത്തോടെ ചിലപ്പോഴൊക്കെ നാം ഓര്‍ക്കാറുണ്ട്. എന്നാല്‍ ഇത്തരം സമീപനങ്ങള്‍, ദൈവവചനം അനുശാസിക്കുന്ന ദൈവീകസത്യങ്ങളോടും പ്രമാണങ്ങളോടും വചനപ്രകാരം നീതി പുലര്‍ത്തുന്നതില്‍ പലപ്പോഴും സഭകള്‍ക്ക് തടസമാകുന്നു എന്നത് നാം വിസ്മരിക്കരുത്. മറ്റുള്ളവരോട് കാണിക്കുന്ന സഹിഷ്ണുത, അനുകമ്പ, വിട്ടുവീഴ്ചകള്‍ തുടങ്ങിയതൊന്നും ഒരിക്കലും ദൈവവചനത്തെ ആദരിക്കുന്നതിലോ ദൈവീകസത്യങ്ങളും പ്രമാണങ്ങളും അനുസരിക്കുന്നതിലോ ഉപരിയായി വരുവാന്‍ ഇടയാകരുത്.

തിരുവത്താഴ ശുശ്രുക്ഷ കാണുന്നതിനും മനസ്സിലാക്കുന്നതിന്നുമായി കൂടിവരവിലേക്ക് കടന്നുവരുന്ന ഒരാളോട് എന്തുകൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നു?  എന്താണ് ഇരിപ്പിടങ്ങളോടുള്ള ബന്ധത്തില്‍ ഇത്തരം ക്രമീകരണങ്ങളുടെ അടിസ്ഥാനം?  തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവരെ പറഞ്ഞു മനസിലാക്കാന്‍ ഈ ചിന്തകള്‍ സഹായമായി എന്ന് വിശ്വസിക്കുന്നു. ഉചിതമായും ക്രമമായും വചനയോഗ്യമായി നാം പ്രവര്‍ത്തിക്കുന്നതും ദൈവവചനമാണ്‌ ഓരോ ക്രമീകരണങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും അടിസ്ഥാനം എന്ന ബോധ്യം നമ്മെ ഭരിക്കുന്നതും കര്‍ത്താവിന്റെ വരവ് വരേയും ദൈവവചനത്തോട് വിശ്വസ്തത പുലര്‍ത്തി ജീവിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു. ദൈവവചനം അനുസരിക്കുന്നതുമൂലം, ദൈവത്തെ ആദരിക്കുന്നതിലും മഹത്വപ്പെടുത്തുന്നതിലും നാം കൂടുതല്‍ പ്രാഗല്‍ഭ്യമുള്ളവരായിത്തീരുകയാണ് ചെയ്യുന്നത്.

One thought on “സഭയില്‍ കൂട്ടായ്മയില്‍ ഇല്ലാത്തവരെ ആരാധനയോഗത്തിന് പ്രത്യേക സ്ഥാനത്ത് ഇരുത്തണമോ?

  1. സ്ഥലം സഭയില്‍ സഭാ സത്യങ്ങളെ കുറിച്ച് ജ്ഞാനം (ആത്മവരം) ഇല്ലാത്ത വ്യക്തിയുടെ സ്ഥാനം അഥവാ ഇരിപ്പിടം (The seat of the Unlearned)
    1 കൊരിന്തിയര്‍ 14:16 ല്‍, “നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാല്‍ ആത്മവരമില്ലത്തവന്‍ നീ പറയുന്നത് തിരിയതിരിക്കെ നിന്റെ സ്തോത്രത്തിനു എങ്ങനെ ആമേന്‍ പറയും?”. സഭാ സത്യങ്ങളെ കുറിച്ച് ജ്ഞാനം ഇല്ലാത്ത വ്യക്തിക്ക്, സഭാ കൂടയ്മയില്‍ ഇല്ലാത്തവര്ക്ക്ാ കര്ത്താളവിന്റെ മഹത്വം മനസിലാക്കുവാനോ അതില്‍ സന്തോഷിക്കുവനോ സാധിക്കില്ല. ഈ വാക്യം അന്യഭാഷയോടുളള ബന്ധത്തില്‍ മാത്രമാണെന്നും, ഈ വിഷയത്തില്‍ മറ്റു വാക്യങ്ങള്‍ ഇല്ല എന്നും പറയുന്നവര്‍ ഉണ്ട്. പൗലോസ്‌ അപ്പോസ്തലന്‍ ലേഖനങ്ങളില്‍ ഒരു ഭാഗത്ത്‌ എഴുതിയ ഉപദേശ വിഷയങ്ങള്‍ പിന്നീടുള്ള ഭാഗങ്ങളില്‍ കൃത്യമായി ആശയം വിപുലീകരിച്ചിട്ടുള്ളത് കാണുവാന്‍ കഴിയും. ഉദാഹരണമായി 1 കൊരിന്തിയര്‍ 11:5 ല്‍, സഭയില്‍ സ്ത്രീയുടെ ശുശ്രുഷയെ സംബദ്ധിച്ച് എഴുതുകയും, തുടര്ന്ന് ഈ വിഷയത്തില്‍ മൌനം പാലിക്കുകയും 1 കൊരിന്തിയര്‍ 14:34-35 ല്‍ “സ്ത്രീ സഭായോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ”, “സ്ത്രീ സഭയില്‍ സംസാരിക്കുന്നതു അനുചിതമല്ലോ” എന്ന് കൃത്യമായി വ്യക്തമാക്കിയത് പൌലോസിന്റെ അവതരണ ശൈലിയുടെ പ്രത്യേകതയാണ്. സഭാജ്ഞാനം ഇല്ലാത്ത വ്യക്തിയുടെ കാര്യത്തിലും 1 കൊരിന്തിയര്‍ 14:16 ലെ വിഷയം വിശദീകരിക്കുന്നത് 23-25 വാക്യങ്ങളില്‍ ആണ്. സഭാജ്ഞാനം ഇല്ലാത്ത വ്യക്തിയെ അവിശ്വാസികള്‍ എന്ന മറ്റൊരു വിഭാഗവുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്നു. നിലവില്‍ ഉള്ളതും, തുടര്മാഗനമായി നടന്നു വരുന്നതുമായ ഒരു സഭാകൂടിവരവിലേക്ക് കടന്നു വരുന്ന ഇവര്‍ സഭയുമായി ബന്ധമില്ലാത്തവര്‍ ‍ ആണ്. എല്ലാവരാലും വിവേചിക്കപ്പെടുന്നതുവരെ ( വാക്യം 24) ഈ പുതിയ വ്യക്തികള്‍ അംഗീകരിക്കപ്പെട്ടയാളാകുക ഇല്ല. എന്നാല്‍ അവര്‍ സഭയിലുള്ള വിശ്വാസികളെ സുക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്‌ കര്ത്താളവിന്റെ മഹത്വവും സൌന്ദര്യവുമാണ്. അതുകൊണ്ടാണ് വാക്യം 25 “അവനു പാപബോധം വരികയും കമിണ്ണ് വീണു ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട് എന്ന് പറഞു ദൈവത്തെ നമസ്കരിക്കും”

    1 കൊരിന്തിയര്‍ 14:16 ലെ ആത്മവരമില്ലത്തവന്‍ (unlearned ) എന്ന പ്രയോഗം, അവിടെ പറഞ്ഞുകൊണ്ടിരുന്ന അന്യഭാഷാ സഭയിലുള്ള എല്ലാവര്ക്കും മനസ്സില്‍ ആകുകയും, എന്നാല്‍ ആദ്യമായി കടന്നുവരുന്ന വ്യക്തിക്ക് അത് മനസ്സില്‍ ആകാതിരിക്കുകയും ചെയ്തത് കൊണ്ടല്ല. അന്യഭാഷയില്‍ ഉള്ള കാര്യങ്ങള്‍ സഭയില്‍ ആര്ക്കും തന്നെ മനസ്സില്‍ ആയില്ല എന്ന് ചില വാക്യങ്ങള്‍ ( 2, 4, 6, 9, 11,19 ) സൂക്ഷ്മമായി പഠിച്ചാല്‍ വ്യക്തം ആകും. അന്യഭാഷാ പറയുന്ന ആള്ക്കുങതന്നെ അത് അറിയില്ല (വാക്യം 2). ആത്മവരമില്ലാതിരുന്ന വ്യക്തിക്ക് മാത്രമല്ല അവിടെയുള്ള ആര്ക്കുംന തന്നെ മനസ്സില്‍ ആയിരുന്നില്ല. “ദൈവം അവരുടെ മധ്യത്തില്‍” (വാക്യം 23 -25). ഉണ്ടെന്നു മനസ്സില്‍ ആയിരുന്നില്ല, അതുകൊണ്ടാണ് അവനെ ആത്മവരമില്ലാത്തവന്‍ (unlearned) എന്ന് വിളിക്കുന്നത്‌. സ്ഥലം സഭയെ കുറിച്ചുള്ള അറിവ് കൂടയ്മയിലേക്ക് കടന്നു വരുവാനുള്ള അളവുകോല്‍ അഥവാ മാനദണ്ഡം അല്ല. പിന്നെയോ “ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട് ” (1 കൊരിന്തിയര്‍ 14:25) എന്ന് മനസ്സിലാക്കുവാനുള്ള ഹൃദയവും അതിനുള്ള താല്പലര്യവും ഉള്ളവനാണ്. പുറപ്പാടു പുസ്തകം 40:34-35 ല്‍ “യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറച്ചു” എന്ന് യിസ്രായേല്‍ മക്കളുടെ നടുവില്‍ ദൈവീക സാന്നിദ്ധ്യം പറയുന്ന അതേ പ്രയോഗമാണ് ഇവിടെയും കാണുന്നത്. കര്ത്താുവിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുന്നവനും, സത്യം പഠിക്കുവാനും അംഗീകരിക്കുവാനും താല്പര്യ (Teachable Spirit) മുള്ളവന്‍ ആയിരിക്കണം.

    സ്ഥലം സഭയില്‍ കൂടയ്മയില്‍ ഉള്ളവരെയും, കൂട്ടായ്മയില്‍ ഇല്ലാത്തവരെയും തിരിച്ചറിയാവുന്ന രീതിയില്‍ ഇരിപ്പിട സൗകര്യം ക്രമീകരിക്കുന്നത് നല്ലതാണ്‌. 1 കൊരിന്തിയര്‍ 5:11-13. അപ്പംനുറുക്കല്‍ യോഗത്തിന് മാത്രം കൂട്ടായ്മയില്‍ ഇല്ലാത്തവരെ പ്രത്യേകം ഇരുത്തുന്നതിന്റെ ആവിശ്യം എന്തിനാണ് എന്നതു 1 കൊരിന്തിയര്‍ 10:16,17 വാക്യങ്ങളില്‍ കാണുന്നു. “നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിന്റെ അംശികളും ആകുന്നുവല്ലോ.” കര്ത്താറവിന്റെ മരണത്തെ പ്രസ്താവിക്കുന്ന അപ്പത്തിന്റെയും പാനപാത്രത്തിന്റെയും പങ്കാളിയാകുന്നതോടെ, കൂട്ടായ്മയുടെ ഉന്നതമായ ഒരു പരസ്യ പ്രകടനമാണ് തിരുവത്താഴം. ദൈവത്തോടും, കൂട്ടുവിശ്വസികളുംമായുള്ള കൂടയ്മയുടെ അടിസ്ഥാനമാണ് യേശു ക്രിസ്തുവിന്റെ രക്തം. ഒരേ ശരീരത്തിലെ അവയവങ്ങള്‍ തമ്മിലും, തലയായ യേശു ക്രിസ്തുവുമായും ഉള്ള ഐക്യതയുടെ മഹത്വപൂര്ണ്ണമായ പ്രദര്ശയനവും, വീണ്ടെടുക്കപ്പെട്ടവരുടെ പദവിയും കൂടിയാണ് കര്ത്താ വിന്റെ അത്താഴം. 1 കൊരിന്തിയര്‍ 10:16 ല്‍ കര്ത്തായവിന്റെ ആക്ഷരീയമായ ശരീരത്തെയും വാക്യം 17 ല്‍ ഒരു ആത്മീയ ശരീരത്തെയും കുറിച്ചാണ് എഴുതിയിരിക്കുന്നത്. ഒരു വലിയ ആത്മീയ കൂട്ടായ്മയുടെ കാണപ്പെട്ട രൂപമാണ് സഭ.

Leave a Reply

Your email address will not be published. Required fields are marked *