”അവന് (യോശിയാവ്) കാണ്‍കെ അവര്‍ ബാല്‍വിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവയ്ക്ക് മീതെയുള്ള സുര്യ സ്തംഭങ്ങളെ അവന് വെട്ടിക്കളഞ്ഞു; അശേരാ പ്രതിഷ്ഠകളെയുംവിഗ്രഹങ്ങളെയും ബിംബങ്ങളെയും തകര്‍ത്തു പൊടിയാക്കി, അവയ്ക്ക് ബലികഴിച്ചവരുടെ കല്ലറകളിന്മേല്‍ വിതറിച്ചു” (2 ദിനവൃത്താന്തം. 34:4 )”.
യോശീയാവു, വിഗ്രഹആരാധനയിലേക്ക് പിന്നെയും ജനം തിരിയുവാന്‍, ഒരവസരത്തിനുള്ള സാദ്ധ്യത പോലും അവശേഷിപ്പിച്ചില്ല. അവന് വിഗ്രഹങ്ങളെയും ബിംബങ്ങളെയും മറ്റും വെട്ടി നശിപ്പിച്ചു എന്ന് മാത്രമല്ല, എല്ലാം പൊടിയാക്കി വിതറിക്കളഞ്ഞു. ആ പ്രതിഷ്ഠകളും മറ്റും ഇനി ഒരിക്കലും പുനര്ജ്ജീവിക്കരുത് എന്ന തീരുമാനമായിരുന്നു അതിന്റെ പിന്നില്‍. അപ്പോസ്ടലനായ പൗലോസ് നമുക്ക് തരുന്ന ഒരു മുന്നറിയിപ്പുണ്ട്, ” മോഹങ്ങള്‍ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുത്” (റോമര്‍., 13: 14). നാം മുറുകെപ്പറ്റുന്ന, വളരെ പ്രിയമായിരിക്കുന്ന വിഗ്രഹസമാനമായ സകലതിനേയും ഉപേക്ഷിച്ചു മാറ്റിവയ്ക്കുക എന്നല്ല, മറിച്ച്, അവയേയും മോഹങ്ങള്‍ ജനിക്കുവാന്‍ കാരണമാകുന്ന ഓര്‍മ്മകളേയും വെട്ടി നശിപ്പിച്ചു, ധൂളിയാക്കി , വിതറിച്ചു കളയണം എന്നാണ്. പാപങ്ങളെ ഏറ്റുപറഞ്ഞു കര്‍ത്താവിന്റെ കല്പനകള് അനുസരിച്ച് ദൈവപൈതലായി തീര്‍ന്നു ദൈവത്തെ ആരാധിച്ചും സേവിച്ചും സ്നേഹിച്ചും പോരുന്ന ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ഈ മാലിന്യങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടുകൂടാ. ഒരിക്കല്‍ ഉപേക്ഷിച്ചുകളഞ്ഞതിന്റെ അവശിഷ്ടങ്ങള്‍ പൊടിപ്പും തൊങ്ങലുമായി ചുറ്റുവട്ടത്ത് ചിതറിക്കിടന്നാല്‍, പ്രലോഭനങ്ങളോ മോഹങ്ങളോ നമ്മുടെ മുന്പില് കടന്നുവരുമ്പോള്‍ ഇവക്കു ജീവന് വച്ച് വീണ്ടും ചില വിഗ്രഹങ്ങളായി, ജഡത്തിന്റെ താല്പര്യങ്ങള്ക്കായി, നമ്മുടെ ജീവിതത്തില്‍ നുരച്ചു പൊന്തുവാന്‍ സാധ്യതയുണ്ടാകും.
ലോകത്തോട് വേര്‍പെട്ടു, ദൈവത്തോടും ദൈവസഭയോടും കൂട്ടായ്മ പ്രഖ്യാപിച്ചു ജീവിക്കുന്ന ദൈവജനം എന്നഭിമാനിക്കുന്ന പ്രിയപ്പെട്ടവരോട് ഒരു വാക്ക്, ദൈവവചനത്തിനു യോഗ്യമായ നിലയില്‍ പിതാക്കന്മാര് വരച്ചു കാണിച്ചു തന്ന അതിര് ലംഘിച്ചു, വേര്‍പാടിന്റെ മഹത്വത്തെ ഇല്ലാതാക്കുന്ന എന്തെങ്കിലും മാലിന്യങ്ങള്‍ നാം നമ്മുടെ ജീവിതത്തില്‍ പിന്പറ്റുന്നുണ്ടോയെന്നു ഒന്ന് വിചിന്തനം ചെയ്യുക. അറിഞ്ഞോ അറിയാതേയോ, എന്തെങ്കിലും വീണ്ടും എടുത്തു ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ദൈവ ഹിതത്തിനു വിരുദ്ധമായി പ്രതിഷ്ടിക്കുന്നവന്റെ അവസ്ഥ എത്രയോ ദയനീയമാണെന്ന്, ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന് പറയുന്നു. ” നായ് ചര്ദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും മൂഡന് തന്റെ ഭോഷത്വം ആവര്‍ത്തിക്കുന്നത് ഒരുപോലെ ” ( സദൃശ്യവാക്യങ്ങള്‍ 26 : 11 ). ദൈവസന്നിധിയില്‍ നമ്മെത്തന്നെ ഒന്ന് വിനയപ്പെടുത്തുവാന്‍ ഈ ചിന്തകള്‍ നമ്മെ സഹായിക്കട്ടെ.
