മത്തായി. 18: 20 – ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” – ഒരു പഠനം. (തുടര്‍ച്ച )
ഈ വാക്യം ഒരു പ്രദേശീക സഭയെക്കുറിച്ചാണ് (Local Assembly) പറഞ്ഞിരിക്കുന്നത് എന്ന സത്യത്തോട് എതിരഭിപ്രായമുള്ളവര്‍ നിരത്തുന്ന മറ്റു ചില വാദഗതികള്‍ .
‘സഭാ കൂട്ടായ്മയല്ല, മറിച്ച് മുഖ്യമായും വ്യക്തിപരമായ നിലയിലുള്ള കൂട്ടായ്മയെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശം’.
മത്തായി. 18 : 20 -ല്‍, സഭാകൂട്ടായ്മയെക്കാളുപരി വിശ്വാസികള്‍ തമ്മിലുള്ള വ്യക്തിപരമായ കൂട്ടായ്മാബന്ധമാണ് പ്രതിപാദ്യവിഷയം എന്ന മറ്റൊരു വ്യാഖ്യാനം നിലവിലുണ്ട്. ഈ വാദം ശരിയല്ല, തെറ്റാണ് എന്ന് വളരെ വ്യക്തമായി പറയുവാന്‍ കഴിയും. ഒരു വാക്യം മാത്രം ഒരു ഭാഗത്തുനിന്ന് അടര്‍ത്തിയെടുത്ത് തിരുവചനസത്യങ്ങളെ വ്യാഖ്യാനിക്കാന്‍ നാം ശ്രമിക്കരുത്. മത്തായി. 18: 20 എന്ന വാക്യത്തെ വ്യാഖ്യാനിക്കുമ്പോള്‍ അതിന്‍റെ പശ്ചാത്തലമാണ് (context ) നാം ആധാരമായി എടുക്കേണ്ടത്. ഇവിടെ എന്താണ് സന്ദര്‍ഭം? വാക്യം 15 – ല്‍ ഇങ്ങനെ വായിക്കുന്നു, ”നിന്‍റെ സഹോദരന്‍ നിന്നോട് പിഴച്ചാല്‍ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവന് ബോദ്ധ്യം വരുത്തുക;….”. അതായത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമാണ് നാം ഇവിടെ കാണുന്നത്. വ്യക്തിപരമായ നിലയിലുണ്ടായ അതിക്രമമാണ് ഇവിടെ വിഷയീഭവിക്കുന്നത്. ഏതൊരു പ്രശ്നവും ആദ്യം ഉടലെടുക്കുന്നത് ഒരു വ്യക്തിയില്‍നിന്നോ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചോ ആയിരിക്കും. ക്രമേണ ‘ഒന്ന്’ ‘രണ്ടായും’ പിന്നെ ‘രണ്ടോ മൂന്നോ’ പേര്‍ എന്ന നിലയിലേക്ക് പുരോഗമിക്കുന്നതാണ് നാം കാണുന്നത്. വാക്യം 17 – ല്‍, അവസാനം സഭ (Local Assembly) തന്നെ ഈ പ്രശ്നത്തില്‍ ഇടപെടുന്നതായി നാം മനസിലാക്കുന്നു. ”…സഭയോട് അറിയിക്ക; സഭയേയും കൂട്ടാക്കാഞ്ഞാല്‍ …..” എന്ന പരാമര്‍ശത്തില്‍നിന്നും വിഷയം സഭയുടെ മുമ്പാകെ എത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്.
വ്യക്തികളില്‍ തുടങ്ങിയ പ്രശ്നം, വ്യക്തിപരമായ കൂട്ടായ്മബന്ധത്തെ ഹനിക്കുന്ന കാര്യങ്ങള്‍, വ്യക്തിപരം എന്ന നിലയില്‍നിന്ന് മാറി സഭയുടെ പരിധിയിലേക്ക്, സഭയൊന്നാകെ ബാധിക്കുന്ന വിഷയം എന്ന നിലയിലേക്ക് മാറുന്ന ചിത്രമാണ് മത്തായി. 18- അദ്ധ്യായത്തില്‍ നാം കാണുന്നത്. അതായത്, സഭയെന്ന വിഷയത്തില്‍ നിന്നുകൊണ്ടാണ് കര്‍ത്താവ് ഈ പ്രസ്താവന (മത്തായി. 18:20) നടത്തിയിരിക്കുന്നത്. ”അവന്‍ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ” എന്നതില്‍ തെറ്റു ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് പറയുന്നതെങ്കിലും കര്‍ത്താവിന്റെ തുടര്‍ന്നുള്ള വാക്കുകള്‍ ശ്രദ്ധിക്കുമ്പോള്‍ കേവലം വ്യക്തിപരമായ ഒരു വിഷയമെന്ന നിലയിലല്ല, പ്രത്യുത, ഒരു സഭയ്ക്ക് ആകമാനമായി നല്‍കപ്പെട്ട അനുഗ്രഹീത സത്യങ്ങളാണ് അവ എന്ന് നമുക്ക് വ്യക്തമായി ഗ്രഹിക്കാവുന്നതാണ്. ‘ അവന്‍’ എന്ന ഏകവചനപ്രയോഗത്തിനു പകരം വാക്യം 18-ല്‍ ‘നിങ്ങള്‍’ എന്ന് ബഹുവചനത്തിലാണ് സംബോധന ചെയ്തിരിക്കുന്നത്. ഭൂമിയില്‍ വച്ച് ചെയ്യുന്നത് എന്തും സഭയുടെ ചട്ടക്കൂടില്‍ മാത്രം ഒതുങ്ങാതെ, സകലവും സ്വര്‍ഗ്ഗവുമായി, സ്വര്‍ഗ്ഗത്തിലെ ദൈവവുമായി ബന്ധപ്പെട്ടിരിക്കും എന്നത് വളരെ ചിന്തനീയമായ ഒരു പ്രസ്താവനയാണ്. സഭാമൂപ്പന്മാര്‍ക്ക് ആജ്ഞാപിക്കുവാന്‍, കല്പിക്കുവാന്‍ അധികാരമില്ല എന്നത് വസ്തുതയായിരിക്കെ, ദൈവീക കല്‍പ്പനകളും പ്രമാണങ്ങളും നടപ്പിലാക്കേണ്ട ശ്രേഷ്ഠകരമായ ഉത്തരവാദിത്വം മൂപ്പന്മാരില്‍ നിക്ഷിപ്തമാണെന്നുള്ളത് വിസ്മരിക്കരുത്.
19, 20 വാക്യങ്ങള്‍ക്ക് പശ്ചാത്തലമായി മുന്‍പുള്ള വേദഭാഗത്തെ വിഷയമാണ് ആധാരമായിരിക്കുന്നത്. സഭയുടെ അച്ചടക്കത്തോടുള്ള (Church discipline ) ബന്ധത്തില്‍ സഭ മുഴുവനായും ഉള്‍പ്പെടുന്ന ഒരു കാര്യമായി നമുക്ക് ഈ ഭാഗത്തെ ചിന്തിക്കുവാന്‍ കഴിയും. വാക്യം 16 – ല്‍ പറഞ്ഞിരിക്കുന്ന വിഷയത്തില്‍ നിന്ന് വ്യതിചലിക്കാതെയാണ് 19, 20 വാക്യങ്ങള്‍ ഇരിക്കുന്നത്. രണ്ടു ഭാഗത്തും പറഞ്ഞിരിക്കുന്ന ‘രണ്ടു മൂന്നു പേര്‍’ എന്നത് ഒരേ വ്യക്തികള്‍ തന്നെയാണ്. വാക്യം 19 – ലെ ദൈവത്തോട് കഴിക്കുന്ന യാചനയിലെ വിഷയം സഹോദരനോട് പിഴച്ച വ്യക്തിയും സഭയില്‍ സംഭവിച്ച അതിക്രമവും തന്നെയാണ്. സഭയെ ബാധിക്കുന്ന ഒരു വിഷയം എന്ന നിലയിലായതുകൊണ്ടാണ് സഹോദരന്മാര്‍ ദൈവമുമ്പാകെ ഹൃദയഭാരത്തോടെ കൂടിവരുന്നത് (വാക്യം 20 ). കൂടിവരുന്ന ഈ രണ്ടോ മൂന്നോ സഹോദരന്മാരെക്കുറിച്ച് നമുക്ക് ചിലത് ചിന്തിക്കുവാന്‍ കഴിയും. തെറ്റ് ചെയ്ത സഹോദരനെക്കുറിച്ച് ബോദ്ധ്യമുള്ളതുപോലെ തന്നെ സ്ഥലംസഭയോടും സഭയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും ഉറപ്പും ഈ പ്രിയ സഹോദരന്മാര്‍ക്ക് ഉണ്ടെന്നുള്ളത് തെളിവായ കാര്യമാണ്. കര്‍ത്താവ് സഭയെക്കുറിച്ച് മുന്‍കൂട്ടി പ്രസ്താവിച്ചപ്പോള്‍ പറഞ്ഞ ഈ രണ്ടോ മൂന്നോ സഹോദരന്മാരെയാണ് പിന്നീട് പുതിയനിയമപ്രമാണമനുസരിച്ചുള്ള പുതിയനിയമ സഭകളിലെ ‘ മൂപ്പന്മാര്‍ ‘ പ്രതിനിധാനം ചെയ്യുന്നത്. തെറ്റി ഉഴന്നുപോയ ആടിനെക്കുറിച്ചും അതിനെ അന്വേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുന്ന വ്യക്തിയെക്കുറിച്ചും കര്‍ത്താവ് വിവരിക്കുന്നുണ്ട് (വാക്യങ്ങള്‍ 12 – 14). ആട്ടിടയന്‍, അതായത് പുതിയനിയമ സഭാ ഇടയന്മാര്‍ എന്ന വീക്ഷണത്തില്‍ മത്തായി. 18 :20 ചിന്തിക്കുന്നതില്‍ തെറ്റൊന്നുമില്ല. പിഴക്കുന്ന, അകൃത്യം ചെയ്യുന്ന സഹോദരന്‍ തെറ്റി ഉഴന്നുപോകുന്ന ആടിന്നു തുല്യമാണ്. രണ്ടോ മൂന്നോ പേര്‍ (ഒന്നില്‍ കൂടുതല്‍) കൂടിയായിരിക്കണം അങ്ങനെയുള്ളവരെ കണ്ടെത്തേണ്ടതും.
‘മത്തായി. 18: 20 സഭയിലെ അച്ചടക്കത്തോട് (Discipline) ബന്ധപ്പെട്ടുള്ള ഒരു പ്രസ്താവന മാത്രമാണ്’
”രണ്ടോമൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും” എന്ന പ്രസ്താവന സഭയുടെ അച്ചടക്കത്തിന്‍റെ ക്രമീകരണത്തിനുവേണ്ടിയുള്ള ഒരു വാചകമാണ് എന്ന വ്യാഖ്യാനം കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ കൂടിവരുന്ന കൂട്ടത്തെ, പ്രാദേശികസഭാ കൂടിവരവിനെയാണ് ഈ വാക്യം വ്യക്തമാക്കുന്നത് എന്ന സത്യവുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന ഒരു സന്ദേഹം വായനക്കാര്‍ക്കുണ്ടായേക്കാം. സഭയെന്ന, സഭാകൂടിവരവെന്ന സത്യത്തെ ഉദ്ഘോഷിക്കുന്ന വാചകംതന്നെയാണ് ഇതെന്ന് സമര്‍ത്ഥിക്കുന്നതില്‍ ഒരു സന്ദേഹത്തിനും കാരണമില്ല. സഭയുടെ വിശുദ്ധിയും സാക്ഷ്യവും കാത്തുസൂക്ഷിക്കുന്നതിന്നായി സഭയില്‍ അച്ചടക്ക നടപടികളും ക്രമീകരണങ്ങളും ആവശ്യം തന്നെയാണ്. അതിന്നായി മൂപ്പന്മാര്‍ പ്രാര്‍ത്ഥനയോടെ കര്‍ത്താവിന്റെ നാമത്തില്‍ കൂടിവരുന്നു. ഇതിന് സമാനമായ മറ്റൊരു ഭാഗമാണ് 1 കൊരി.5 :1-8. ധാര്‍മികമായ ഒരു പാപം (Moral Sin), അത് വ്യക്തിപരമെങ്കിലും സഭയെയോന്നാകെ ഗ്രസിക്കുന്ന ഒരു വിഷയമാണ്. ”നിങ്ങളും എന്‍റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ ശക്തിയോടെ ഒന്നിച്ചു കൂടിയിട്ടു നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ …..(v. 4 )” എന്ന് വായിക്കുന്നു. ഇവിടെയും നാം കാണുന്നത്, പ്രശ്നപരിഹാരത്തിന്നായിട്ട് സഭ കൂടിവരുന്ന രംഗമാണ്. മാത്രമല്ല, മത്തായി. 18 – ല്‍ കര്‍ത്താവ് സഭക്കായി പഠിപ്പിച്ച അതേ ശ്രേഷ്ടമേറിയ സത്യങ്ങള്‍ തന്നെയാണ് അപ്പോസ്തലന്‍ കൊരിന്ത്യര്‍ക്ക് എഴുതിയതും. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ അവര്‍ കൂടിവന്നു എന്ന് മാത്രമല്ല, കര്‍ത്താവിന്റെ അധികാരത്തിന്‍ കീഴിലധിഷ്ടിതമായ പരിഹാരങ്ങള്‍, അച്ചടക്ക നടപടികള്‍ ആയിരിക്കണം പ്രാബല്യത്തിലാകേണ്ടത് എന്നത് വ്യക്തമാക്കിതരുകയും ചെയ്തിരിക്കുന്നു.
രണ്ടോമൂന്നോ പേര്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ കൂടിവരുന്നിടം എന്നത് സ്ഥലംസഭാ കൂടിവരവ് തന്നെയാണ്. അത് മൂപ്പന്മാര്‍ പ്രത്യേകമായി കൂടിവരുന്നതോ മറ്റേതു സഭായോഗമോ ആകാം. കത്താവിന്റെ സാന്നിദ്ധ്യം സഭയുടെ നടുവിലുണ്ട്. യേശുക്രിസ്തുവിന്റെ നാമത്തില്‍ സഭ കൂടിവരുന്നിടത്താണ് കര്‍ത്താവ് എഴുന്നള്ളി വരുന്നത് എന്നത് കര്‍ത്താവിന്റെ വാഗ്ദത്തമാണ് . മത്തായി. 18 : 20 – ല്‍ ദൈവാത്മാവ് എന്താണോ അര്‍ത്ഥമാക്കുന്നത്, അതിനോട് യോജിക്കാത്ത ചിന്തകളേയും വ്യാഖ്യാനങ്ങളെയുംക്കുറിച്ച് നാം കണ്ടു കഴിഞ്ഞു. ഒരു പ്രാദേശിക സഭയെന്ന വലിയ സത്യത്തെയാണ് ഈ വാക്യം ചൂണ്ടിക്കാണിക്കുന്നത് എന്ന് അംഗീകരിക്കുന്നതില്‍ ഒരു ഉപേക്ഷയും വിചാരിക്കേണ്ടതില്ല.
(ലേഖനം തുടരും…)


ഈ തുടർലേഖനത്തിന്റെ പ്രരംഭഭാഗം വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ………….
തുടർന്നും സർവശക്തൻ സഹായിക്
അവന്റെ നാമത്തിൽ കൂടിവരുന്നവരുടെ നടുവിൽ ആരുടെ വാഗ്ദത്ത സാനിധ്യമാണ് ഉള്ളത് ……..?
ധന്യനായ എകാതിപതി , താൻ മാത്രം അമര്ത്യതയുള്ളവൻ , അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവൻ , ഉന്നതൻ , ഉയർന്നവൻ , ശാശ്വതവാസി ,…..
ഭയപ്പെടുവാൻ യോഗ്യൻ , ഹൃദയങ്ങളെ ആരയുന്നവാൻ , പാപത്തെ കണ്ടുവച്ചു ശിക്ഷിക്കുന്ന ന്യായാധിപതി , …………………..ഇല്ല ഒരിക്കലും കഴിയില്ല അവന്റെ മഹത്വം വർണ്ണിച്ചു തീർക്കുവാൻ ……..ഇത്ര ഭയങ്കരനും വലിയവനുമായ ദൈവത്തിന്റെ സാനിധ്യമാണ് നമ്മുടെ നടുവിൽ ഉള്ളതെന്നരിഞ്ഞിരുന്നുവെങ്കിൽ കേവലം മനുഷ്യാധിപത്യത്തിന്റെയല്ല ദൈവാധിപത്യത്തിന്റെ അവാച്യമായ അനന്തസാധ്യതകൾ നമ്മുടെ സ്ഥലംസഭകളിൽ അനുഭവവേദ്യമാകുമായിരിന്നു ……..
ചാവാറായ ശേഷിപ്പുകളുടെ ശക്തീകരനമായിരിക്കുമത് ………തീർച്ച ………
ഇത്രമേൽ ഘനതരമായതും കാലികമായി പ്രതിപാതിക്കപ്പെടേണ്ടതുമായ ഈ വിഷയം ആസന്ന ദിവസങ്ങളിലൊന്നിൽ ‘സഭാസത്യം’ പ്രസിദ്ധീകരിക്കും എന്ന പ്രതീക്ഷയാനുള്ളത് ……………
അതിനായി ……”.നമ്മുടെ പിതാക്കൻമാരുടെ ദൈവമായി അബ്രഹാമിന്റെ ദൈവവും ഇസഹാക്കിന്റെ ഭയവുമായവാൻ” സഹായിക്കട്ടെ ……………………………….;
Thank you for your nice presentation on biblical issues.
All the very best to the ministry. it will help others to find the clearness on the difficult passages of scripture.
Your last presentation on Matt 18:20 is nice and intention also good. No doubts this is talking about church or church meeting. And we can tell the Lord is in the midst of them for where two or three are gathered together in his name. That is true; and never promised to come. Because He is there.
We need to go through the passage again. I believe that, this is not the promise passage, it is a warning statement.
“Even so it is not the will of your Father which is in heaven, that one of these little ones should perish” is the central theme.
The whole chapter is discussing about the forgiveness and reconciliation of the saints. The lord states the need of the forgiveness and unity.
In verse 19 we read about the prayer “That if two of you shall agree on earth as touching anything that they shall ask, it shall be done for them of my Father which is in heaven”. You come for prayer you have to agree before you pray, and then it will be done. And He is added as a warning you need to aware of the presence of your Lord. You are coming to the Lord’s presence. The purpose of this chapter is warn them about the offend s or problems among the saints. Lord is giving the instruction to how to solve the problems among the saints. If you come without reconciliation and unity you have to understand that, am there in your midst whenever you come in my name.
So I believe that it is not a promise verse and it’s a warning statement.
There are several misinterpretations like it. You and I must aware that, if we are giving any mistakes to the saints and world we can’t re correct again.
Anybody can discus on these issues direct or indirect.
S SANJIVI KOOTHATTUKULAM #91 9961166767.
I really admit with sanjivi’s comment