മൂപ്പന്‍ ശുശ്രുഷയില്‍ അഥവാ ഉത്തരവാദിത്വത്തില്‍ നിന്ന് ഒരു ‘മൂപ്പന്’ തന്നെത്താന്‍ പിന്‍വാങ്ങാ​മോ ?

തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമ്മുക്ക് നല്‍കിയിട്ടുണ്ട് എന്നുള്ളതാണ്, ഉല്പത്തി 2,3 അദ്ധ്യായങ്ങള്‍ പഠിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകുന്നത്‌. ‘തെരഞ്ഞെടുപ്പു’ ശരിയാണെങ്കിലും തെറ്റാണെങ്കിലും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമ്മുക്ക് നല്‍കുകയും ,തെരഞ്ഞെടുപ്പിനനുസരിച്ചു ദൈവം നമ്മോടു ഇടപെടുകയും ചെയ്യും .

പരിശുദ്ധാത്മാവ് ആക്കി വെച്ചതായാലും (അപ്പൊ 20:28), സ്വയം ഏറ്റെടുത്തതായാലും (ഇത്തരക്കാര്‍ ഇന്ന് ധാരാളമുണ്ട് !!),

ഒരു മൂപ്പന് ഇതനുസരിച്ച് പിന്മാറാനാകും.എന്നാലും ആട്ടിന്കൂട്ടത്തിന്റെ കണക്ക്കൊടുക്കേണ്ട ഉത്തരവാദത്തില്‍ നിന്ന് മൂപ്പനു ഒഴിവില്ല .(എബ്രാ 13:17)

ഒരു മൂപ്പന്‍ ശുശുഷയില്‍ ആയിരിക്കുന്ന വ്യക്തിക്ക്, ദൈവം ആത്മീയ ശക്തി വാഗ്ദാനം നല്‍കിയിട്ടുണ്ട് (1 കൊരി 12:9)അദ്ധ്വാനിക്കാനുള്ള ശാരീരിക സഹനശക്തിയും (1 തിമോ 4:10) തന്റെ വേലക്കായി നല്‍കിയിട്ടുണ്ട്.

മാത്രമല്ല, അനുവദിക്കുന്ന പരിശോധനകളിലൂടെ ദൈവം അവരെ ശുദ്ധീകരിച്ചു ശക്തീകരിക്കും.(എബ്രാ 12:9-11).

മേല്പറഞ്ഞ വാഗ്ദത്തങ്ങളും സത്യങ്ങളും ഒരു മൂപ്പന്റെ പിന്‍വാങ്ങാനുള്ള എല്ലാ ന്യായങ്ങളുടെയും ‘മുന’ ഒടിക്കുന്നതാണ്.

എന്നാല്‍ തന്റെ സ്വന്ത പരാജയങ്ങളോ,സ്വന്ത കുടുംബത്തിന്റെ പരാജയങ്ങളോ,സഭയില്‍ നിന്നുള്ള പ്രയാസങ്ങളോ മറിച്ചുള്ള കാരണങ്ങലായേക്കാം .

ഈ സാഹചര്യങ്ങളില്‍ മറ്റു മൂപ്പന്മാരുടെ പരിപാലനവും പ്രോത്സാഹനവുമാണ്‌ ആവശ്യം.

ഇടയന്മാര്‍ ഇടയനു ശുശ്രൂഷ ചെയ്യട്ടേ !!!

Leave a Reply

Your email address will not be published. Required fields are marked *