എന്താണ് കൂട്ടായ്മ (Fellowship) – ഒരു അവലോകനം

കൂട്ടായ്മക്ക് മൂന്ന് തലങ്ങളുണ്ട്
(A) പുത്രനോടുള്ള കൂട്ടായ്മ , (B) ദൈവഭവനത്തിലെ കൂട്ടായ്മ , (C) പ്രാദേശിക സഭയിലെ കൂട്ടായ്മ

(A) പുത്രനോടുള്ള കൂട്ടായ്മ
1 കൊരിന്ത്യര്‍ 1:9 നാം ഇങ്ങനെ വായിക്കുന്നു , ”തന്റെ പുത്രനും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്ക് വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തന്‍ ”   രക്ഷയിലേക്കുള്ള വിളിയാണ്.  രക്ഷ, ദൈവത്തിന്റെ വിശ്വസ്തതയില്‍ അധിഷ്ടിതമാണ് എന്നത് ശരി തന്നെ ,എന്നാല്‍ ഈ വേദഭാഗത്തിന്റെ സന്ദര്‍ഭം ഒന്നുകൂടി പരിശോധിക്കുമ്പോള്‍ ഇത് രക്ഷയിലെക്കുള്ള ദൈവത്തിന്റെ വിളി മാത്രമാണോ? അതോ ഒരു പ്രാദേശിക സഭയുടെ കൂട്ടയ്മയിലെക്കുള്ള വിളിയാണോ എന്ന് നാം ചിന്തിക്കേണ്ടതാണ് .
1 കൊരിന്ത്യര്‍ 1:1 – 9 വരെയുള്ള വേദഭാഗം കേന്ദ്രീകരിച്ചിരിക്കുന്നത്, ഒരു വിശ്വാസിയെ അല്ല കൊരിന്ത്യയിലുള്ള ഒരു കൂട്ടം വിശ്വാസികളെ ആണ് എന്ന് ചിന്തിക്കുവാന്‍ കഴിയും മറ്റു സ്ഥലം സഭകളെ പഠിപ്പിച്ച അതെ പഠിപ്പിക്കല്‍ തന്നെ ആണ് കൊരിന്തിലുള്ള പ്രാദേശിക സഭക്കും ആവശ്യമായിരിക്കുന്നത്. അവിടെയും ഇവിടെയും എവിടെയും ഉള്ള ഒറ്റക്കൊറ്റക്ക്‌ ഉള്ള വ്യക്തികള്‍ക്കല്ല ഒരു സ്ഥലം സഭ രൂപീകൃതമായിരിക്കുന്നിടത്തു ഉള്ളവര്‍ക്കെല്ലാം 1 കൊരിന്ത്യര്‍ 4:17, 7.17, 11.16 എന്നെ വാക്യങ്ങള്‍ മേല്പറഞ്ഞ സത്യത്തെ ഉറപ്പിക്കുന്നതാണ് . കൊരിന്ത്യ ലേഖനം ഒരു പ്രാദേശിക സഭയുടെ പ്രമാണരേഖയായി വിളിക്കപ്പെടുന്നത് എത്രയോ ശരി തന്നെ !

അവിടെയുള്ള വിശ്വാസികളുടെ കൂട്ടത്തിനു ലഭിച്ചിരിക്കുന്ന ദൈവകൃപയോര്‍ത്തു പൗലോസ്‌ സ്തോത്രം ചെയ്തശേഷം 1 കൊരിന്ത്യര്‍1:4 അതിനുള്ള കാരണങ്ങള്‍ കൂടി അവിടെ നിരത്തുന്നുണ്ട്‌

വിശ്വാസികളുടെ കൂട്ടം എന്ന നിലയില്‍ :
ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളില്‍ ഉറപ്പായിരിക്കുന്നു 1 കൊരിന്ത്യര്‍ 1.5
സകല വചനത്തിലും സകല പരിജ്ഞാനത്തിലും അവര്‍ സമ്പന്നരായിത്തീര്‍ന്നു 1 കൊരിന്ത്യര്‍1.6
അവര്‍ ഒരു കൃപാവരത്തിലും കുറവില്ലാത്തവരാണ് 1 കൊരിന്ത്യര്‍ 1.7
അവര്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നവരാണ് 1 കൊരിന്ത്യര്‍1:7
അവര്‍ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നത് 1 കൊരിന്ത്യര്‍1.9
ഇവയെല്ലാം തന്നെ ഒരു പ്രാദേശിക സഭ എന്ന നിലയില്‍ അവര്‍ക്ക് നല്‍കിയ കൃപ ആണ് .

മുകളില്‍ പറഞ്ഞവയിലെ ആദ്യത്തെ രണ്ടു വിഷയങ്ങള്‍ അല്പം കൂടി വിശദീകരിക്കേണ്ടതുണ്ട്

(a)  ക്രിസ്തുവിന്റെ സാക്ഷ്യം 1 കൊരിന്ത്യര്‍ 1.5 , (b) യേശുക്രിസ്തുവിന്റെ കൂട്ടായ്മ 1 കൊരിന്ത്യര്‍ 1.9

(a) ക്രിസ്തുവിന്റെ സാക്ഷ്യം 1 കൊരിന്ത്യര്‍ 1.5

ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളില്‍ ഉറപ്പായിരിക്കുന്നതുപോലെ അവനില്‍ നിങ്ങള്‍ സകലത്തിലും വിശേഷാല്‍ സകല വചനത്തിലും, സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീര്‍ന്നു (വാക്യം 5,6). ക്രിസ്തുവിന്റെ സാക്ഷ്യം ആണ് ഒരു പ്രാദേശിക സഭയെ ഒന്നിച്ചു നിര്‍ത്തുന്നത്, ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ ഉറപ്പിക്കപ്പെട്ടാല്‍ മാത്രമേ ഒരു പ്രാദേശിക സഭ പ്രവര്‍ത്തന നിരതമാകുകയുള്ളൂ. കൃപാവരങ്ങളുടെ പ്രവര്‍ത്തനം അഥവാ ഉപയോഗം ആണ് ഒരു പ്രാദേശിക സഭയെ ഉറപ്പിക്കുന്നത്. യേശുക്രിസ്തു ദൈവമാണ് അഥവാ കര്‍ത്താവാണ് എന്ന അംഗീകരണവും പ്രഖ്യാപനവുമാണ് പ്രാദേശിക സഭ നടത്തുന്നത്. ഒരു സഭയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഊര്‍ജസ്വലതയുടെയും ഉറവിടം ക്രിസ്തുവിന്റെ സാക്ഷ്യം തന്നെയാണ്.

(b) യേശുക്രിസ്തുവിന്റെ കൂട്ടായ്മ 1 കൊരിന്ത്യര്‍ 1.9
യേശുക്രിസ്തുവിനോടോത്തുള്ള കൂട്ടായ്മ അല്ല ഇത്. എന്നാല്‍ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലാണ് ദൈവസഭ എന്ന നിലയില്‍ ഒരു പ്രാദേശിക സഭ നിലനില്‍ക്കുന്നത്‌. യേശുക്രിസ്തുവിന്റെ കൂട്ടായ്മ എന്നത് അവനിലേക്കുള്ള തുടര്മാനമായ ഒരു ചലനമാകുന്നു. ‘വിളിച്ചിരിക്കുന്നത്’ എന്ന് സൂചിപ്പിക്കുന്നത് കൊണ്ട് പങ്കാളിത്തത്തെയും പങ്കുവയ്ക്കലിനെയുമാണ് ദൈവവിളിയുടെ ഉദ്ദേശ്യം വ്യക്തമാകുന്നു. ദൈവ സഭയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിശ്വാസികളെ തന്നെയാണ് വിളിച്ചിരിക്കുന്നത് . ഒരു കൂട്ടമായി അവരെ ക്രിസ്തുയെസുവിന്റെ കൂട്ടായ്മയിലേക്ക് വിളിച്ചിരിക്കുന്നു. ദൈവജനതിന്റെ മധ്യത്തില്‍, ഒരു പ്രാദേശിക സഭയുടെ കൂടിവരവില്‍ പുത്രന്റെ കൂട്ടായ്മ നമുക്ക് ആസ്വദിക്കാനാകും . പൌലോസിന്റെ വിവരണം – പുത്രന്‍ – ദൈവത്വം , യേശു – മനുഷ്യത്വം , ക്രിസ്തു – ഉയര്‍ച്ച , കര്‍ത്താവു – അധികാരം എന്നീ വസ്തുതകള്‍ വെളിപ്പെടുത്തുന്നു .

(B) ദൈവഭവനത്തിലെ കൂട്ടായ്മ 1 യോഹന്നാന്‍ 1 : 3
യോഹന്നാന്‍ ഒന്നാം ലേഖനത്തില്‍ ( 1 : 3 ) ഞങ്ങളുടെ കൂട്ടായ്മ പിതാവിനോടും അവന്റെ പുത്രനായ യെസുക്രിസ്തുവിനോടും ആകുന്നു എന്ന് നാം വായിക്കുന്നു . ഇതാകുന്നു ദൈവത്തിന്റെ മക്കള്‍ തമ്മിലുള്ള കൂട്ടായ്മയുടെ കാരണം. അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ നമുക്ക് തമ്മില്‍ കൂട്ടയ്മയുണ്ട് (1 . 7 ) ‘എങ്കില്‍’ എന്ന പ്രയോഗം ശ്രദ്ധിക്കുക . ദൈവപൈതല്‍ ഒരിക്കലും വീണ്ടും ഇരുട്ടിന്റെ പ്രവൃത്തികളുമായി ബന്ധത്തിലേക്ക് ആകുവാന്‍ പാടില്ല ” നമ്മെ ഇരുട്ടിന്റെ അധികാരത്തില്‍ നിന്ന് വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി വെക്കുകയും ചെയ്ത പിതാവിന്”  ( കോലോ 1 . 3 )  ” നിങ്ങളോ അന്ധകാരത്തില്‍ നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് വിളിച്ചവന്റെ ”  ( 1പത്രോസ് 2 . 9 ) വീണ്ടും ജനിച്ച ദൈവമക്കള്‍ വെളിച്ചത്തിന്റെ മക്കളാണ് പകലിന്റെ മക്കളാണ്, അനുസരണത്തിന്റെ മക്കളാണ് . ലോകം വചനപ്രകാരം ഇരുട്ട് ആകുന്നു, രാത്രി ആകുന്നു, അനുസരക്കെടിന്റെ ഇടമാണത് . യോഹന്നാന്റെ ഒന്നാം ലേഖനം അത് ഉറപ്പിക്കുന്നു. ഇരുട്ട് നീങ്ങിപ്പോകുന്നു സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു 1യോഹന്നാന് 2.8 അങ്ങനെ ആയാല്‍ ഒരു ദൈവ പൈതലിനു എങ്ങിനെ ഇരുട്ടില്‍ തുടരാനാകും? വിശ്വാസിയുടെ നില്‍പ്പും നടപ്പും വെളിച്ചത്തില്‍ ആയിരിക്കണം. അപ്പോസ്തോലനായ പൗലോസ്‌ തുടര്മാനമായ തന്റെ പഠിപ്പിക്കലില്‍ ഒരു രക്ഷിക്കപ്പെട്ട വ്യക്തി ക്രിസ്തുവില്‍ ഉറച്ചു നില്‍ക്കേണ്ടതാണ് എന്ന് പഠിപ്പിക്കുന്നു. ആ പഠിപ്പിക്കലുകളുടെ ഉന്നതി ” ദൈവത്തില്‍ നിന്ന് ജനിച്ചവന്‍ ആരും പാപം ചെയ്യുന്നില്ല. ദൈവത്തിന്റെ വിത്ത് അവനിന്ല്‍ വസിക്കുന്നു ദൈവത്തില്‍ നിന്ന് ജനിച്ചതിനാല്‍ അവനു പാപം ചെയ്യുവാന്‍ കഴികയുമില്ല (1 യോഹന്ന1.9) . 1 യോഹന്നാന്‍ 1.7 ലെ നടക്കുന്നുവെങ്കില്‍ , ഉപാധിയില്ലാത്ത രക്ഷിക്കപ്പെട്ടതിന്റെ വ്യക്തമായ ഫലം സംഭവിക്കുന്നതാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും ദൈവമക്കള്‍ ആയിതീരുമ്പോള്‍ മുതല്‍ അവര്‍ വെളിച്ചത്തില്‍ ആയിരിക്കും അവര്‍ക്ക് തമ്മില്‍ തമ്മില്‍ കൂട്ടായ്മയും ഉണ്ട്. “അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പൊക്കി നമ്മെ ശുദ്ധീകരിക്കുന്നു” എന്ന സത്യത്തിന്റെ അടിസ്ഥാനത്തില്‍ ആകുന്ന വിശ്വാസികള്‍ കര്‍ത്താവുമായി കൂട്ടായ്മയിലേക്ക് ആകുന്നതും, തമ്മില്‍ തമ്മില്‍ കൂട്ടായ്മയില്‍ ആകുന്നതും .നാം രക്ഷിക്കപ്പെടുമ്പോള്‍ നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെടുന്നു , രക്ഷിക്കപ്പെട്ട വിശ്വാസികള്‍ ആ പ്രത്യേകപദവിയില്‍ കൂട്ടായ്മ ബന്ധത്തിലായി ത്തീരുന്നു .

അപ്പോസ്തോലനായ യോഹന്നാന്‍ ദൈവഭവനത്തിലുള്ള കൂട്ടയ്മയെകുരിച്ചാണ് പറയുന്നത്, അവര്‍ എവിടെ ആരാധിക്കുന്നവര്‍ ആയാലും ദൈവഭവനത്തില്‍ പെട്ടവര്‍ ( രക്ഷിക്കപ്പെട്ടവര്‍) എന്ന നിലയില്‍ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ അഗംങ്ങളാകുന്നു നാമോരോരുത്തരും. വിശ്വാസികള്‍ തമ്മില്‍ കാണുമ്പോള്‍ രക്ഷയുടെ അടിസ്ഥാനത്തിലുള്ള കൂട്ടായ്മ അവര്‍ കാണിക്കുകയും, അവര്‍ കര്‍ത്താവില്‍ സന്തോഷിക്കുകയും ചെയ്യും, ഓരോ രക്ഷിക്കപ്പെട്ട ദൈവപൈതലും വിലയേറിയവനാണ് , അവന്‍ ക്രിസ്തുവിനു നല്‍കപ്പെട്ടിരിക്കുന്ന എന്ന നിലയില്‍ ” നീ ലോകത്തില്‍ നിന്ന് എനിക്ക് തന്നിട്ടുള്ള മനുഷ്യര്‍ക്ക്‌ (യോഹന്നാന്‍ 17.6).

(C). പ്രാദേശിക സഭയിലെ കൂട്ടായ്മ

” അവര്‍ അപ്പോസ്തോലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും, അപ്പം നുറുക്കിയും പ്രാര്‍ത്ഥന കഴിച്ചും പോന്നു” അപ്പൊ 2 . 42
മേല്പറഞ്ഞ വാക്യത്തെ സംബധിച്ച് അനേക പുസ്തകങ്ങളും, ലേഖനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. വചന ശുശ്രുഷക്ക് മുന്‍പാകെ ഇരിക്കുമ്പോഴോ, സുവിശേഷ പ്രവര്‍ത്തനത്തിലോ ഉണ്ടാകുന്ന കൂട്ടായ്മ ബന്ധമല്ല ഇത് ദൈവസ്നേഹത്തിന്റെ പങ്കിടലാണിത് .

പ്രവൃത്തി 2 : 42 ലെ കൂട്ടായ്മയ്ക്ക് വളരെ ആഴമായ അര്‍ത്ഥമാണ് ഉള്ളത് . ഈ വാക്യത്തില്‍ പ്രാദേശിക സഭയിലെ നാലു കാര്യങ്ങള്‍, പ്രാദേശികസഭയുടെ നാലു തൂണുകള്‍ എന്നാണ് പറയുന്നത്. ഈ നാലു വസ്തുതകളിലും ഊന്നിപ്പരഞ്ഞിരിക്കുന്ന ഒന്നാണ് കൂട്ടായ്മ. ”കൂട്ടായ്മ ആചരണം ” ഒഴിവാക്കിയാല്‍ ഈ വാക്യത്തിന്റെ അര്‍ഥം തന്നെ നഷ്ടപ്പെട്ടു പോയേക്കാം. ഒരു പ്രദേശികസഭയുടെ പ്രവര്‍ത്തനം സാധ്യമാകുന്നത് കൂട്ടായ്മയില്‍ ആണ്.
1. അപ്പോസ്തോലന്മാരുടെ ഉപദേശം ആകുന്നു പ്രാദേശികസഭയുടെ കൂട്ടായ്മയുടെ അടിസ്ഥാനം .
2 . ഒരു പ്രാദേശികസഭ പ്രവര്‍ത്തിക്കുന്നതിനു കൂട്ടായ്മ അത്യാവശ്യമാണ്
3 . അപ്പംനുറുക്കല്‍ കൂട്ടായ്മയുടെ പരമപ്രധാനമായ പ്രകടനമാണ്.
4 . കൂട്ടായ്മ ബന്ധം നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിനു പ്രാര്‍ത്ഥന അത്യാവിശ്യമാണ്.

ഈ നാലു കാര്യങ്ങളിലും, ആദിമ ക്രിസ്ത്യാനികള്‍ വിശ്വസ്തതയോടെ തുടര്‍ന്ന് വന്നു.
1 കൊരിന്ത്യര്‍ 1.9 പ്രകാരം ദൈവത്തിന്റെ വിശ്വസ്തത ആണ് ഒരു പ്രദേശത്ത് പ്രാദേശിക സഭ രൂപീകൃത മാക്കുന്നത് .
വിശ്വാസികളുടെ ഭാഗത്ത്‌ നിന്നുള്ള വിശ്വസ്തത ആണ് അതില്‍ തുടര്‍ന്ന് പോകുക എന്നുള്ളത്.
ഓരോ വിശ്വാസിയും വിശ്വസ്തതയില്‍ തന്നെത്താന്‍ സൂക്ഷിക്കുമ്പോഴാണ് ഒരു പ്രാദേശിക സഭ ദൈവത്തിന്റെ സഭയായിത്തീരുന്നത്.

(A) പ്രാദേശിക സഭ കൂട്ടായ്മയുടെ പ്രവര്‍ത്തന മേഖല
പ്രവര്‍ത്തി 2 .42 ലെ കൂട്ടായ്മ, ഒരു പ്രാദേശിക സഭാക്കകത്ത് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതാണ് . രക്ഷിക്കപ്പെട്ട, സ്നാനപ്പെട്ട വിശ്വാസികള്‍ ആണ് ആ കൂട്ടായ്മയിലേക്ക് സ്വീകരിക്കപ്പെടുന്നതും, എന്നാല്‍ അയോഗ്യമായി നടന്നാല്‍ പ്രാദേശിക സഭയുടെ കൂട്ടായ്മയില്‍ നിന്നും പുറത്താക്കപ്പെടുന്നതുമാണ് എന്ന് മാത്രമല്ല ഒരു പ്രാദേശികസഭയുടെ കൂട്ടയ്മയിലുള്ള ഓരോ വിശ്വസിക്കും പ്രസ്തുത കൂട്ടായ്മയുടെ അര്‍ത്ഥത്തെ സംബന്ധിച്ചു ഉത്തമ ബോധ്യമുണ്ടയിരിക്കെണ്ടാതാണ് . വേണ്ടരീതിയില്‍ അത് മനസ്സിലാക്കിയില്ലെങ്കില്‍ അത് തിരുവചന വിരുദ്ധമായ ശീലങ്ങള്‍ക്കു കാരണമായിത്തീരും ചിലര്‍ പറയാറുണ്ട് അത് അപ്പോസ്തോലന്മാരുടെ കൂട്ടായ്മ ആയിരുന്നു എന്ന് . എന്നാല്‍ ഈ കൂട്ടായ്മ ഇന്നും അനുഭവിക്കാന്‍ കഴിയും, അത് അപ്പൊസ്തലന്മാരുടെ ഉപദേശം അനുസരിക്കുമ്പോഴാണ്‌ സാധ്യമാകുന്നത്.

പ്രാദേശിക സഭയുടെ പ്രത്യേകാവകാശങ്ങള്‍ (privileges) ഉത്തരവാദിത്വങ്ങള്‍ ( responsibilities )
പ്രാദേശിക സഭ കൂട്ടായ്മ പ്രത്യേകവകാശങ്ങളുടെയും ,ഉത്തരവാദിത്യങ്ങളുടെയും കൂടെ പങ്കുവയ്ക്കലാണ്. ദുഖകരമായ ഒരു വസ്തുത ഇന്ന് വിശ്വാസികള്‍ പലരും അവകാശങ്ങള്‍ അനുഭവിക്കുകയും ഉത്തരവാദിത്വങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.

(b) പ്രാദേശിക സഭ കൂട്ടായ്മയുടെ പ്രത്യേകാവകാശങ്ങള്‍
1 . പ്രാദേശിക സഭ ആരാധിക്കുവാനുള്ള സ്ഥലമാണ്‌
2 . പ്രാദേശിക സഭ വചനപഠനത്തിനുള്ള സ്ഥലമാണ്‌
3 .പ്രാദേശിക സഭ ക്രുപാവരങ്ങളെ വളര്‍ത്തുവാനുള്ള സ്ഥലമാണ്‌
4 . പ്രാദേശിക സഭ കര്‍ത്താവില്‍ പരസ്പരം സേവിക്കുന്ന സ്ഥലമാണ്‌
5 . പ്രാദേശിക സഭ കര്‍ത്താവിനാല്‍ സംരക്ഷിക്കപ്പെടുന്ന സ്ഥലമാണ്‌

(C) പ്രാദേശിക സഭാ കൂട്ടായ്മയിലെ ഉത്തരവാദിത്വങ്ങള്‍
1 . പ്രാദേശിക സഭയുടെ എല്ലാ കൂടിവരവുകളിലും, വിശ്വസ്തതയോടെ ഹാജരാക്കുക
2 . മൂപ്പന്മാരെ അന്ഗീകരിക്കുകയും, ബഹുമാനിക്കുകയും, അനുസരിക്കുകയും ചെയ്യുക
3 . സഭയോഗങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിക്കുക
4 . സഭയുടെ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുക

Leave a Reply

Your email address will not be published. Required fields are marked *