അപ്പോസ്തലനായ പത്രോസ് (1പത്രോസ് 5:1-3)മൂന്നു പ്രധാന ഉത്തരവാദിത്വങ്ങളാണ് മൂപ്പന്മാരെ ഭരമേല്പ്പിക്കുന്നത് –
1. ആട്ടിന്‍ കൂട്ടത്തെ മേയിച്ചു കൊള്‍വീന്‍,
2. ആട്ടിന്‍ കൂട്ടത്തിനു മാതൃകകളായിത്തീരുക,
3. ആട്ടിന്‍ കൂട്ടത്തെ അദ്ധ്യക്ഷത ചെയ്യുവിന്‍.
മേയ്ക്കുക എന്ന ശുശ്രുഷ ഒരു ആട്ടിടയന് ആടുകളെ പരിപാലിക്കുകയും കാക്കുകയും ചെയ്യുന്ന ക്ഷമയും അദ്ധ്വാനവും വേണ്ട വേലയാണ്. കര്‍ത്താവ് ഉയര്‍ത്ത് എഴുന്നേറ്റതിന്ശേഷം ശിഷ്യമാര്‍ക്ക് പ്രത്യക്ഷനായ സമയത്ത് പത്രോസിനെ ഭരമേല്പ്പിക്കുന്നത് ”കുഞ്ഞാടുകളെ മേയ്ക്ക, ആടുകളെ മേയ്ക്ക” എന്ന മഹത്തരമായ ശുശ്രുഷയാണെന്ന് യോഹന്നാന് സുവിശേഷം 21:15-18വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാനാകും. അതായതു പുതിയ വിശ്വാസികളും, പക്വത പ്രാപിച്ച വിശ്വാസികളും അടങ്ങിയ ഒരു കൂട്ടത്തെ പരിപാലിക്കേണ്ട ഗൌരവമുള്ള ചുമതലയാണ് ഇടയശുശ്രുഷ.
ഒരു സ്ഥലംസഭയില്‍ ഒന്നിലധികം മൂപ്പന്മാരെ ആക്കിയിരിക്കുന്നതിനു വലിയ ഉദ്ദേശ്യമുണ്ട്. ഒരിക്കലും ഇടയനില്ലാതെ ഇരിക്കുന്ന അവസ്ഥ ആടുകള്‍ക്ക് ഉണ്ടാകരുത്. എപ്പോഴും മൂപ്പന്മാരാല് പരിപാലിക്കപ്പെടെണ്ടതാണ് ദൈവസഭ. ഇടയന്റെു കരുതലും നിയന്ത്രണവുമില്ലാതെ ആട്ടിന്കൂട്ടത്തിനു സുരക്ഷിതരായിരിപ്പാന്‍ കഴിയില്ല. ഒന്നില്‍ കൂടുതല്‍ മൂപ്പന്മാരുടെ സാദ്ധ്യത സ്ഥലംസഭയുടെ എല്ലാ മേഖലകളിലും മൂപ്പന്മാരുടെ സാന്നിദ്ധ്യത്തെ ഉറപ്പിക്കുന്നു.
എല്ലാ ആത്മീകആവശ്യങ്ങള്ക്കും ഒരു മുട്ടും വരാതെ ആടുകളെ പുലര്‍ത്താന്‍ (സങ്കീ 23:1).
ദൈവത്തിന്റെ വചനമാകുന്ന പച്ചയായ പുല്പ്പുറത്താണ് അവരെ കിടത്തേണ്ടത് (സങ്കീ 23:2).
വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കേണ്ടുന്ന വിലയേറിയ ജോലിയാണത് (1 തിമോ 5:17)
ആത്മാക്കളെ സ്വസ്ഥതയുള്ള വെള്ളം കൊണ്ട് തണുപ്പിക്കുന്ന, സ്നേഹവും, സന്തോഷവും ആശ്വാസവും പ്രദാനം ചെയ്യേണ്ട പദവിയാണത്. (സങ്കീ23:2, ഫിലേമോന് 7 )
വിശ്വാസികളെ ശരിയായ പാതകളില്‍ നടത്തുന്ന ശ്രമകരമായ ദൗത്യമാണത്. (സങ്കീ 23:3)
എല്ലാ കൂടിവരവുകളിലും തന്റെ സാന്നിദ്ധ്യംകൊണ്ട് സഭാംഗങ്ങളെ ധൈര്യപ്പെടുത്തുന്നയാളായിരിക്കണം മൂപ്പന്.. (സങ്കീ 23:4)
ഭൌതികമായ ഒരുമിച്ചുള്ള കൂട്ടായ്മയും മൂപ്പന് തന്റെ ആടുകളോട് കാണിക്കണം (സങ്കീ23:5)
ലോകമായും ജഡവുമായും ഉള്ള പോരാട്ടത്തില്‍ മൂപ്പന് വിശ്വാസിയെ ബുദ്ധിയുപദേശിക്കുന്ന ഒരു അഭയസ്ഥാനമായിരിക്കണം.
മൂപ്പന്, വിശ്വാസികളെ എല്ലാവരെയും തുല്യമായി ബഹുമാനിക്കുന്നവാനായിരിക്കണം.
മൂപ്പന്മാരുടെ, വിശ്വാസികളോടുള്ള യഥേഷ്ടമായ കരുതല്‍ സഭയില്‍ ഓരോ വിശ്വാസിയുടെയും ഹൃദയത്തില്‍ ആഹ്ലാദമുണ്ടാക്കുന്നതായിത്തീരും.
ആട്ടിന്‍കൂട്ടത്തെ അദ്ധ്യക്ഷത ചെയ്യുക എന്നത് ശ്രമകരമായ ദൌത്യമാണ്. എല്ലാ രീതിയിലുമുള്ള ശത്രുവിന്റെ പ്രവര്‍ത്തനങ്ങളെ ചെറുത്തു കൊണ്ട് സഭയെ ക്രിസ്തീയപാതയില് നയിക്കുവാന്‍ മൂപ്പന്മാര് ബാദ്ധ്യസ്ഥരാണ്. “ആരും ദൈവകൃപ വിട്ടു പിൻമാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുകയും ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ.” (എബ്രായര്‍12:15 ) തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന കൂട്ടത്തെ സൂക്ഷ്മതയോടെ കരുതുന്ന മനോഭാവം മൂപ്പന്മാര്‍ക്കു ഉണ്ടായിരിക്കണം. സഭയെ മുറ്റും അറിയുന്ന, എപ്പോഴും തങ്ങളുടെ ശ്രദ്ധയും ലാളനയും സഭക്കായി നല്കുന്ന, സഭയെ ഉറ്റുനോക്കിയിരിക്കുന്ന ഇടയന്മാരായിരിക്കണം ആട്ടിന്കൂനട്ടത്തെ അദ്ധ്യക്ഷത ചെയ്യേണ്ടത്. “നിന്റെ ആടുകളുടെ അവസ്ഥ അറിവാൻ ജാഗ്രതയായിരിക്ക;”. (സദൃശ 27:23)
ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു(അപ്പൊ 20:29) എന്നുള്ള മുന്നറിയിപ്പ് ദൈവവചനം നല്കുന്നു. സഭയുടെമേല്‍ ബദ്ധശ്രദ്ധാലുക്കളായിരിക്കാന് മൂപ്പന്മാര് ശ്രമിക്കണം.
ആട്ടിന്‍ കൂട്ടത്തെ നശിപ്പിക്കുന്ന ശത്രുക്കളെ സൂക്ഷിക്കേണ്ട ഉത്തരവാദിത്ത്വം മൂപ്പന്മാര്ക്കുക തന്നെയാണ്.
മാതൃകയുള്ള ജീവിതം നയിക്കുക എന്നത് മൂപ്പന്മാരില് നിക്ഷിപ്തമാണ്. അവരുടെ നല്ല നടപ്പ് അനേകരെ കര്‍ത്താവിന്റെ വഴിയിലേക്ക് നയിക്കുന്നതിനു ഇടയാക്കി തീര്‍ക്കും .
ആത്യന്തികമായി മൂപ്പന്, സഭയെ നയിക്കുവാനായി, പോറ്റുവാനായി, കാക്കുവാനായി പരിശുദ്ധാത്മാവ് സ്ഥലംസഭയില്‍ ആക്കി വച്ചിരിക്കുന്ന ദൈവ മനുഷ്യനാണ്. ഇതിനു അപവാദമായി, കൃപാവരം ഇല്ലാത്തവര്‍ മറ്റു പല ഭൌതീക യോഗ്യതകളുടെ പിന്ബ്ലത്തില് ‘മൂപ്പന്’ എന്ന ശുശ്രുഷയില്‍ ആയിരിക്കുന്നത് സഭയുടെ നന്മക്ക് ദോഷമായിത്തീരുകയും, സഭയുടെ സാക്ഷ്യത്തിന് മങ്ങലേല്പിക്കുകയും ചെയ്യും. ഉദാഹരണമായി, നല്ല ജോലിയില്‍ നിന്നും വിരമിച്ചത് കൊണ്ട് മൂപ്പനായവര്, സ്വാധീനം ഉള്ളതുകൊണ്ട്, പണമുള്ളത് കൊണ്ട്, സഭയില്‍ തന്റെല കുടുംബക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍, പ്രായമായതു കൊണ്ട് തുടങ്ങി ഒട്ടനവധി കാര്യങ്ങളാല്‍ മൂപ്പനായിപ്പോയവരുണ്ട്. ഇത്തരത്തിലുള്ള ഇടയന്മാരാണ് ഇന്നു ചുരുക്കം ചില സ്ഥലംസഭകളിലെങ്കിലും അരങ്ങു വാഴുന്നത്.
നമ്മുടെ സ്ഥലം സഭയില്‍ മൂപ്പന് ശുശ്രുഷക്കായ് കൃപയുള്ളവര്‍ എഴുന്നേല്ക്കാ ന് നമുക്ക് ആടുകളുടെ വലിയ ഇടയനോട് പ്രാര്‍ത്ഥിക്കാം, കുറവുള്ളവര്ക്കായി നമുക്ക് ഇടിവില്‍ നില്ക്കാം. സഭയുടെ പൊതുപ്രയോജനത്തിനും, നന്മക്കുമായി, പിറുപിറുപ്പ് ഇല്ലാതെ, ആത്മാര്ത്ഥനമായി, കര്ത്താവിന്റെറ നാമത്തിനായി ഒന്നിച്ച് നില്ക്കാം .
