വീണ്ടെടുക്കപ്പെട്ടവരുടെ ഹൃദയാന്തര്‍ഭാഗത്ത് നിന്നാണ് യഥാര്‍ത്ഥ ആരാധന ഉയരുന്നത്. യിസ്രയെല്യര്‍ക്കു മിസ്രയീമില്‍ വച്ച് ആരാധിപ്പാന്‍ കഴിഞ്ഞില്ല ( പുറ 3.18, 5:1-3 ). ദൈവം അവരെ അവിടുന്ന് വിടുവിച്ചു പുറത്ത്കൊണ്ടുവന്നതിനു ശേഷമാണ് ദിവ്യാരാധനയുടെ ക്രമം സ്ഥാപിക്കുന്നത്.
