“സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു. (തീത്തോസ് 2:11-13).
ദൈവം നമ്മെ ശിക്ഷിച്ചു വളര്‍ത്തുന്നത്തിന്‍റെ കാരണങ്ങള്‍. .
1. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതക്കായിട്ട് കാത്തിരിക്കണം.
2. ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിക്കണം.
3. സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കണം.
ദൈവം തന്‍റെ മക്കളെ ‘തനിയെ വളരുവാനല്ല’ പിന്നെയോ ‘വളര്‍ത്തപ്പെടുവനാണ്’ ആഗ്രഹിക്കുന്നത്.
തനിയെ വളരുന്നതിന് ശിക്ഷണമില്ല, ബുദ്ധി ഉപദേശമില്ല. ഒരു പരിമിധിയുമില്ല, ബോധിച്ചതുപോലെയുള്ള ഒരു ജീവിതംമാണ്, .
‘വളര്‍ത്തുക’ എന്നതിനു പിന്പി ല് ഒരു കര്‍തൃത്വം ഉണ്ട്, നേതൃത്വം ഉണ്ട്, ഉത്തരവാദിത്വം ഉണ്ട്, സംരക്ഷണം ഉണ്ട്, ശിക്ഷണം ഉണ്ട്. ബാലശിക്ഷ ദൈവം നല്കുതന്നത് ദൈവത്തിന്റെ ഇഷ്ടത്തിന്റെ പൂര്ത്തീകരണത്തിന് ആണ്, അത് നമ്മുടെ ശുദ്ധീകരണത്തിനാണ്.
ഈ ലോകത്തില്‍ നിന്ന് കൃപയാല്‍ നമ്മെ രക്ഷിച്ചിട്ടു, ഈ ലോകത്തില്‍ തന്നെ ‘ലോകക്കാരല്ലാതെ’ ജീവിക്കുവാന്‍ ആക്കിയിരിക്കുന്നു. ഒരു പ്രവര്‍ത്തിയും കൂടാതെ നമ്മെ രക്ഷിച്ചു, രക്ഷയുടെ പ്രവര്‍ത്തി വെളിപ്പെടുവാന്‍ ആണ് ദൈവം നമ്മെ ലോകത്തില്‍ ആക്കിയിരിക്കുന്നത്.
www.sabhasathyam.com