സംഭരണശാല

വിശ്വാസിയുടെ പ്രാഥമീക ഉത്തരവാദിത്വം സംഘടനയോടല്ല, സ്ഥലം സഭയോട് ആയിരിക്കണം! Evg. Ajoy T Mathew

സാത്താന്‍ വിത്തുകള്‍ പാകുന്നു. വിശ്വാസികള്‍ രാഷ്ട്രീയത്തിനും, ക്രിക്കറ്റിനും അടിമപ്പെടുന്നു

“..നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.” (2 കൊരിന്ത്യര്‍ 8:23) സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരും, സഭകളാല്‍ അയക്കപ്പെട്ടവരും, എന്നു പറഞ്ഞാല്‍ സഭകളുടെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുന്നവരാണ് ഈ സഹോദരങ്ങള്‍.

YMEF ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതു ശുശ്രുഷ ആണെങ്കിലും സഭകളുടെ ശുശ്രുഷ ആയിരിക്കണം. സഭകളുടെ നേതൃത്വത്തിലുള്ള ശുശ്രുഷ ആയിരിക്കണം.

സഭയുടെ പ്രമാണങ്ങള്‍ പാലിക്കണം., സഭയുടെ നിയമങ്ങള്‍ പാലിക്കണം.

മത്തായി 24:12 “അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.”

അധർമ്മം = അരാജകത്വം, നിയമരാഹിത്യം, നിയമത്തില്‍ ഉള്ളില്‍ നില്‍ക്കാത്തവര്‍.

അരാജകത്വത്തിന്റെ, നിയമരാഹിത്യത്തിന്റെ മര്‍മ്മം സഭയില്‍.

എനിക്കും വലിയവനാകണം, കീഴ്പ്പെട്ടു നില്ക്കാനുള്ള ആഗ്രഹം ഇല്ല.

നിയമത്തിനുള്ളില്‍ നില്ക്കാന്‍ ഇഷ്ടപ്പെടാത്ത സമയമാണ് യൌവനം. അതിന്റെ സ്വാധീനത നമ്മുടെ സഭയിലേക്കും പ്രവേശിക്കുന്നു.

“സഹോദരന്മാർ സഭകളുടെ ദൂതന്മാരും”  എന്ന് പറഞ്ഞാല്‍, അവരെ കണ്ടാല്‍ അറിയാം അവര്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന സഭയുടെ നിലവാരം എന്താണെന്നത്. വിശ്വാസികളില്‍ കൂടി അവരുടെ സഭയുടെ ആത്മീയ നിലവാരം മറ്റുള്ളവര്‍ അളക്കുകയാണ്. നമ്മിലൂടെ നമ്മുടെ സഭയെയാണ് ആളുകള്‍ കാണുന്നത്.

നിനക്ക് സഭക്കുവേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലങ്കില്‍, സഭയെ വിമര്‍ശിക്കുവാന്‍ നിനക്ക് അനുവാദമില്ല, അധികാരമില്ല. വിമര്‍ശന ബുദ്ധിയോടെയല്ല, നാം സ്ഥലം സഭയെ ഉത്തേജിപ്പിക്കേണ്ടവരാണ്.

സഭ എന്നെ തിരിഞ്ഞു നോക്കുന്നില്ല.. സഭയില്‍ നിന്നും എനിക്ക് ഒന്നും കിട്ടുന്നില്ല… ശരിയായിരിക്കാം, പക്ഷേ, സഭക്ക് നിന്നില്‍ നിന്നും എന്തെങ്കിലും കിട്ടുന്നുണ്ടോ? നിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം സഭക്ക് കൊടുക്കുക. ഇല്ലങ്കില്‍ മിണ്ടാതിരിക്കുക.

ആദ്യത്തെ നമ്മുടെ ഉത്തരവാദിത്വം നാം ഉള്‍പ്പെട്ടു നില്‍ക്കുന്ന സ്ഥലംസഭയോട് ആയിരിക്കണം. സംഘടനകളോടല്ല. നാം സഭയുടെ ദൂതന്‍മാര്‍ ആയിരിക്കണം.

കൃപാവരത്തിന്റെ ഒന്നാമത്തെ ഗുണം ലഭിക്കേണ്ടത് സ്ഥലംസഭക്കായിരിക്കണം.
അവഗണിക്കുന്നത് ദൈവവചനത്തിന്റെ ക്രമമല്ല.

ദൈവം നല്‍കിയിരിക്കുന്ന കൃപാവരങ്ങള്‍ (ആത്മീയ കെല്പുകള്‍) തിരിച്ചറിഞ്ഞു
സഭക്ക് വേണ്ടി പ്രയോജനപ്പെടുത്തണം.

നമ്മുടെ ലക്‌ഷ്യം തെറ്റിക്കുവാന്‍ സാത്താന്‍ ശ്രമിക്കുന്നു. നാം കൂടെ കൂടെ വീഴുന്ന ആ മേഖലകള്‍ തിരിച്ചറിഞ്ഞ്, കൃപക്കായ് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കണം.

ബ്രദറണ്‍ സഭയിലോ? ബ്രദറണ്‍ ചര്ച്ചിലോ? ‘പേരുമാറ്റം’ തിരികെ സമുദായത്തിലേക്കുള്ള യാത്രയോ? “‘Church’ എന്ന പദത്തിന്റെ അര്ത്ഥം എന്താണ്? പേരുമാറ്റത്തിന്റെ പിന്നിലും ശത്രുവായ പിശാചിന്റെ കയ്യുണ്ട്” Evg. Varghese Kurian

“എന്റെ പ്രിയപ്പെട്ടവരെ, ദൈവം അയച്ച പുരുഷന്‍ ‘ചര്‍ച്ച്’ (church) ഉണ്ടാക്കാന്‍ വന്നവനല്ല. അവന്‍ ‘സഭ’ (Assembly) ഉണ്ടാക്കാന്‍ വന്നവനാണ്. അവന്‍ ആളുകളെ ചേര്‍ക്കുന്നത് സഭയില്‍ (Ekklesia ) ലേക്കാണ്, ‘ചര്‍ച്ചി ‘(kuriakon) ലേക്കല്ല.

പുതിയ നിയമസഭയുമായി ബന്ധപ്പെടാത്ത ‘സഭ’ എന്ന പ്രയോഗം പുതിയനിയമത്തില്‍ നാലു തവണ പറഞ്ഞിട്ടുണ്ട്.

രക്ഷിക്കപ്പെട്ട ആളുകള്‍ സ്നാനമേല്‍ക്കണം, സ്നാനപ്പെട്ട ആളുകള്‍ സഭയില്‍ കാണണം.

സഭ എന്നാല്‍ എന്ത്? സ്തേഫാനോസിന്റെ വാക്കുകളില്‍ രക്ഷിക്കപ്പെട്ടു, സ്നാനപ്പെട്ടു വേര്‍പെട്ട ആളുകള്‍. അഥവാ പ്രത്യേക ഉദ്ദേശത്തോട് കൂടി വിളിക്കപ്പെട്ട ആളുകള്‍, പ്രത്യേകമായ ലക്ഷ്യത്തോട് കൂടി യാത്ര ചെയ്യുന്നവര്‍.
ഇങ്ങനെയുള്ള കൂട്ടത്തിനാണ് ‘സഭ’ എന്ന പേരുള്ളത്.

പുതിയ നിയമത്തില്‍ ‘സഭ’ എന്ന വാക്ക് 114 പ്രാവശ്യം കാണുവാന്‍ സാധിക്കും. അതില്‍ 4 പ്രാവശ്യം പുതിയനിയമ സഭയോട് ബന്ധപ്പെട്ട് അല്ലാതെയും ‘സഭ’ എന്ന മൂലവാക്ക് ഉപയോഗിച്ചിട്ടുണ്ട്. പുതിയ നിയമ സഭക്ക് ഉപയോഗിച്ചിരിക്കുന്ന മൂല വാക്ക് ‘Ekklesia’ എന്നാണ്. ഇതിന്റെ അര്‍ത്ഥം ‘വിളിക്കപ്പെട്ടവരുടെ കൂട്ടം’, ‘വിളിച്ചു ചേര്ക്കപ്പെട്ടവരുടെ കൂട്ടം’ എന്നത് ആണ്.

ഇതേ ആശയത്തില്‍ അപ്പൊ. പ്രവര്‍ത്തി ഏഴാം അധ്യായത്തില്‍ (Acts 7:38) പഴയനിയമ ഇസ്രായേലിനെ സഭ എന്ന് വിളിച്ചിട്ടുണ്ട്. അവര്‍ കനാനിലേക്ക് പോകാന്‍ വിളിക്കപ്പെട്ടവരായിരുന്നു. അപ്പൊ. പ്രവര്‍ത്തി 19 -താം അധ്യായത്തില്‍ എഫസോസില്‍ കൂടി വന്നവരായ ആളുകളുടെ കൂട്ടം, അവരെ സഭ എന്നും ന്യായപാലനം നടത്താന്‍ വന്ന കൂട്ടത്തിനു ‘ധര്മസഭ’ എന്ന് വിളിച്ചിട്ടുണ്ട്.
(Acts 19: 32,39,41). ഈ നാലു പ്രാവശ്യം ഒഴിച്ച് ബാക്കി 110 പ്രാവശ്യവും സഭ എന്നതിന് മൂല ഭാഷയായ ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘Ekklesia’ എന്ന വാക്കാണ്. എന്നാല്‍ ഒരിടത്തും ‘ചര്‍ച്ച്’ (church) എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല .
ചര്ച്ച് എന്ന വാക്ക് ഇംഗ്ലീഷ് പരിഭാഷകളില്‍ കാണുന്നുണ്ടെങ്കിലും മൂല ഭാഷയില്‍ ഒരിടത്തും കാണുന്നില്ല.

അങ്ങനെയെങ്കില്‍ ‘ചര്‍ച്ച്’ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ‘സഭ’ അല്ലേ ‘ചര്‍ച്ച്’?
ചര്‍ച്ചും സഭയും രണ്ടും രണ്ടാണ്. ‘സഭ’ എന്നതിന്റെ ശരിയായ ഇംഗ്ലീഷ് പരിഭാഷ ‘അസംബ്ലി’ (Assembly) എന്നാണ്. പിന്നെ ഈ ‘ചര്‍ച്ച്’ എന്ന വാക്ക് എങ്ങനെയുണ്ടായി??

രാജാവായിരുന്ന ജെയിംസിന്റെ കല്പന പ്രകാരമാണ് ഇംഗ്ലീഷ് പരിഭാഷ ഉണ്ടാകുന്നത്. 1611ല്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് ബൈബിള്‍ പരിഭാഷ ചെയ്തപ്പോള്‍ ‘Ekklesia’ എന്ന എല്ലാ വാക്കുകളും ഇംഗ്ലീഷില്‍ ‘അസംബ്ലി’ (Assembly) എന്ന വാക്കിന് പകരം ‘ചര്‍ച്ച്’ (church)എന്ന് തര്‍ജ്ജിമ ചെയ്യാന്‍ ജെയിംസ്‌രാജാവ്‌ നിര്‍ബന്ധമായി ആവശ്യപ്പെട്ടു.

അപ്പോള്‍ ‘ചര്‍ച്ച്’ (church)എന്ന വാക്ക് എങ്ങനെ ഉണ്ടായി? . സ്കോട്ട്ലാണ്ടുകാരുടെ ‘കിര്ക്ക് ‘ (Kirku) എന്ന പദത്തില്‍ നിന്നും ഗ്രീക്ക് ഭാഷയില്‍ ഉണ്ടായ ഒരു പദമാണ് ‘കുറിയാകോണ്‍’ (kuriakon). ഇങ്ങനെ ‘കിര്ക്ക് ‘ ‘കുറിയാകോണ്‍’ എന്ന രണ്ടു പദത്തില്‍ നിന്നും ഉണ്ടായ വാക്കാണ് ‘ചര്‍ച്ച്’ (church). ‘കുറിയാകോണ്‍’ എന്ന വാക്ക് പുതിയ നിയമത്തില്‍ രണ്ടു സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.

‘സഭ’ ‘Ekklesia’ എന്ന വാക്ക് 114 പ്രാവിശ്യം ഉപയോഗിച്ചപ്പോള്‍ ‘കുറിയാകോണ്‍’ (kuriakon) എന്ന പദം രണ്ടു സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. (വെളിപ്പാട് 1:10 – കര്ത്താവിന്റെ ദിവസം എന്നും, 1കോരിന്ത്യര്‍ 11:20 വാക്യത്തില്‍ കര്ത്താ്വിന്റെ അത്താഴം). ഇവിടെ കര്ത്താവിന്റെ എന്ന് ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘കുറിയാകോണ്‍’ (kuriakon) എന്നാണ്. അങ്ങനെയെങ്കില്‍ ‘കുറിയാകോണ്‍’ (kuriakon) എന്ന വാക്കിന് ‘കര്ത്താവിന്റെ വക’ എന്ന അര്‍ത്ഥമേയുള്ളൂ. ‘അസംബ്ലി’ (Assembly) എന്ന അര്‍ത്ഥം ഇല്ല. രക്ഷിക്കപ്പെട്ടവര്‍, സ്നാനപ്പെട്ടവര്‍, വേര്‍പെട്ടവര്‍ സഭയില്‍ (Ekklesia) ആണ് കാണേണ്ടത്. ആ സഭയുടെ പ്രത്യേകത എന്താണ്? കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു. (Acts 7:46). എവിടെ കൂടിവരുന്നു എന്നതിനെക്കാള്‍ ഉപരി കൂടിവരുന്ന കൂട്ടത്തിനാണ് ‘സഭ’ ‘Ekklesia’ (‘അസംബ്ലി Assembly) എന്ന നാമം കൊണ്ട് അര്ത്ഥമാക്കുന്നത്‌.. ചര്‍ച്ച് എന്ന വാക്ക് പൊതുവേ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ദൈവീകമായ കാര്യങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട കെട്ടിടം എന്നത് ചിന്തയിലാണ് ‘ചര്‍ച്ച്’ (church) എന്ന ആശയം ഉണ്ടാകുവാന്‍ ഇടയായത്. അതിന്റെ പിന്നിലും ശത്രുവായ പിശാചിന്‍റെ കയ്യുണ്ട് എന്ന് ഞാന്‍ വിചാരിക്കുകയാണ്.

‘സഭ’ ‘Ekklesia’ (അസംബ്ലി Assembly) എന്ന പേര് മാറ്റി ‘ചര്‍ച്ച് ‘ church (‘കുറിയാകോന്‍’ kuriakon) എന്ന ബോര്‍ഡ് വെച്ച സഭകള്‍ക്ക് തിരികെ പഴയ പേരായ ‘സഭ’ ‘Ekklesia’ (‘അസംബ്ലി Assembly) എന്ന നാമത്തിലേക്ക് മടങ്ങിവരാം. രക്ഷിക്കപ്പെട്ടു, സ്നാനപ്പെട്ടു, വേര്‍പെട്ടവര്‍ പിന്നെയും പള്ളിയില്‍ (Church) പോകുന്നത് നാണക്കേടാണ്..

വിശ്വസ്തത – വാക്കിലും സാമ്പത്തീക കാര്യങ്ങളിലും.. Evg.T.P Kanakaraj

ഒരു വിശ്വാസിയുടെ ജീവിതത്തില്‍ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഒരു ശീലമാണ് ‘വാക്കിലും’ ‘സാമ്പത്തീക വിഷയങ്ങളിലും’ ഉള്ള വിശ്വസ്തത.

നമ്മുടെ വിശ്വാസികളെ ‘നമ്പാന്‍’ കൊള്ളാമോ?

“മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?” (സദൃശവാക്യം 20:6)
“യഹോവയാണ എന്നു പറഞ്ഞാലും അവർ കപടമായിട്ടത്രേ സത്യം ചെയ്യുന്നതു.” (യിരമ്യാവ് 5:2)

പൊയ്മുഖങ്ങള്‍ വര്‍ദ്ധിക്കുന്നു. വിശ്വസ്തന്‍മാര്‍ കുറയുന്നു.
അല്പത്തില്‍ വിശ്വസ്തമായിരിക്ക, ഏല്പിച്ചത് എന്തുമാകട്ടെ അതില്‍ വിശ്വസ്തത പാലിക്കണം.
വിശ്വസിക്കാന്‍ കൊള്ളാവുന്ന വിശ്വാസി ആയിരിക്കണം.

വാക്കില്‍ വിശ്വസ്തത പാലിക്കണം. ‘പരിധിക്കു’ പുറത്തു പോകല്ലേ!
ചെയ്യാവുന്നത് പറയണം.. പറയുന്നത് ചെയ്യണം..

സാമ്പത്തീക കാര്യത്തില്‍ അവിശ്വസ്തത കാണിച്ച് ഞാനൊന്നും അറിഞ്ഞില്ലേ എന്നും പറഞ്ഞു ആത്മീയത ചമഞ്ഞു നടക്കുന്നു..
എന്‍റെ പ്രിയപ്പെട്ടവരേ എന്തൊരു ‘ചങ്കാ’ ഇത്??
ലജ്ജിച്ചു നാണക്കേട്‌ വരുത്തുന്ന തരികിട ജീവിതം…

എന്നിട്ടും പറച്ചിലിന് ഒരു കുറവും ഇല്ല.. അതിനു അവാര്‍ഡ് കൊടുക്കണം.

എന്‍റെ പ്രിയപ്പെട്ടവരേ.. ലജ്ജാകരമായ കാര്യങ്ങളാണ്‌ പലരിലും കണ്ടുവരുന്നത്‌.. അതുകൊണ്ട് പ്രമാണങ്ങള്‍ അനുസരിച്ച് ജീവിതം കൊണ്ട് പ്രാവര്‍ത്തീകമാക്കാം….. അതിനു വില കൊടുക്കാം.. ദൈവനാമ മഹത്വത്തിനായി ജീവിക്കാം..
Evg.T.P Kanakaraj

ഭക്തനാണെന്ന് കാണിക്കാന്‍ എന്ത് ‘കോലവും’ കെട്ടുന്നവരോട് ഒരു ഉപദേശം… Evg. P.G James

“ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”(2 തിമോ 3:5)

ഇത്ര ത്യാഗം സഹിക്കാന്‍, ഇത്ര വേര്‍പാടും വിശുദ്ദിയും പാലിക്കാന്‍ നീ എന്തിനാ ഇത്ര കഷ്ടപ്പെടുന്നത്? നിനക്ക് ഞാന്‍ ഒരു വേഷം തരാം..ഒരു പൈസ പോലും നീ മുടക്കണ്ട.. എടാ ചെങ്ങാതീ…. നീ ഇത് അങ്ങ് ഇട്ടാ മതി….. നീ തിരുത്തണ്ടാ…..

പലയാളുകളും ഈ പൊയ്മുഖങ്ങള്‍ അണിഞ്ഞു നമ്മുടെ കൂടിവരവില്‍ വരുന്നു.. എത്ര കാലം നമ്മുക്ക് ഇങ്ങനെ മുന്പോട്ടു പോകാന്‍ സാധിക്കും…

ഭക്തിയുടെ വേഷം ധരിച്ച ആളുകള്‍ക്ക് ദോഷം വരുത്തില്ല എന്ന് മാത്രമല്ല ഗ്ലാമര്‍ കൂടുകയേയുള്ളൂ…..

ഭക്തിയുടെ വേഷം ധരിച്ചാല്‍, അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തെ ത്യജിച്ചു കളയുകയാണ്.. ദൈവീക വിഷയത്തെ നാം നിന്ദിക്കുകയാണ്. പാടില്ല പ്രിയപ്പെട്ടവരെ.. അനുവദനീയമല്ല…. അത് കഠിനമായ പാപം ആണെന്ന് നാം ഓരോരുത്തരും ഓര്ക്കേ്ണ്ടതാണ്…”

ഭക്തനാണെന്ന് കാണിക്കാന്‍ എന്ത് ‘കോലവും’ കെട്ടുന്നവരോട് ഒരു ഉപദേശം…
Evg. P.G James

‘അമ്മമാരെ വേണം പറയാന്‍’…. എന്തുകൊണ്ട്??

“യഥാര്‍ഥമായി ദൈവത്തിനു മുന്‍പില്‍ വിനയപ്പെടാത്ത കുടുംബങ്ങളില്‍ ഭൌതീക നന്മ ഉണ്ടായിരിക്കാം, എന്നാല്‍ സ്വസ്ഥത അനുഭവിക്കില്ല..

കുഞ്ഞുങ്ങള്‍ ഈ അഹങ്കാരം നിമിത്തം വീട്ടില്‍ വരുന്നവരോട് യോഗ്യമായി സംസാരിക്കില്ല HAI…BYE… എന്ന രണ്ടു പദം മാത്രം….

TVയുടെയും Computer ന്‍റെയും അടിമകള്‍ ആയിരിക്കുന്ന വിശ്വാസികള്‍?
അനാത്മീകത്വത്തില്, ജഡീകത്വത്തില്, ലോകമയത്വത്തില് ഒക്കെ ആയിരിക്കുന്ന വിശ്വാസികള്‍..

ഈ പെണ്‍മക്കളെ ഒക്കെ ഒരുക്കി വെളിയിലേക്ക് ഇറക്കുമ്പോള്‍ അമ്മമാര്‍ ഒന്ന് നിറുത്തി നോക്കണം. ഇവളെ കണ്ടിട്ട് വല്ലവനും പാപം ചെയ്യാന്‍ സാധ്യതയുണ്ടോ… എന്ന്….

ഇറുകി പിടിച്ചിരിക്കുന്ന DRESS ഇട്ടു പെണ്‍മക്കളെ പുറത്തിറക്കുന്ന അമ്മമാരെ വേണം പറയാന്‍….”
Evg.Chandapilla Philip

Bold & Beautiful ?

നഗ്നതാ പ്രദര്‍ശനം സൌന്ദര്യത്തിന്റെ ലക്ഷണമോ?

ദൈവത്തിന്റെ കണ്ണില്‍ എന്‍റെ സൌന്ദര്യം ?

ഒരുക്കത്തിന് ഒരു ‘ദിശ’ ഉണ്ടായിരിക്കണം.

സൌന്ദര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കുന്നു..

സ്ത്രീ വര്ഗ്ത്തില്‍ ഏറ്റവും കൂടുതല്‍ തനിക്കു തന്നെ

‘മേക്കപ്പ്’ വരുത്തുവാന്‍ സാധ്യതയുള്ള ഒരു ഗ്രൂപ്പ്‌ ആരായിരിക്കും…?

എനിക്ക് ആ പേര് പറയാന്‍ ബുദ്ധിമുട്ടുണ്ട്…

Evg. George Mathew

“കേരളീയ വിശ്വാസികള്‍ക്ക് ഉള്ള ‘സംസ്കാരത്തില്‍’ തന്നെ മക്കളെ നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക്….” – M.E Cherian sir

ദീര്‍ഘദര്‍ശിയായിരുന്ന ഈ പിതാവിന്റെ വാക്കുകള്‍ ഇന്ന് എത്ര അന്വര്‍ത്ഥമായിരിക്കുന്നു……
വിദേശ സംസ്കാരത്തില്‍ ജീവിക്കുകയും, മക്കളെ വളര്‍ത്തുകയും ചെയ്യുന്ന വിശ്വാസികളോട്, കര്‍തൃസന്നിധിയില്‍ ആയിരിക്കുന്ന നമ്മുടെ എം.ഇ ചെറിയാന്‍ സാറിന് (1917-1993) പറയാനുള്ളത്, “മക്കളെ കേരളീയ സംസ്കാരത്തില്‍ തന്നെ വളര്‍ത്തണം” എന്നാണ്. വിദേശ സംസ്കാരത്തോട് (ഫാഷനുകള്‍, അലങ്കാരം, ആഭരണം, ആര്‍ഭാടങ്ങള്‍ തുടങ്ങിയവ ) ഇന്ന് വിശ്വാസികള്‍ക്കുള്ള അമിത താല്പര്യം കൊണ്ട് അവരുടെ മക്കള്‍ വിശ്വാസത്തോടും സ്ഥലം സഭയോടും അകന്നു പോകുന്നു. കര്‍ത്താവിനായി ‘വേര്‍പെട്ടു’ ജീവിക്കുവാന്‍ അപ്പന്മാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ തെറ്റായി പോയെന്നു പറഞ്ഞു നടക്കുന്നവര്‍ക്കു ഒരു മുന്നറിയിപ്പ്….

‘രക്ഷിക്കപ്പെട്ടു’, ‘സ്നാനപ്പെട്ടു’, ‘അപ്പം നുറുക്കി’ ഇത്രമാത്രമോ? ഇത് ആരാ പഠിപ്പിച്ചത്? നാം വചനത്തിലേക്ക് മടങ്ങിവരണം… ജോസ് മാങ്കുടി

‘സഭായോഗം’  ഞായറാഴ്ച  മാത്രമോ? വേദപഠനവും, പ്രാര്‍ത്ഥനയും സഭായോഗമോ?

അപ്പോസ്തല പ്രവര്‍ത്തി രണ്ടാം അധ്യായത്തില്‍ കാണുന്ന കൃത്യമായ ഏഴ് കാര്യങ്ങള്‍ ആദിമ സഭയെപ്പോലെതന്നെയുള്ള മാതൃക ഇന്നത്തെ സ്ഥലം സഭകളും അനുവര്‍ത്തിക്കണം.

(1). രക്ഷിക്കപ്പെട്ടു,   (2)സ്നാനപ്പെട്ടു,   (3)വേര്‍പെട്ടു -അവരോടു ചേര്‍ന്നു, (4)അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടു -സഭയിലെ വേദപഠനം,   (5)കൂട്ടായ്മ ആചരിച്ചു,   (6)അപ്പം നുറുക്കി -സ്ഥലം സഭയില്‍ തിരുവത്താഴം, (7)പ്രാര്‍ത്ഥന കഴിച്ചു.

സുവിശേഷകന്‍ ജോസ് മാങ്കുടിയുടെ പ്രസംഗത്തില്‍ നിന്നും…