വിശ്വാസിയുടെ പ്രാഥമീക ഉത്തരവാദിത്വം സംഘടനയോടല്ല, സ്ഥലം സഭയോട് ആയിരിക്കണം! Evg. Ajoy T Mathew

സാത്താന്‍ വിത്തുകള്‍ പാകുന്നു. വിശ്വാസികള്‍ രാഷ്ട്രീയത്തിനും, ക്രിക്കറ്റിനും അടിമപ്പെടുന്നു

“..നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.” (2 കൊരിന്ത്യര്‍ 8:23) സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരും, സഭകളാല്‍ അയക്കപ്പെട്ടവരും, എന്നു പറഞ്ഞാല്‍ സഭകളുടെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുന്നവരാണ് ഈ സഹോദരങ്ങള്‍.

YMEF ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതു ശുശ്രുഷ ആണെങ്കിലും സഭകളുടെ ശുശ്രുഷ ആയിരിക്കണം. സഭകളുടെ നേതൃത്വത്തിലുള്ള ശുശ്രുഷ ആയിരിക്കണം.

സഭയുടെ പ്രമാണങ്ങള്‍ പാലിക്കണം., സഭയുടെ നിയമങ്ങള്‍ പാലിക്കണം.

മത്തായി 24:12 “അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.”

അധർമ്മം = അരാജകത്വം, നിയമരാഹിത്യം, നിയമത്തില്‍ ഉള്ളില്‍ നില്‍ക്കാത്തവര്‍.

അരാജകത്വത്തിന്റെ, നിയമരാഹിത്യത്തിന്റെ മര്‍മ്മം സഭയില്‍.

എനിക്കും വലിയവനാകണം, കീഴ്പ്പെട്ടു നില്ക്കാനുള്ള ആഗ്രഹം ഇല്ല.

നിയമത്തിനുള്ളില്‍ നില്ക്കാന്‍ ഇഷ്ടപ്പെടാത്ത സമയമാണ് യൌവനം. അതിന്റെ സ്വാധീനത നമ്മുടെ സഭയിലേക്കും പ്രവേശിക്കുന്നു.

“സഹോദരന്മാർ സഭകളുടെ ദൂതന്മാരും”  എന്ന് പറഞ്ഞാല്‍, അവരെ കണ്ടാല്‍ അറിയാം അവര്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന സഭയുടെ നിലവാരം എന്താണെന്നത്. വിശ്വാസികളില്‍ കൂടി അവരുടെ സഭയുടെ ആത്മീയ നിലവാരം മറ്റുള്ളവര്‍ അളക്കുകയാണ്. നമ്മിലൂടെ നമ്മുടെ സഭയെയാണ് ആളുകള്‍ കാണുന്നത്.

നിനക്ക് സഭക്കുവേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലങ്കില്‍, സഭയെ വിമര്‍ശിക്കുവാന്‍ നിനക്ക് അനുവാദമില്ല, അധികാരമില്ല. വിമര്‍ശന ബുദ്ധിയോടെയല്ല, നാം സ്ഥലം സഭയെ ഉത്തേജിപ്പിക്കേണ്ടവരാണ്.

സഭ എന്നെ തിരിഞ്ഞു നോക്കുന്നില്ല.. സഭയില്‍ നിന്നും എനിക്ക് ഒന്നും കിട്ടുന്നില്ല… ശരിയായിരിക്കാം, പക്ഷേ, സഭക്ക് നിന്നില്‍ നിന്നും എന്തെങ്കിലും കിട്ടുന്നുണ്ടോ? നിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം സഭക്ക് കൊടുക്കുക. ഇല്ലങ്കില്‍ മിണ്ടാതിരിക്കുക.

ആദ്യത്തെ നമ്മുടെ ഉത്തരവാദിത്വം നാം ഉള്‍പ്പെട്ടു നില്‍ക്കുന്ന സ്ഥലംസഭയോട് ആയിരിക്കണം. സംഘടനകളോടല്ല. നാം സഭയുടെ ദൂതന്‍മാര്‍ ആയിരിക്കണം.

കൃപാവരത്തിന്റെ ഒന്നാമത്തെ ഗുണം ലഭിക്കേണ്ടത് സ്ഥലംസഭക്കായിരിക്കണം.
അവഗണിക്കുന്നത് ദൈവവചനത്തിന്റെ ക്രമമല്ല.

ദൈവം നല്‍കിയിരിക്കുന്ന കൃപാവരങ്ങള്‍ (ആത്മീയ കെല്പുകള്‍) തിരിച്ചറിഞ്ഞു
സഭക്ക് വേണ്ടി പ്രയോജനപ്പെടുത്തണം.

നമ്മുടെ ലക്‌ഷ്യം തെറ്റിക്കുവാന്‍ സാത്താന്‍ ശ്രമിക്കുന്നു. നാം കൂടെ കൂടെ വീഴുന്ന ആ മേഖലകള്‍ തിരിച്ചറിഞ്ഞ്, കൃപക്കായ് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കണം.

Filed in: പുതിയനിയമ ഉപദേശങ്ങള്‍, വീഡിയോ

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.