ബ്രദറണ്‍ സഭയിലോ? ബ്രദറണ്‍ ചര്ച്ചിലോ? ‘പേരുമാറ്റം’ തിരികെ സമുദായത്തിലേക്കുള്ള യാത്രയോ? “‘Church’ എന്ന പദത്തിന്റെ അര്ത്ഥം എന്താണ്? പേരുമാറ്റത്തിന്റെ പിന്നിലും ശത്രുവായ പിശാചിന്റെ കയ്യുണ്ട്” Evg. Varghese Kurian

“എന്റെ പ്രിയപ്പെട്ടവരെ, ദൈവം അയച്ച പുരുഷന്‍ ‘ചര്‍ച്ച്’ (church) ഉണ്ടാക്കാന്‍ വന്നവനല്ല. അവന്‍ ‘സഭ’ (Assembly) ഉണ്ടാക്കാന്‍ വന്നവനാണ്. അവന്‍ ആളുകളെ ചേര്‍ക്കുന്നത് സഭയില്‍ (Ekklesia ) ലേക്കാണ്, ‘ചര്‍ച്ചി ‘(kuriakon) ലേക്കല്ല.

പുതിയ നിയമസഭയുമായി ബന്ധപ്പെടാത്ത ‘സഭ’ എന്ന പ്രയോഗം പുതിയനിയമത്തില്‍ നാലു തവണ പറഞ്ഞിട്ടുണ്ട്.

രക്ഷിക്കപ്പെട്ട ആളുകള്‍ സ്നാനമേല്‍ക്കണം, സ്നാനപ്പെട്ട ആളുകള്‍ സഭയില്‍ കാണണം.

സഭ എന്നാല്‍ എന്ത്? സ്തേഫാനോസിന്റെ വാക്കുകളില്‍ രക്ഷിക്കപ്പെട്ടു, സ്നാനപ്പെട്ടു വേര്‍പെട്ട ആളുകള്‍. അഥവാ പ്രത്യേക ഉദ്ദേശത്തോട് കൂടി വിളിക്കപ്പെട്ട ആളുകള്‍, പ്രത്യേകമായ ലക്ഷ്യത്തോട് കൂടി യാത്ര ചെയ്യുന്നവര്‍.
ഇങ്ങനെയുള്ള കൂട്ടത്തിനാണ് ‘സഭ’ എന്ന പേരുള്ളത്.

പുതിയ നിയമത്തില്‍ ‘സഭ’ എന്ന വാക്ക് 114 പ്രാവശ്യം കാണുവാന്‍ സാധിക്കും. അതില്‍ 4 പ്രാവശ്യം പുതിയനിയമ സഭയോട് ബന്ധപ്പെട്ട് അല്ലാതെയും ‘സഭ’ എന്ന മൂലവാക്ക് ഉപയോഗിച്ചിട്ടുണ്ട്. പുതിയ നിയമ സഭക്ക് ഉപയോഗിച്ചിരിക്കുന്ന മൂല വാക്ക് ‘Ekklesia’ എന്നാണ്. ഇതിന്റെ അര്‍ത്ഥം ‘വിളിക്കപ്പെട്ടവരുടെ കൂട്ടം’, ‘വിളിച്ചു ചേര്ക്കപ്പെട്ടവരുടെ കൂട്ടം’ എന്നത് ആണ്.

ഇതേ ആശയത്തില്‍ അപ്പൊ. പ്രവര്‍ത്തി ഏഴാം അധ്യായത്തില്‍ (Acts 7:38) പഴയനിയമ ഇസ്രായേലിനെ സഭ എന്ന് വിളിച്ചിട്ടുണ്ട്. അവര്‍ കനാനിലേക്ക് പോകാന്‍ വിളിക്കപ്പെട്ടവരായിരുന്നു. അപ്പൊ. പ്രവര്‍ത്തി 19 -താം അധ്യായത്തില്‍ എഫസോസില്‍ കൂടി വന്നവരായ ആളുകളുടെ കൂട്ടം, അവരെ സഭ എന്നും ന്യായപാലനം നടത്താന്‍ വന്ന കൂട്ടത്തിനു ‘ധര്മസഭ’ എന്ന് വിളിച്ചിട്ടുണ്ട്.
(Acts 19: 32,39,41). ഈ നാലു പ്രാവശ്യം ഒഴിച്ച് ബാക്കി 110 പ്രാവശ്യവും സഭ എന്നതിന് മൂല ഭാഷയായ ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘Ekklesia’ എന്ന വാക്കാണ്. എന്നാല്‍ ഒരിടത്തും ‘ചര്‍ച്ച്’ (church) എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല .
ചര്ച്ച് എന്ന വാക്ക് ഇംഗ്ലീഷ് പരിഭാഷകളില്‍ കാണുന്നുണ്ടെങ്കിലും മൂല ഭാഷയില്‍ ഒരിടത്തും കാണുന്നില്ല.

അങ്ങനെയെങ്കില്‍ ‘ചര്‍ച്ച്’ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ‘സഭ’ അല്ലേ ‘ചര്‍ച്ച്’?
ചര്‍ച്ചും സഭയും രണ്ടും രണ്ടാണ്. ‘സഭ’ എന്നതിന്റെ ശരിയായ ഇംഗ്ലീഷ് പരിഭാഷ ‘അസംബ്ലി’ (Assembly) എന്നാണ്. പിന്നെ ഈ ‘ചര്‍ച്ച്’ എന്ന വാക്ക് എങ്ങനെയുണ്ടായി??

രാജാവായിരുന്ന ജെയിംസിന്റെ കല്പന പ്രകാരമാണ് ഇംഗ്ലീഷ് പരിഭാഷ ഉണ്ടാകുന്നത്. 1611ല്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് ബൈബിള്‍ പരിഭാഷ ചെയ്തപ്പോള്‍ ‘Ekklesia’ എന്ന എല്ലാ വാക്കുകളും ഇംഗ്ലീഷില്‍ ‘അസംബ്ലി’ (Assembly) എന്ന വാക്കിന് പകരം ‘ചര്‍ച്ച്’ (church)എന്ന് തര്‍ജ്ജിമ ചെയ്യാന്‍ ജെയിംസ്‌രാജാവ്‌ നിര്‍ബന്ധമായി ആവശ്യപ്പെട്ടു.

അപ്പോള്‍ ‘ചര്‍ച്ച്’ (church)എന്ന വാക്ക് എങ്ങനെ ഉണ്ടായി? . സ്കോട്ട്ലാണ്ടുകാരുടെ ‘കിര്ക്ക് ‘ (Kirku) എന്ന പദത്തില്‍ നിന്നും ഗ്രീക്ക് ഭാഷയില്‍ ഉണ്ടായ ഒരു പദമാണ് ‘കുറിയാകോണ്‍’ (kuriakon). ഇങ്ങനെ ‘കിര്ക്ക് ‘ ‘കുറിയാകോണ്‍’ എന്ന രണ്ടു പദത്തില്‍ നിന്നും ഉണ്ടായ വാക്കാണ് ‘ചര്‍ച്ച്’ (church). ‘കുറിയാകോണ്‍’ എന്ന വാക്ക് പുതിയ നിയമത്തില്‍ രണ്ടു സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.

‘സഭ’ ‘Ekklesia’ എന്ന വാക്ക് 114 പ്രാവിശ്യം ഉപയോഗിച്ചപ്പോള്‍ ‘കുറിയാകോണ്‍’ (kuriakon) എന്ന പദം രണ്ടു സ്ഥലങ്ങളില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. (വെളിപ്പാട് 1:10 – കര്ത്താവിന്റെ ദിവസം എന്നും, 1കോരിന്ത്യര്‍ 11:20 വാക്യത്തില്‍ കര്ത്താ്വിന്റെ അത്താഴം). ഇവിടെ കര്ത്താവിന്റെ എന്ന് ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘കുറിയാകോണ്‍’ (kuriakon) എന്നാണ്. അങ്ങനെയെങ്കില്‍ ‘കുറിയാകോണ്‍’ (kuriakon) എന്ന വാക്കിന് ‘കര്ത്താവിന്റെ വക’ എന്ന അര്‍ത്ഥമേയുള്ളൂ. ‘അസംബ്ലി’ (Assembly) എന്ന അര്‍ത്ഥം ഇല്ല. രക്ഷിക്കപ്പെട്ടവര്‍, സ്നാനപ്പെട്ടവര്‍, വേര്‍പെട്ടവര്‍ സഭയില്‍ (Ekklesia) ആണ് കാണേണ്ടത്. ആ സഭയുടെ പ്രത്യേകത എന്താണ്? കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു. (Acts 7:46). എവിടെ കൂടിവരുന്നു എന്നതിനെക്കാള്‍ ഉപരി കൂടിവരുന്ന കൂട്ടത്തിനാണ് ‘സഭ’ ‘Ekklesia’ (‘അസംബ്ലി Assembly) എന്ന നാമം കൊണ്ട് അര്ത്ഥമാക്കുന്നത്‌.. ചര്‍ച്ച് എന്ന വാക്ക് പൊതുവേ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ദൈവീകമായ കാര്യങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട കെട്ടിടം എന്നത് ചിന്തയിലാണ് ‘ചര്‍ച്ച്’ (church) എന്ന ആശയം ഉണ്ടാകുവാന്‍ ഇടയായത്. അതിന്റെ പിന്നിലും ശത്രുവായ പിശാചിന്‍റെ കയ്യുണ്ട് എന്ന് ഞാന്‍ വിചാരിക്കുകയാണ്.

‘സഭ’ ‘Ekklesia’ (അസംബ്ലി Assembly) എന്ന പേര് മാറ്റി ‘ചര്‍ച്ച് ‘ church (‘കുറിയാകോന്‍’ kuriakon) എന്ന ബോര്‍ഡ് വെച്ച സഭകള്‍ക്ക് തിരികെ പഴയ പേരായ ‘സഭ’ ‘Ekklesia’ (‘അസംബ്ലി Assembly) എന്ന നാമത്തിലേക്ക് മടങ്ങിവരാം. രക്ഷിക്കപ്പെട്ടു, സ്നാനപ്പെട്ടു, വേര്‍പെട്ടവര്‍ പിന്നെയും പള്ളിയില്‍ (Church) പോകുന്നത് നാണക്കേടാണ്..

Filed in: ദുരുപദേശ ഖണ്ഡനം, പുതിയനിയമ ഉപദേശങ്ങള്‍, വീഡിയോ

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.