എന്റെ ജോലി സ്ഥലത്ത് ‘ഞാന്‍ വിവാഹം കഴിച്ചു’ എന്ന് കാണിക്കുവാനുള്ള അടയാളം മാത്രമാണ് ‘മോതിരം’. ഞാന്‍ അതിനെ ആഭരണം ആയി ചിന്തിച്ചിട്ടില്ല…!!

നന്നായി… നിന്റെ സ്വഭാവത്തില്‍ നിന്നും നീ ‘രക്ഷിക്കപ്പെട്ടവന്‍’ എന്നതു കൂടെ ജോലി ചെയ്യുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. നീ കല്യാണം കഴിച്ചു എന്നത്  കാണിക്കുവാനുള്ള അടയാളമായ ‘മോതിരം’ ഉപയോഗിക്കുന്നത് നല്ലതാണ്. താങ്കളുടെ ദൈവം തന്ന ജീവിത പങ്കാളി ഇതുകൊണ്ട് അനാഥ മാകാതിരിക്കുമെങ്കില്‍ തീര്‍ച്ചയായും ഈ ‘മോതിരം’ നിനക്ക് ആവിശ്യമാണ്.

ഒന്നാം സങ്കീര്‍ത്തനം ഒന്നാം വക്യമേ എനിക്ക് താങ്കളോട് പറയാനുള്ളൂ..

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും

നിന്റെ ആലോചനകളും, നടപ്പും,  നില്പും, ഇരുപ്പും ഒക്കെ ദുഷ്ടന്മാരോട് കൂടെ തന്നെയാണ് എന്നകാര്യം താങ്കളുടെ ‘മോതിര’  ന്യയീകരണത്തില്‍  നിന്നും മനസിലാക്കാന്‍ സാധിച്ചു. അതുകൊണ്ട് താങ്കളുടെ ‘ കിടപ്പ്’ മാറുന്നതിനു മുന്‍പേ തീരുമാനം എടുക്കണം. 

ഇത്രകാലമായും മോതിരം ധരിക്കാത്ത പ്രിയ സഹോദരന്‍ 

‘ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.’ ( ലൂക്കോസ് 15:29) എന്ന് പിറുപിറുക്കുന്ന ചേട്ടനേക്കാള്‍ ( മുടിയാന്‍ പുത്രന്റെ സഹോദരന്‍) ഒട്ടും നല്ലതല്ല. താങ്കള്‍ക്ക് പറ്റിയ ഒരു ‘ചേട്ടന്‍ സഹോദരന്‍’ തന്നെയാണ് ഇദ്ദേഹം.

മാത്രമല്ല ഇടണ്ടാത്തതും, പരിചയമില്ലാത്തതും ഇട്ടുകൊണ്ട്‌  എത്തുമ്പോള്‍ ഉള്ള ഒരു ചമ്മലും, ഇതുവരെ ഇല്ലാത്ത ഈ EXTRA FITTING (മോതിരം) മറ്റുള്ളവരെ ഒന്ന് കാണിക്കാന്‍ പാട്പെടുന്ന ആഗ്യഭാഷകളും ഒന്ന് കാണേണ്ടത് തന്നെയാണ്.  ‘അരിഞ്ഞാണം ആകാഞ്ഞത് നമ്മുടെ ഭാഗ്യം’.

താങ്കളെ വിലക്ക് വാങ്ങിയ, വീണ്ടെടുപ്പിന്റെ വലിപ്പം മനസിലാക്കി, ആ ഉത്തരവാദിത്വത്തില്‍ ജീവിക്കുവാനുള്ള സാഹചര്യം കണ്ടെത്തണം. ജോലിയും, ജീവിക്കുവാനുള്ള സ്ഥലവും ഒക്കെ തിരഞ്ഞെടുക്കുമ്പോള്‍ കര്‍ത്താവിനു മഹത്വം കൊടുക്കുവാനും, സഭയോഗങ്ങളില്‍ മുടങ്ങാതെ പങ്കെടുക്കുവാനും, അര്‍ത്ഥവത്തായ കൂട്ടായ്മയും സാധിക്കണം. ഈ കാര്യങ്ങള്‍ താങ്കളുടെ മനസാക്ഷിയെ അലട്ടുന്നു എങ്കില്‍ സൂക്ഷിക്കണം.

ഇല്ലങ്കില്‍ താങ്കളുടെ മുടന്തന്‍ ന്യായങ്ങള്‍ക്കു വിലകൊടുക്കേണ്ടി വരും. 

അബ്രാഹമിനോട് കൂടെ യാത്ര തിരിച്ച  ‘ലോത്തിന്റെ’ ജീവിതാനുഭവങ്ങള്‍’ താങ്കള്‍ക്ക് ഒരു പാഠമായിരിക്കട്ടെ.

Filed in: ആഭരണം, പുതിയനിയമ ഉപദേശങ്ങള്‍

You might like:

അധ്യായം 2 –  സഭ = വിളിച്ച് വേര്‍തിരിക്കപ്പെട്ട കൂട്ടം അധ്യായം 2 – സഭ = വിളിച്ച് വേര്‍തിരിക്കപ്പെട്ട കൂട്ടം
അധ്യായം  1 –   സഭ  ഒരു ശബ്ദാര്‍ത്ഥ പഠനം . അധ്യായം 1 – സഭ ഒരു ശബ്ദാര്‍ത്ഥ പഠനം .
സഹോദരിമാർക്കായുള്ള യോഗങ്ങളിൽ ഒരു സഹോദരൻ അദ്ധ്യക്ഷനായിരിക്കുന്നതു വചനപ്രകാരം ശരിയാണോ? സഹോദരിമാർക്കായുള്ള യോഗങ്ങളിൽ ഒരു സഹോദരൻ അദ്ധ്യക്ഷനായിരിക്കുന്നതു വചനപ്രകാരം ശരിയാണോ?
സുവിശേഷ വേല – മാനുഷീക അഭ്യര്‍ത്ഥനയോ? ദൈവവിളിയോ? സുവിശേഷ വേല – മാനുഷീക അഭ്യര്‍ത്ഥനയോ? ദൈവവിളിയോ?
© 3412 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.