സഹോദരിമാർക്കായുള്ള യോഗങ്ങളിൽ ഒരു സഹോദരൻ അദ്ധ്യക്ഷനായിരിക്കുന്നതു വചനപ്രകാരം ശരിയാണോ?

Women in churchസഹോദരിമാരുടെ മാത്രം യോഗങ്ങളിൽ സ്ത്രീകൾക്ക് നേതൃത്വം വഹിക്കുവാനും, പ്രസംഗിക്കുവാനും , ഉപദേശിക്കുവാനും സ്വാതന്ത്രമുണ്ട്. അങ്ങനെയുള്ള യോഗങ്ങളിൽ പുരുഷന്മാർ അദ്ധ്യക്ഷത വഹിക്കുന്നത് ശരിയല്ല. കാരണം ഒരു പുരുഷനിരിക്കുമ്പോൾ സ്ത്രീകൾ പ്രബോധിപ്പിക്കുന്നതും , കാര്യപരിപാടികൾ ചിന്തിക്കുന്നതും ഉപദേശിക്കുന്നതും തിരുവചനപ്രകാരം തലയെ അപമാനിക്കുന്നതാകയാൽ ദൈവവചനവിരുദ്ധമാണ്. (1കോരി.14:34,35 / 1തിമോ.2:11-14 / 1കോരി. 11:3) ഈക്കാലങ്ങളിൽ “സോദരി സമാജം” പോലെയുള്ള സഹോദരിമാരുടെ കൂടിവരവുകളിൽ (വിവിധ സ്ഥലം സഭകളിലുള്ള സഹോദരിമാർ ഒത്തൊരുമിച്ചു കൂടുമ്പോൾ ) ഒരു സഹോദരനെ അദ്ധ്യക്ഷനാക്കി വെക്കാറുണ്ട്. ചിലപ്പോൾ അനേകം സഹോദരന്മാരെ അദ്ധ്യഷന്റെ ഇരുവശങ്ങളിലുമായി ഇരുത്തി അവരുടെ സാന്നിദ്ധ്യത്തിലുംയോഗങ്ങൾ നടത്തുന്നു. സോദരി സമാജങ്ങൾ സഭയുടെ നിയന്ത്രണത്തിലും സഭയുടെ ചുമതലയിലും നടത്തപ്പെടുന്നതാകയാൽ പുരുഷന്മാരുടെ അദ്ധ്യക്ഷതയിൽ ആയിരിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. സഭയുടെ ചുമതലയിലും നിയന്ത്രണത്തിലും പുരുഷന്മാരുടെ സാന്നിദ്ധ്യത്തിലും നടക്കുന്നതാണെങ്കിൽ ആ യോഗങ്ങളിൽ സ്ത്രീകൾ ഉപദേശിക്കുവാനോ പ്രബോധനം പറയുവാനോ , കാര്യങ്ങൾ ചർച്ച ചെയ്യുവാനോ പാടില്ല. ഇതിനു വിപരീതമായി പ്രവർത്തിക്കുന്നത് ദൈവവചനത്തിന്റെ ലംഘനം ആണ്. വിശുദ്ധന്മാരുടെ സർവ്വസഭയിലും സ്ത്രീകൾ മിണ്ടാതിരിക്കട്ടെ എന്ന് പറയുന്നത് ആരാധന യോഗങ്ങളിൽ മാത്രമല്ല സഭയെ പ്രതിനിധീകരിച്ചു ഒന്നോ ഒന്നിലധികമോ പുരുഷന്മാരിരിക്കുകയും ഒരു പുരുഷൻ അദ്ധ്യഷനായിരിക്കുകയും ചെയ്യുമ്പോൾ അവിടെ സഹോദരിമാർ സംസാരിക്കുന്നതു അനുചിതമാണ്.

സഹോദരിമാർ എത്ര തന്നെ പ്രായമുള്ളവരും , ആത്മീക പക്വതയുള്ളവരും, ദൈവവചനത്തിൽ അഗാധമായ പ്രാവീണ്യമുള്ളവരും ആണെങ്കിലും പുരുഷന്മാരുൾപ്പെട്ട സഭാകൂടിവരവുകളിൽ പ്രസംഗിക്കുവാനോ , തിരുവചനത്തിലൂടെ ഉപദേശിക്കുവാനോ , നേതൃത്വം വഹിക്കുവാനോ തിരുവചനം അനുവദിക്കുന്നില്ല.ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ ആണും പെണ്ണും എന്നില്ലെങ്കിലും വിശുദ്ധന്മാരുടെ സർവ്വസഭകളിലും സ്ത്രീകൾ മൗനമായിരിക്കട്ടെ., ദൈവവചനത്തിൽനിന്നും സംസാരിപ്പാനോ ഉപദേശിപ്പാനോ പാടില്ലെന്ന് തിരുവചനം വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാരുൾപ്പെട്ട സഭായോഗങ്ങളിൽ മാത്രമേ അവർക്ക് വിലക്കുള്ളൂ. അപ്പോൾ തന്നെ പാട്ടു പാടുന്നതിനോ സ്തോത്രം ചെയ്യുന്നതിനോ പാടില്ലെന്നർത്ഥവുമില്ല.

ഏറെ വചന നിശ്ചയവും, ആത്മീയപ്രാഗൽഭ്യവുമുള്ള സഹോദരിമാർ നമ്മുടെ സ്ഥലം സഭകളിൽ ഉണ്ടെന്നുള്ളതിൽ നമ്മുക്ക് ദൈവത്തെ സ്തുതിക്കാം.വിശുദ്ധന്മാരുടെ സർവ്വസഭകളിലും സ്ത്രീകൾ മൗനമായിരിക്കട്ടെ എന്ന് ദൈവവചനം പ്രഖ്യാപിക്കുമ്പോൾ സഹോദരിമാർ മാത്രം നടത്തുന്ന യോഗങ്ങൾ അവർക്കു തന്നെ വിട്ടുകൊടുക്കുന്നതാണ് അഭികാമ്യവും ഉചിതവും.

 

ദൈവസഭയിൽ ദൈവീക ശുശ്രൂഷകളിൽ സ്ത്രീകൾക്കും പങ്കുണ്ട്. അവർ വാതിൽക്കൽ സേവ ചെയ്യുന്നവരാണ്. അതായത് അകത്തു പുരോഹിതന്മാർ ശുശ്രൂഷ ചെയ്യുമ്പോൾ , സഭാ പരിപാലനം നടത്തുമ്പോൾ , പ്രസംഗിക്കുമ്പോൾ , ഉപദേശിക്കുമ്പോൾ പുരോഹിത വർഗ്ഗത്തിൽ പ്പെട്ട സ്ത്രീകൾ മൗനമായിരുന്നു പുരോഹിതന്മാരുടെ ശുശ്രൂഷകൾക്ക് പിൻബലം നൽകി വാതിൽക്കൽ സേവ ചെയ്തുകൊണ്ടിരിക്കുന്നു. സമാഗമന കൂടാരം വായിക്കൂ.

 

പുതിയനിയമത്തിലുടനീളം സ്ത്രീകളെ കുറിച്ച് പറഞ്ഞിരിക്കുന്നേടത്തൊക്കെയും അവരുടെ സേവനശുശ്രൂഷകൾക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.

 

ദൈവപുത്രനായ യേശുവിനു ഭൂമിയിൽ മാതാവാകുവാൻ തെരെഞ്ഞെടുക്കപ്പെട്ട കന്യാമറിയം., കർത്താവിന്റെ ക്രൂശീകരണ വേളയിൽ അതി ദുഖത്തോടെ പിൻചെന്ന സ്ത്രീകൾ, അതിരാവിലെ ഇരുട്ടുള്ളപ്പോൾ കല്ലറയ്ക്കലോടിയെത്തിയ സ്ത്രീകൾ , യേശുവിനെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത മാർത്തയും മറിയയും, പാത്രം കിണറ്റിനരികെ വച്ച് പട്ടണത്തിലെ ജനത്തെ യേശുവിനെ കുറിച്ചു അറിയിക്കാൻ ഓടിയ ശമര്യക്കാരി, ഉപജീവനം മുഴുവൻ നൽകിയ വിധവ, പലർക്കും വിശേഷാൽ പൗലോസിനും സഹായം ചെയ്ത ഫേബ, സൽപ്രവർത്തിയിലൂടെ നിശബ്ദസേവനം കാഴ്ച വച്ച തബീഥ, കർത്താവിനായി ഹൃദയവും ദൈവദാസന്മാർക്കായി ഭവനവും തുറന്നുകൊടുത്ത ലുദിയ, സഹവിശ്വാസികളെ ഹൃദയം തണുപ്പിച്ചു വീട് സഭാകൂടിവരവിനായി തുറന്നുകൊടുത്ത പ്രിസ്‌ക്കില്ല തുടങ്ങിയ അനേകം സ്ത്രീകളുടെ സേവനശുശ്രൂഷകളെ പുതിയ നിയമത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. അവരുടെ സേവനശുശ്രൂഷകളെയാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.

 

കടപ്പാട് : Johnson Daniel, Brethren Spiritual Thinkers

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, ലേഖനങ്ങള്‍, സ്ത്രീ സഭയില്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.