സഭകള്‍ക്ക് പ്രയോജനമുള്ള, വിശ്വസ്തരായ വ്യക്തികള്‍ ആയിത്തീരുവാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ !

Success1

  • വ്യക്തിപരമായ ‘പ്രാര്‍ത്ഥന’ ഒരു ദിവസവും ഒഴിഞ്ഞിര്‍ക്കരുത് എന്ന് മനസ്സിലാക്കുക. പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവം സന്നിഹിതനാണ്, അവിടുന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്ന ബോദ്ധ്യത്തില്‍ പ്രാര്‍ത്ഥിക്കുക. “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ” (എബ്രാ 11:6).

 

  • വ്യക്തിപരമായ ‘ബൈബിള്‍ ധ്യാനവും, പഠനവും’ എല്ലാ ദിവസവും ഉണ്ടായിരിക്കണം.. വചനം പഠിക്കുമ്പോള്‍ ദൈവം എന്നോട് സംസാരിക്കും എന്ന ബോദ്ധ്യത്തിലും, അത് ഞാന്‍ അനുസരിക്കും എന്ന ബോദ്ധ്യത്തില്‍ അത് ചെയ്യുക. പ്രാര്‍ത്ഥനയും വേദ പഠനവും, ധ്യാനവും ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഇല്ല എങ്കില്‍ ആ വ്യക്തിയുടെ പിന്മാറ്റം അവിടെ ആരംഭിക്കുകയാണ്. “നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു” (യോഹന്നാന്‍ 5:39)

 

  • വ്യക്തിപരമായ ‘സാക്ഷ്യം’ – ഓരോ ദിവസവും നമ്മുടെ കര്‍ത്താവിന്‍റെ നാമ മഹത്വത്തിനായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. ഓരോ രാത്രിയും ഉറങ്ങുന്നതിനു മുമ്പ് ഞാന്‍ അവന്റെ മഹത്ത്വത്തിനു വേണ്ടി എന്ത് ചെയ്തു എന്ന് ചിന്തിക്കുക, സ്വയം പരിശോധിക്കുക. “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:16)

 

  • വ്യക്തിപരമായ ‘തെറ്റുകള്‍ മനസിലാക്കി അനുതപിക്കാന്‍ മനസുള്ള ഒരു മനോഭാവം’ ഉണ്ടായിരിക്കണം  – നാം ചെയ്യുന്ന ഒരു കാര്യം ശരിയോ തെറ്റോ എന്ന് ഒരു സംശയം നമ്മുടെ ഹൃദയത്തില്‍ തോന്നിയാല്‍, ദൈവ സന്നിധിയില്‍ നാം മുഴങ്കാല്‍ മടക്കി ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുക, അതിനു നിങ്ങള്ക്ക് കഴിയുന്നില്ലെങ്കില്‍ അത് തെറ്റ് (പാപം) ആണ് എന്ന് മനസ്സിലാക്കാം. ആ വിഷയത്തില്‍ ‘ക്ഷമ’ ചോദിക്കുക. ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ദൈവം ക്ഷമിച്ചു എന്ന് ബോധ്യം ലഭിക്കുമ്പോള്‍ അതിനു ദൈവത്തിനു ‘നന്ദി’ പറയുകയും ചെയ്യുക.    “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലോ 3:17)

 

  • വ്യക്തിപരമായ ‘ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നവര്‍’ ആയിരിക്കുക ചിലരൊക്കെ ചെയ്യുന്നുണ്ട്, ഇന്നവരോക്കെ ചെയ്യുന്നുണ്ട് എന്ന് വാദിച്ചുകൊണ്ട് നാം ഒരു കാര്യം ചെയ്യരുത്. നാം ചോദിക്കേണ്ട ചോദ്യം “ എന്റെ സ്ഥാനത്തു കര്‍ത്താവ് ആണെങ്കില്‍ എന്ത് ചെയ്യും ?” എന്നുള്ളതാണ്, അവനെ അനുഗമിപ്പാനുള്ള പോരാട്ടമാണ് നാം കഴിക്കേണ്ടത്‌. “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.”(യോഹന്നാന്‍ 10:27)

 

  • വ്യക്തിപരമായ തീരുമാനങ്ങള്‍ ദൈവ സഭക്കും, ദൈവ ജനത്തിനും , ദൈവ വചനത്തിനും ‘സാക്ഷ്യം’ നില നിര്‍ത്തുന്നതായിരിക്കണം    ദൈവവചനത്തിനു വിരുദ്ധമായ മനസ്സിന്റെ തോന്നലുകളില്‍ ഒരിക്കലും വിശ്വസിക്കരുത്, അവയെ അവഗണിച്ചു ദൈവത്തിലും അവന്റെ വചനത്തിലും ശരണപ്പെടുക.

 

സംതൃപ്തിയുള്ള ക്രിസ്തീയ ജീവിതം നയിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

 

sabhasathyam.com

Filed in: നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, ലേഖനങ്ങള്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.