ഒരു പ്രാദേശികസഭയുടെ ചുമതലയിലല്ലാതെ – സംഘടനയുടെ നേതൃത്വത്തിലോ, ക്യാമ്പുകളിലോ ‘തിരുവത്താഴം’ ആചരിക്കുന്നത് ശരിയാണോ?

“കർത്താവിങ്കൽനിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി: ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നു പറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം bb12അവന്റെ മരണത്തെ പ്രസ്താവിക്കുന്നു അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.  മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ. തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.  ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.”. (1 കൊരി 11:23 – 30).

അപ്പോസ്തലനായ പൗലോസ്‌ വളരെ കൃത്യതയോടു കൂടി കര്‍ത്താവിന്‍റെ ഓര്‍മ്മയുടെ ഈ കാര്യം ഏല്പിച്ചു കൊടുക്കുമ്പോള്‍ . “അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും” എന്ന മുന്നറിയിപ്പ് നല്‍കുന്നു. പ്രാദേശീക സഭയുടെ ഉത്തരവാദിത്വത്തില്‍ ‘കര്‍തൃമേശ ആചരിക്കുന്നതിനു പകരമായി, മറ്റു ഏതെങ്കിലും സാഹചര്യത്തിലോ, സന്ദര്‍ഭത്തിലോ വിശ്വാസികള്‍ ഇക്കാര്യം ചെയതാല്‍ ഈ ‘കര്‍തൃമേശ ആചരണം’ നിസാരവല്‍ക്കരിക്കപ്പെടുകയും, ഒരു തരത്തില്‍ പറഞ്ഞാല്‍ ‘അയോഗ്യമായി’  ചെയ്യുകയും ചെയ്യുന്നു. ദൈവീക കല്പനകള്‍, ദൈവീക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി നമ്മുടെ താല്പര്യത്തിനും, സൌകര്യത്തിനും ചെയ്താല്‍ ദൈവം മാനിക്കുകയില്ല, മാത്രമല്ല ദൈവത്തില്‍ നിന്ന് ഒരു പക്ഷെ ശിക്ഷ ലഭിക്കുവാന്‍ ഇടയായിത്തീരുകയും ചെയ്യാം.

bb

കര്‍തൃമേശ അഥവാ കര്‍ത്താവിന്‍റെ അത്താഴം അപ്പോസ്തോല കാലങ്ങളിലും, അതിനുശേഷവും ആഴ്ച വട്ടത്തിന്‍റെ ഒന്നാം നാള്‍,  ദൈവമക്കളുടെ സഭാകൂടിവരവുകളില്‍ ഏറ്റവും പ്രധാനമായ ആചരണം ആയിരുന്നു. അതിനാല്‍ അവരുടെ പിന്‍ഗാമികളായ നാം വിനയപൂര്‍വ്വം, സൂക്ഷ്മതയോടെ തന്നെ കര്‍തൃമേശയെ സംബന്ധിക്കുന്ന തിരുവചന സത്യങ്ങള്‍ പരിശോധിക്കുകയും യാതൊരു വ്യത്യാസവും കൂടാതെ നമ്മുടെ കൂടിവരവുകളില്‍ ആചരിച്ചു പോരേണ്ടതുമാണ്.

 

അപ്പം നുറുക്കുമ്പോള്‍ നാം ഒരു സാക്ഷ്യം (നമ്മുടെ നാഥന്‍റെ മരണത്തെ) പ്രസ്താവിക്കുകയാണ് (1 കൊരി 11:26). ആത്മരക്ഷ ഒരു വ്യക്തിപരമായ തീരുമാനവും, ഉത്തരവാദിത്വവും ആണ്.  വിശ്വാസ സ്നാനം വ്യക്തിയുടെ തീരുമാനവും, ഉത്തരവാദിത്വവും ആകുമ്പോള്‍ തന്നെ, ആ വ്യക്തി ആവശ്യപ്പെടുമ്പോള്‍ സഭ അത് ക്രമീകരിക്കുന്നു. ക്രിസ്തീയ പെരുമാറ്റങ്ങള്‍ പലതും വ്യക്തിയുടെ കര്‍ത്തവ്യമാകുമ്പോള്‍ അപ്പം നുറുക്കുന്നത് ഒരു കൂട്ടുത്തരവാദിത്തവും, ആഴ്ച വട്ടത്തിന്‍റെ ഒന്നാം നാള്‍  പ്രാദേശിക സഭ ഒരുമിച്ചു കൂടി ‘കര്‍തൃമേശ’ bb2   നിര്‍വ്വഹിക്കുന്നതായുമാണ്  നാം തിരുവചനത്തില്‍ കാണുന്നത്. കൊരിന്ത്യലേഖനം മുഴുവനായി പരിശോധിക്കുമ്പോള്‍ അത് വ്യക്തമായി മനസ്സിലാകുന്നതിന് സാധിക്കും. പ്രാദേശിക സഭ അനുവര്‍ത്തിക്കേണ്ട ഐക്യത (1 കൊരി1) അച്ചടക്കം കാത്തു സൂക്ഷിക്കല്‍ (1കൊരി.5 ) സഹോദരന്മാരുടെ നായകത്തം (1 കൊരി 11) വിവിധ കൃപാവരങ്ങളുടെ ഉപയോഗം (1 കൊരി 12) ഉപദേശത്തിന്റെ സംരക്ഷണം (1 കൊരി 15), ഒരുമിച്ചുള്ള സ്തോത്രകാഴ്ച (1 കൊരി 16) സുവിശേഷ പ്രചാരണം (അപ്പൊ 13:1-3) എന്നിവയുടെയെല്ലാം മാതൃക ദൈവ വചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. – പ്രാദേശീക സഭക്ക് ‘പകരമായി’ ഒന്നും ദൈവവചനത്തില്‍ കാണുന്നില്ല.  ഒരു സംഘടനയോ, ഭാരവാഹികളോ, പ്രാദേശീക സഭയുടെ ചുമതലയില്‍ അലല്ലാതെ അതിന്റെ പരിധിക്ക്പുറത്ത്, പല സഭകളിലെ വിശ്വാസികള്‍ ഒന്നിച്ചു കൂടിയാലും മാനുഷികബുദ്ധിയില്‍ അവരോധിക്കാമെങ്കിലും, ദൈവിക ജ്ഞാനത്തില്‍ രേഖപ്പെടുത്തി നല്‍കിയിരിക്കുന്നത് “സഭയെ” മാത്രമാണ് കര്‍ത്താവിന്‍റെ ഓര്‍മക്കായുള്ള കര്‍തൃമേശ ആചരണം ഏല്പിച്ചിരിക്കുന്നത്.

 

അപ്പം നുറുക്കുന്നത് കാണിക്കുന്നത് പ്രാദേശിക സഭയിലെ കൂട്ടായ്മയെയാണ്. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. (1 കൊരി 1:9). നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? (കൊരി  10:16). ഒരപ്പത്തിന്‍റെ അംശികളായി ഒരു സഭയുടെ  കൂട്ടയ്മയിലുള്ള അംഗങ്ങള്‍ മാറുമ്പോള്‍, നാം പ്രസ്താവിക്കുന്നത് ഒരു ശരീരം പോലെ ഞങ്ങള്‍ ഒന്നാണ് (1 കൊരി 10:17). പ്രാദേശിക സഭാംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തെ തന്നെ ഉറപ്പിക്കുന്നതാണ് സഭയുടെ ഒരുമിച്ചുള്ള ഈ അപ്പം നുറുക്കല്‍.  (1 കൊരി. 11:29-34; 12:25, 26), പ്രാദേശീക സഭയിലെ വിശ്വാസികള്‍ക്ക്  നല്‍കിയിരിക്കുന്ന വിവിധ കൃപാവരങ്ങളുടെ പ്രവര്‍ത്തനവും ഈ ശുശ്രൂഷയില്‍ നടക്കേണ്ടതാണ് (12:14-25, 27).

 

മേല്പറഞ്ഞ വേദഭാഗങ്ങള്‍ പഠനവിധേയമാക്കിയാല്‍, അപ്പം മുറിച്ചുകൊണ്ട് കര്‍ത്താവിനെ ഓര്‍ക്കുവാന്‍ സുസ്ഥാപിതവും, പ്രവര്‍ത്തനോന്മുഖവുമായ ഒരു സഭയില്‍ മാത്രമേ സാധ്യമാകയുള്ളൂ എന്ന് വ്യക്തമാണ്. ദൈവ വചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രാദേശീക സഭയുടെ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ക്രിസ്തുവിനെ അനുസരിക്കാതിരിക്കുകയും, തങ്ങളുടെ പരിജ്ഞാനക്കുറവ് പ്രകടിപ്പിക്കുകായുമാണ് എന്ന് തിരിച്ചറിഞ്ഞു, തിരിച്ചറിവുള്ളവര്‍ ഇങ്ങനെയുള്ള പ്രവണതകളില്‍  നിന്ന് അകന്നു നില്കേണ്ടതാണ്. ഒരു പക്ഷെ ലോകപ്രകാരം മാനിക്കപ്പെടുന്നവരോ, ശുശ്രൂഷയിലുള്ളവരോ  ഇവയില്‍ പങ്കാളികളായി എന്നിരിക്കാം, നമ്മുക്ക് വലുത് മാറ്റമില്ലാത്ത ദൈവവചനമാണ്‌, നമ്മെ വീണ്ടെടുത്ത നമ്മുടെ പ്രാണപ്രിയനെ  അനുസരിക്കലാണ്. ദൈവം നമ്മെ സഹായിക്കട്ടെ.

www.sabhasathyam.com

 

 

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
അധ്യായം 23, 24 :  സഭ – ദൈവഭവനം അധ്യായം 23, 24 : സഭ – ദൈവഭവനം
അധ്യായം 21,22 –  സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം അധ്യായം 21,22 – സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.