ദൈവവചനത്തിനു വിരുദ്ധമായ ഒരു നിര്‍ദ്ദേശം മൂപ്പന്മാര്‍ സഭയില്‍ നല്‍കിയാല്‍, വിശ്വാസികള്‍ അത് പാലിക്കണമോ?

E3ഒരിക്കലുമരുത്, ഉത്തരം വളരെ വ്യക്തമായി ദൈവവചനം നല്‍കുന്നു. “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” (അപ്പൊ 5:29). അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു സന്ദര്‍ഭമായി മാത്രമേ ഇത് സംഭവിക്കുകയുള്ളൂ എന്ന് നാം മനസ്സിലാക്കണം. ദൈവ വചനത്തിനു വിരുദ്ധമായ കാര്യം എന്ന് നാം പറയുന്ന വിഷയം, ഒരിക്കലും നമ്മുടെ അഭിപ്രായമോ , ചിന്താഗതിയോ  മാത്രമായ ഒരു കാര്യമായിരിക്കരുത് . നാം വളരെ ശ്രദ്ധയോട് കൂടി, മറ്റു വചനഭാഗങ്ങളുടെ സഹായത്തോടെ വിഷയം നന്നായി പഠിക്കണം. എടുത്തുചാടി എന്തെങ്കിലും വിളിച്ചു പറഞ്ഞു വിശ്വാസികള്‍  സഭയിലെ പ്രശ്നക്കാരായി മാറരുത്. വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ മനസ്സിലാക്കാന്‍ നമ്മുടെ മുമ്പില്‍ വേറെ വല്ല വഴിയുമുണ്ടോ ? തീര്‍ച്ചയായും ഉണ്ട്, നമ്മുടെ മുട്ടുകളെ ദൈവസന്നിധിയില്‍ മടക്കുക, നമ്മുടെ ഹൃദയത്തെ ദൈവസന്നിധിയില്‍ താഴ്ത്തുക.

 

മൂപ്പന്മാരുമായി നേരിട്ട് വിഷയത്തോടുള്ള ബന്ധത്തില്‍ നിഷ്പക്ഷമായ ഒരു ചര്‍ച്ച നടത്തുക എന്നുള്ളതാണ് വിവേകപൂര്‍ണവും നേരായതുമായ ആദ്യപടി, കാരണം വചനം നമ്മെ പഠിപ്പിക്കുന്നത്‌ “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.” (എബ്രാ 13:17). വചനം നന്നായി അറിയുകയും E2അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന സഹവിശ്വാസികളുടെയും ഉപദേഷ്ടാക്കന്മാരുടെയും നിര്‍ദേശവും നാം സ്വീകരിക്കുന്നത് നല്ലതാണ്. “പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.”(സദൃശ 11:14) “ഭരണസാമർത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ടു.”(സദൃശ 24:6) “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.”( സദൃശ 15:22). ഇങ്ങനെയുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍ ദൈവം നല്‍കുന്ന ഉറപ്പും ധൈര്യവും നമ്മുക്കില്ലാതെ നാം ഒരു വാക്ക് പോലും പറയരുത്. എങ്കില്‍ തീര്‍ച്ചയായും തെറ്റായ കാര്യത്തെ തച്ചുടക്കുവാന്‍ ദൈവം നമ്മെ സഹായിക്കും. “അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.” (ന്യായാ 6:14).

 

E4എന്നാല്‍ വളരെ കരുതലോടെ വേണം ഇങ്ങനെ ഒരു വിഷയത്തില്‍ ഒരു വിശ്വാസി ഇടപെടേണ്ടത്‌, ദൈവമുമ്പാകെയും, ദൈവവചനാനുസാരവും ഒരു കാല്‍വെയ്പ് നമ്മില്‍ നിന്ന് ഉണ്ടാകേണ്ടത് അനിവാര്യമായാല്‍  മാത്രമേ നാം അതിനു തുനിയാവുകയുള്ളൂ. മാത്രമല്ല നമ്മുടെ പ്രതികരണം മാന്യവും, ദൈവവചനാനുസാരവും ഉള്ളതായിരിക്കണം എന്നുള്ള നിഷ്കര്‍ഷയും നാം പാലിക്കണം.

“അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല.” (യെശ 28:16) കേന്ദ്രനേതൃത്വം, വിവാഹമോചനം, സഹോദരിമാരുടെ ശുശ്രൂഷ, ആഭാരണധാരണം, വേര്‍പാട്  എന്നീ വിഷയങ്ങളിലെല്ലാം നിഴലിക്കുന്ന, പ്രചരിക്കപ്പെടുന്ന  വിപരീതോപദേശങ്ങള്‍ എല്ലാം തന്നെ ഈ നിലയില്‍ നാം കൈകാര്യം ചെയ്യേണ്ടതാണ്.

 

www.sabhasathyam.com

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.