സഭയും ശിക്ഷണനടപടികളും (Assembly Disciplines) – 2

സഭയില്‍ നിന്നും പുറത്താക്കല്‍, അതായത്, സഭയുമായിട്ടുള്ള കൂട്ടായ്മാ ബന്ധം വിച്ഛെദിക്കുക.  സഭാകൂട്ടായ്മയില്‍നിന്നും പുറത്താക്കുന്നതിനു കാരണമായിത്തീരുന്ന വസ്തുതകളെ മുഖ്യമായും മൂന്ന്‍ ഗണത്തില്‍ പെടുത്താവുന്നതാണ്.

 

1. ധാര്‍മ്മികമായ പാപം (Moral Evil) (1 കൊരി. 5)Evil 1

താഴെ ചൂണ്ടിക്കാണിക്കുന്ന എല്ലാത്തരം പ്രവൃത്തികള്‍ക്കും കാരണമായിത്തീരുന്ന വിശ്വാസിയെ താനായിരിക്കുന്ന പ്രാദേശികമായ സഭയില്‍നിന്നും പുറത്താക്കുകയെന്നത് അനിവാര്യമായ കാര്യമാണ്.

 

a). ദുര്‍ന്നടപ്പ് (Fornication) – വൈവാഹിക ജീവിതത്തിന്‍റെ പരിധിയ്ക്കപ്പുറമായി ചെയ്യുന്ന ഏതു തരത്തിലുമുള്ള ലൈംഗീകമായ ബന്ധങ്ങളും പ്രവൃത്തികളുമൊക്കെ ദുര്‍ന്നടപ്പിന്റെ ഫലമായി ഉരുവാകുന്നതാണ്. ഒരു തെറ്റായാലും ഒന്നില്‍ക്കൂടുതലായാലും ചെയ്ത തെറ്റ് പാപമാണെന്നിരിക്കെ തെറ്റ് ചെയ്ത വ്യക്തിക്കെതിരെ കര്‍ശനമായ ശിക്ഷണനടപടി കൈക്കൊള്ളുവാന്‍ സഭയ്ക്ക് കഴിയണം.

 

b). ദ്രവ്യാഗ്രഹം (Covetousness) – പണത്തിനോടും മറ്റു ധനസുഖങ്ങളോടുമുള്ള അമിതമായ ആഗ്രഹത്തെയാണ് ദുരാഗ്രഹം അഥവാ ദ്രവ്യാഗ്രഹം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. വെട്ടിപ്പിലൂടെയും വളഞ്ഞ വഴികളിലൂടെയുമുള്ള ബിസിനസ്‌ പ്രവര്‍ത്തനങ്ങളെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഭാഗ്യക്കുറിയും ചൂതുകളിയുമൊന്നും ഒരു വിശ്വാസിക്ക് യോഗ്യമല്ല.

 

c). പിടിച്ചുപറി (Extortion) – മറ്റൊരാള്‍ക്ക് ന്യായമായി ലഭിക്കേണ്ടതില്‍നിന്നും അല്ലെങ്കില്‍ മറ്റൊരാളുടെതായിരിക്കുന്നതില്‍നിന്നും കവര്‍ന്നെടുക്കുന്നവനാണ് പിടിച്ചുപറിക്കാരന്‍. വ്യക്തിപരമായ നിലയില്‍ ധനസമ്പാദനത്തിന്നായി ചതിയും വ്യാജമാര്‍ഗ്ഗങ്ങളും ബിസിനസ്‌ സംരംഭത്തില്‍ കൊണ്ടുവരുന്നവന്‍ പിടിച്ചുപറിക്കാരനാണ്. സ്ഥലംസഭയുടെ പേരിലുള്ള തുക യോഗ്യമല്ലാത്ത നിലയില്‍ കൈകാര്യം ചെയ്യുന്ന ‘ഉത്തരവാദിത്വപ്പെട്ട’ സഹോദരന്‍ സഭയുടെ മുന്‍പാകെ തെറ്റുകാരനാണ്. നികുതി വെട്ടിപ്പ്, വ്യാജമായി പാപരത്വം സമ്പാദിക്കുക, സുതാര്യമല്ലാത്ത കണക്കുകള്‍ തയ്യാറാക്കുക തുടങ്ങിയ തെറ്റായ കാര്യങ്ങളൊക്കെ ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നവയല്ല.

 

d). വിഗ്രാഹാരാധന (Idolatry) – സത്യദൈവത്തിന്റെ മുന്പിലല്ലാതെ മറ്റെന്തിന്റെയും മുമ്പില്‍ കുമ്പിടുന്നതിന്നെയാണ് വിഗ്രാഹാരാധന എന്നു പറയുന്നത്.

 

e). വാവിഷ്ടാണക്കാര്‍ (Railing) – മറ്റൊരു വ്യക്തിയെ താറടിക്കാനും, നശിപ്പിക്കാനും കാരണമായ നിലയിലുള്ള സംസാരമാണ് വാവിഷ്ടാണം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. മറ്റൊരാളെ തളര്‍ത്തണം എന്ന ലക്ഷ്യത്തോടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു തങ്ങളുടെ പ്രസംഗത്തിലൂടെയും എഴുത്തുകളിലൂടെയും മറ്റും പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ഇത്തരം വാവിഷ്ടാണക്കാര്‍ക്ക് സമാനരാണ്. സഭയിലെ അദ്ധ്യക്ഷന്മാര്‍ക്കെതിരായി സംസാരിക്കുന്നതിന്നോടുള്ള ബന്ധത്തിലാണ് വചനത്തില്‍ സാധാരണയായി ഈ പ്രയോഗത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

 

f). മദ്യപാനം (Drunkenness) – മദ്യം മനപ്പൂര്‍വ്വമായി കുടിക്കുകയും മദ്യപാനിയായിത്തീരുകയും ചെയ്യുന്നവന്നു ദൈവസന്നിധിയില്‍ നില്‍പ്പാന്‍ യോഗ്യതയില്ല. അപമാനവും അധാര്‍മ്മികമായ പ്രവര്‍ത്തനങ്ങളിലേക്കുമാണ് മദ്യപാനം ഒരു വ്യക്തിയെ നയിക്കുന്നത്.

 

Doctrin12. ഉപദേശപരമായ തെറ്റ് (Doctrinal Error) ( 1 തിമൊ.1:18-20; 2 തിമൊ.2:16-19; ഗലാ.5:3-10; 2 യോഹ. 7-10)

തെറ്റായ ഉപദേശത്തില്‍ കഴിയുന്നവന്‍, തിരുവചനം അനുശാസിക്കുന്ന നിലയിലുള്ള ‘വിശ്വാസം’, ‘സത്യം’, തുടങ്ങിയവയില്‍നിന്നും തെറ്റിപ്പോയ വ്യകതിയാണ്. യാതൊരു മായവുമില്ലാത്തതാണ് വിശുദ്ധ തിരുവെഴുത്തുകള്‍. തെറ്റുകള്‍ക്കതീതമാണ് ദൈവവചനം. കര്‍ത്താവായ യേശുക്രിസ്തുവും താന്‍ ചെയ്ത രക്ഷണ്യപ്രവൃത്തിയും, ആത്മാവിന്‍റെ രക്ഷ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രം, എന്നീ മര്‍മ്മപ്രധാനമായ തിരുവചന സത്യങ്ങളെ തെറ്റായി പഠിപ്പിക്കുകയും തിരുവചന സത്യങ്ങളെ വികലമായി കോട്ടികളയുകയും ചെയ്യുന്നവര്‍ ദൈവത്തിന്നെതിരായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ദൈവദൂഷണമാണ് ഇതിലൂടെ ചെയ്യുന്നത്. ഇങ്ങനെയുള്ളവര്‍ തങ്ങളുടെ വിശ്വാസത്തില്‍ തകര്‍ന്നു പോകുകയും (1 തിമോ.1:19) സത്യം വിട്ട് തെറ്റി മറ്റു ചിലരുടെ വിശ്വാസംകൂടി മറിച്ചു കളയുകയും ചെയ്യുന്നു (2 തിമോ.2:18). ഉപദേശപരമായ തെറ്റിനെ പിന്‍പറ്റുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരെ, അവരുടെ തെറ്റ് വളരെ ഗൌരവമേറിയതാകയാല്‍, സഭയില്‍നിന്നും പുറത്താക്കേണ്ടത് ആവശ്യമാണ്‌.

 

3. തെറ്റുപറ്റിപ്പോയി എന്ന് സമ്മതിക്കാതിരിക്കുക (Refusing to Confess Wrong) (മത്തായി. 18:17-18)

മത്തായി. 18 – ല്‍ പറഞ്ഞിരിക്കുന്ന ദോഷം ചെയ്ത സഹോദരന്‍ ഇപ്പോള്‍ വന്നെത്തിനില്‍ക്കുന്നത് നടപടിക്രമങ്ങളില്‍ മൂന്നാമത്തെ ഘട്ടത്തിലാണ്. വിഷയം സഭയുടെ മുന്‍പാകെ ആയിരിക്കുന്നുവെങ്കിലും ഈ വ്യക്തി ഇപ്പോഴും തന്‍റെ തെറ്റിനെയോര്‍ത്തു പശ്ചാത്താപിക്കുന്നില്ല. ഈ വ്യക്തി ദുര്‍വ്വാശിക്കാരനും തിരുത്തുവാന്‍ കഴിയാത്ത നിലയിലുള്ളവനുമായിരിക്കുന്നു. മാനസാന്തരപ്പെടാത്ത, പാപിയായ ഒരു വ്യക്തിയെന്ന നിലയിലാണ് സഭ ഇദ്ദേഹത്തെ കാണേണ്ടത്. അവനെ സഭയില്‍നിന്നും പുറത്താക്കി കളയണമെന്നാണ് തിരുവചനം വിധിക്കുന്നത്. സഭ നടപ്പാക്കുന്ന ഈ വിധി തന്നെയാണ് സ്വര്‍ഗ്ഗത്തിലെ തീര്‍പ്പും (vs. 18). മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, രക്ഷിക്കപ്പെടാത്ത ഒരാള്‍, അല്ലെങ്കില്‍, പശ്ചാത്താപിക്കാത്ത, മാനസാന്തരപ്പെടാത്ത, തെറ്റുകാരനായ ഒരു വിശ്വാസി സഭാബന്ധത്തില്‍ (കൂട്ടായ്മയില്‍) തുടരുവാന്‍ ദൈവവചനം അനുവദിക്കുന്നില്ല. കര്‍തൃമേശയില്‍ പങ്കെടുക്കുന്നതില്‍ നിന്നും മുടക്കുന്നതിനെയാണ് സാധാരണയായി ‘മാറ്റിനിര്‍ത്തുക’ ‘ശിക്ഷിക്കുക’ എന്നൊക്കെ പറയുന്നത്. സഭയുടെ കൂട്ടായ്മയില്‍ നിന്നും പുറത്താക്കുക എന്നതാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്‌.

 

  1. സഭയുടെ തീരുമാനങ്ങള്‍ സഭാമൂപ്പന്മാരുടെ ഉത്തരവാദിത്വതിലും, മേല്‍നോട്ടത്തിലും ആയിരിക്കണം.
  2. ചില പ്രത്യേക ശിഷണ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, നമ്മുടെ സഭകളില്‍ വചനം പഠിപ്പിക്കുന്നവരുടെ (മറ്റു പ്രാദേശീക സഭയില്‍ നിന്നും വന്നു പഠിപ്പിക്കുന്നവര്‍) അഭിപ്രായം ആരായുന്നത് നല്ലതാണ്, എങ്കിലും അവസാന തീരുമാനം പ്രാദേശീക സഭാ മൂപ്പന്മാരുടെ തന്നെ ആയിരിക്കണം.
  3. സഭയിലെ മറ്റ് വിശ്വാസികള്‍ക്ക് ഒരു മുന്നറിയിപ്പും, മാതൃകാപരമായതും ആയ ശിഷണ നടപടി ആയിരിക്കണം.
  4. ദൈവത്തിനും, ദൈവ വചനതിനും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയും, പ്രസ്തുത വ്യക്തികളെ ബോധ്യപ്പെടുത്തുവാനും ശ്രമിക്കണം.Thoughts1
  5. പ്രദേശീകമായ സഭയുടെ സാക്ഷ്യം ഉയര്‍ത്തുന്ന തരത്തില്‍ തീരുമാനം എടുക്കണം.
  6. ദൈവ വചനാടിസ്ഥാനത്തില്‍ നമ്മുടെ സഭകള്‍ സ്വതന്ത്രം ആയതുകൊണ്ടും, കേന്ദ്രം ഇല്ലാത്തതുകൊണ്ടും സഭയുടെ തീരുമാനങ്ങള്‍ പ്രദേശീകം ആയിരിക്കണം ,
  7. ഇത്തരത്തിലുള്ള ഒരു വിഷയത്തില്‍, മറ്റൊരു പ്രാദേശീക സഭ എടുത്ത തീരുമാനത്തിന്റെ ‘കോപ്പി’ ആയിരിക്കാന്‍ നിര്‍ബന്ധം പിടിക്കുവാന്‍ പാടില്ല.
  8. അയല്‍ സഭകളെയോ, അവിടുത്തെ വിശ്വാസികളെയോ ബാധിക്കുന്ന വിഷയങ്ങളിലുള്ള ശിഷണ നടപടിയാണെങ്കില്‍ (ഉദാഹരണം, വചനം പഠിപ്പിക്കുന്നവരുടെ ഉപദേശപരമായ തെറ്റ് തുടങ്ങിയവ) അയല്‍ സഭകളെ വ്യക്തതയോടെ അറിയിക്കേണ്ടതാണ്.
  9. സഭാകൂട്ടയ്മയില്‍ നിന്നും ഒരു വ്യക്തിയെ മാറ്റുമ്പോള്‍, മറ്റു വിശ്വാസികള്‍ക്ക്, ശരീരത്തിന്റെ ഒരു അവയവം വെട്ടി മാറ്റുന്ന തീരുമാനവും ( ആ അവയവം തലസ്ഥാനത് തുടര്‍ന്നാല്‍ മറ്റുള്ള അവയവങ്ങള്‍ക്കും കേടു സംഭവിച്ചു നാശം ഉണ്ടാകും), വേദനയും, നഷ്ടബോധവും  ഉണ്ടായിരിക്കണം.
  10. സഭാകൂട്ടയ്മയില്‍ നിന്നും ശിഷണ നടപടിയുടെ ഭാഗമായി പുറത്താക്കപ്പെടുന്ന വ്യക്തിയേയും കുടുംബത്തെയും, പ്രാര്‍ത്ഥനയില്‍ വഹിക്കണം.

 

തെറ്റിപ്പോയ വ്യക്തി പശ്ചാത്താപ ബോധത്തോടെ, തന്‍റെ തെറ്റുകളെ ദൈവമുന്‍പാകെ സമ്മതിച്ച് ഏറ്റുപറഞ്ഞു, ദൈവത്തോടും ദൈവസഭയോടും നിരപ്പു പ്രാപിച്ച് സഭാകൂട്ടായ്മയില്‍ വീണ്ടും ആയിത്തീരുക എന്നതായിരിക്കണം എല്ലാ ശിക്ഷണനടപടികളുടെയും പിറകില്‍ ഉണ്ടായിരിക്കേണ്ട  താല്പര്യവുമെന്നത്.

 നമ്മുടെ സഭകളില്‍ വേര്‍പാടും വിശുദ്ധിയും പാലിച്ചു ജീവിക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ…

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.