ആരാധനക്കായുള്ള ഒരുക്കവും, ആരാധനയിലെ മൌനവും !!

വിശ്വാസികള്‍ ഒരുമിച്ചുകൂടി ദൈവത്തെ ആരാധിക്കുന്ന തിനോടനുബന്ധിച്ചു പൗലോസ്‌ അപ്പോസ്തലന്‍ കൊരിന്ത്യരോട് പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. “ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും? നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം;  മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും. (1കൊരിന്ത്യര്‍ 14:15-17). അപ്പം നുറുക്കുവാനായിട്ടുള്ള സഭാകൂടിവരവിനോട് ചേര്‍ത്താണ് അവിടെ ഈ കാര്യം പറഞ്ഞിരിക്കുന്നത്. മുഴുവന്‍ സഭയും പരിശുദ്ധാത്മാവിലുള്ള സന്തോഷകരമായ സ്വാതന്ത്ര്യത്തില്‍ ഒരുമിച്ചു സ്തോത്രവും നന്ദിയും പുത്രനിലൂടെ പിതാവിന് അര്‍പ്പിക്കുമ്പോള്‍ അവിടെ ആത്മാവിനോടൊപ്പം ബുദ്ധിയുംകൂടി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുവാന്‍ കഴിയും. Silence

“അതുകൊണ്ടു സഹോദരന്മാരേ, യേശു തന്‍റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ടു നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.  പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ. ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. .  നാൾ സമീപിക്കുന്നു എന്നു “കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു (എബ്രയെര്‍ 10:19-25).

 

കര്‍ത്താവിന്റെ നാമത്തില്‍ സഭ കൂടിവന്ന് കര്‍ത്താവിനെ ആരാധിക്കുന്നിടത്ത്, ബുദ്ധിപരമായ താല്പര്യങ്ങളാണ് ഉയര്‍ന്നുവരുന്നതെങ്കില്‍, അത്തരം ക്രമീകരണങ്ങള്‍   ആത്മാവിന്‍റെ സ്വതന്ത്രമായ Silence in Assembly2 പ്രവര്‍ത്തനത്തിന് വിഘാതമാണ് സൃഷ്ടിക്കുന്നത്. കൂടിവരുന്ന സഹോദരന്മാര്‍ തങ്ങളുടെ രാജകീയ പൌരോഹിത്യ പദവിസഭാമദ്ധ്യേ ഉപയോഗിക്കുമ്പോള്‍, അവര്‍ അവരെ തന്നെയല്ല സഭയെ മുഴുവന്നായിട്ടും പ്രധിനിധാനം ചെയ്യുന്നു എന്ന് ഓര്‍ത്തിരിക്കണം. നമ്മുടെ എല്ലാ സഭായോഗങ്ങളിലും സഭയുടെ ഉടമസ്ഥനായ കര്‍ത്താവിന്‍റെ സാന്നിധ്യം ഉള്ളതിനാലും, ദൈവമുന്‍പാകെ കൂടിവരവുകള്‍ ഏറ്റവും ഗൌരവമേറിയതാകയാലും യോഗത്തിന് മുന്‍പും പിന്‍പും, യോഗ സമയത്തും ഭക്തി നിര്‍ഭരമായ മനോഭാവം വ്യക്തിപരമായും, സഭയായും പാലിക്കുക എന്നത് ഏറ്റവും അനിവാര്യമാണ്.

 

ജഡത്തെ വെളിപ്പെടുത്തുന്ന ബലഹീനതയുടെ മൌനവും അതോടൊപ്പം ദൈവത്തെ വെളിപ്പെടുത്തുന്ന ആരാധനയുടെ മൌനവും ഉണ്ട്. ദൈവത്തില്‍ നിന്നുള്ള മൌനം പോലും പലപ്പോഴും ജഡത്തിനു അസഹ്യമായി തോന്നാവുന്നതാണ്. എന്നാല്‍  ആരാധന വേളയില്‍ നിശബ്ദതക്കും സ്ഥാനം ഉണ്ട്.

 

Sileകര്‍തൃസന്നിധിയില്‍, സഭ ഒന്നടങ്കം ആരാധനക്കായി ഒരുക്കത്തോടെ കൂടിവരുമ്പോള്‍, ചില സന്ദര്‍ഭങ്ങളില്‍, നമ്മുടെ പ്രാണന്‍റെ വീണ്ടെടുപ്പിന്‍റെ ശ്രേഷ്ഠത, വീണ്ടെടുപ്പിന്‍റെ വേല, വീണ്ടെടുപ്പുകാരനായ നമ്മുടെ കര്‍ത്താവിന്‍റെ മഹത്വം, ഇവയൊക്കെ ധ്യാനിച്ച്‌, നമ്മുടെ ഹൃദയം ആരാധനയാല്‍ നിറയുന്ന സന്ദര്‍ഭത്തില്‍, സഭയില്‍ ഉണ്ടാകുന്ന നിശബ്ദതയെ ഭേദിക്കാന്‍ ഭയം തോന്നും. അങ്ങനെയുണ്ടാകുന്ന മൌനം ആരാധനയുടെ പാരമ്യമായ സമയം ആയിരിക്കും. പഴയനിയമ പുരോഹിതന്മാര്‍ക്ക് അവരുടെ ശുശ്രൂഷ നിര്‍വഹിക്കുവാന്‍ നില്‍ക്കുവാന്‍ പോലും കഴിയാത്ത സന്ദര്‍ഭങ്ങള്‍ നാം തിരുവചനത്തില്‍ വായിക്കുന്നുണ്ട്. “യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല”. (1 രാജാക്കന്മാര്‍ 8:11).  സഭ ഒരുമിച്ചു പ്രാര്‍ത്ഥനയോടും, ഒരുക്കത്തോടും കൂടെ കര്‍ത്താവിന്റെ ഓര്‍മ്മയുടെ ശുശ്രൂഷ ആചരിക്കുവാനായി കൂടിവരുമ്പോള്‍ സഭയില്‍ നമ്മുടെ കര്‍ത്താവിന്‍റെ സാന്നിധ്യവും, കര്‍ത്താവിന്‍റെ വിശുദ്ധിയും, നീതിയും, വീണ്ടെടുപ്പിന്‍ പ്രവര്‍ത്തിയുടെ വലിപ്പവും ഒക്കെയായി നമ്മുടെ ഹൃദയം നിറയുമ്പോള്‍, ജഡത്തിന്‍റെ ഒരു പ്രവര്‍ത്തിക്കും, വാക്കുകള്‍ക്കും അവിടെ സ്ഥാനമില്ലാതാകുകയും, പൂര്‍ണമായും  പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തില്‍ ആകുകയും ചെയ്യും. ആ അനുഗ്രഹീത അനുഭവം  വിശ്വാസികള്‍ക്ക് കൃത്യമായി മനസിലാകുകയും ചെയ്യും.

 

ഒരുക്കമാണ് ആരാധനയ്ക്ക് അവിശ്യമായ പ്രധാനപ്പെട്ട ഒരു ഘടകം. ആരാധനക്കായി യാതൊരു Prepഒരുക്കവും ആവിശ്യമില്ലെന്നു സാധാരണ പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ അങ്ങനെയല്ല. ആരാധനക്കായി നാം കൂടിവരുന്നതിനു മുന്പായി, വിശ്വാസികള്‍ എല്ലാവരും വചന ധ്യാനത്തിലും സ്വന്ത കുറ്റങ്ങള്‍ ദൈവ സന്നിധിയില്‍ ഏറ്റു പറയുന്നതിനും ശ്രദ്ധിച്ചിരുന്നുവെങ്കില്‍ പല സഭകളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു. “മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ ” (1 കൊരിന്ത്യര്‍ 11:28 ).

ഒരുക്കമില്ലായ്മയും, നിരപ്പ് പ്രാപിക്കാത്ത കാര്യങ്ങളും ആരാധന യോഗത്തില്‍  നീണ്ട മൌനത്തിനു  കാരണമായേക്കാം. സെഖര്യാവിനു ഉണ്ടായ മൌനം ന്യായവിധി ആയിരിക്കുന്നതുപോലെ തന്നെ,  കര്‍ത്താവില്‍ നിശബ്ദമായിരിക്കുന്ന മൌനത്തിനു സംസാരത്തെ പോലെതന്നെ പ്രാധാന്യമുണ്ട് എന്നത് മറക്കരുത്. കര്‍ത്താവ് യെഹെസ്കിയേലിനോട് ഇപ്രകാരം പറഞ്ഞു, “നീ ഊമനായി അവർക്കു ശാസകനാകാതെ യിരിക്കേണ്ടതിന്നു ഞാൻ നിന്‍റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും” (യെഹെസ്കിയേല്‍ 3:26) യെഹെസ്കിയേല്‍ സംസാരിച്ച 48 പ്രവചന അദ്ധ്യായങ്ങള്‍ പോലെതന്നെ ഈ മൌനവും തന്‍റെ ശുശ്രൂഷയുടെ ഭാഗം ആയിരുന്നു.

 

പ്രിയ സഹോദരങ്ങളെ, പ്രാര്‍ത്ഥനയോടും, ഒരുക്കത്തോടും കൂടെ സഭയിലേക്ക് പോകാം…. കര്‍ത്താവിന്‍റെ സാന്നിധ്യത്തെ യഥാര്‍ത്ഥത്തില്‍ നമുക്ക് ആസ്വദിക്കാം….. നമ്മുടെ ആരാധനക്ക് യോഗ്യനായവനെ സത്യത്തിലും ആത്മാവിലും ആരാധിക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ….

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.