‘നിങ്ങള്‍ പുറമേയുള്ളതോ നോക്കുന്നത്?’ Face or Fact ?

നമ്മുടെ മുഖഭാവവും (Face) അതിന്‍റെ പിറകിലെ പരമാര്‍ത്ഥവും (Fact) തമ്മില്‍ ഒരുപക്ഷേ അല്പമായ ബന്ധം ഉണ്ടായി എന്നു വരാം. ‘മുഖം മനസ്സിന്‍റെ കണ്ണാടിയാണെന്ന്’ സാധാരണ നാം പറയാറുണ്ടല്ലോ. ഒരുപരിധിവരെ അത് ശരിയും ആയിരിക്കാം. എന്നാല്‍ ആത്മീയതലത്തില്‍ നാം ചിന്തിക്കുമ്പോള്‍ ഈ രണ്ട് വ്യത്യസ്ത തലങ്ങള്‍ക്ക്‌ (മുഖഭാവവും അതിന്‍റെ പിറകിലെ പരമാര്‍ത്ഥവും)  തമ്മില്‍ വളരെ വ്യക്തമായ ഒരു ബന്ധവും ക്രമവുമുണ്ടെന്നു നമ്മുക്ക് മനസ്സിലാകുംFace or Fact

”നിങ്ങള്‍ പുറമെയുള്ളത് നോക്കുന്നു” എന്ന് 2 കൊരിന്ത്യര്‍ 10:6 – ല്‍ നാം കാണുന്നു. അത് ഇംഗ്ലീഷില്‍, ”Do ye look at things according to face value only?” എന്നാണ്. ഒരു ചോദ്യമാണ് ഇവിടെ ശരിയായി പ്രകടമാക്കുന്നത്. കേവലം ബാഹ്യമായ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണോ കാര്യങ്ങളെ വിലയിരുത്തേണ്ടത് എന്നാണ് അര്‍ത്ഥമാക്കുന്നത്. കൊരിന്ത്യരില്‍ ചിലര്‍ പറയുന്നത്, ”അവന്റെ (പൌലോസിന്റെ) ലേഖനങ്ങള്‍ ഘനവും ഊറ്റവും ഉള്ളവ തന്നെ; ശരീരസ്ഥിതിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ” എന്നാണ്. (2 കൊരിന്ത്യര്‍ .10:10). അതായത്, പൌലോസിന്റെ അസാന്നിദ്ധ്യത്തെ മുഖവിലയ്ക്കെടുത്തുകൊണ്ട്‌ അവന്റെ ഉപദേശങ്ങളെ അവഗണിക്കുന്ന ഒരു കൂട്ടരെയാണ് നാം ഇവിടെ കാണുന്നത്. പൗലോസ്‌ പറയുന്നതും പഠിപ്പിക്കുന്നതുമായ ഉപദേശസത്യങ്ങളെ വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാന്‍ ഈ പ്രിയപ്പെട്ടവര്‍ തയ്യാറാകുന്നില്ല. പറയുന്നതോ പഠിപ്പിക്കുന്നതോ ആയ വസ്തുതകളുടെ അന്ത:സത്ത മനസ്സിലാക്കുവാന്‍ ശ്രമിക്കാതെ അതിനു മുഖാന്തരമായി വരുന്ന കാര്യങ്ങളെയോ വ്യക്തികളെയോ തെറ്റായി വിലയിരുത്തുവാന്‍ സാധ്യതയുണ്ട് എന്ന പാഠമാണ് നാം ഇവിടെനിന്നും ഗ്രഹിക്കേണ്ടത്. നമുക്കൊരോന്നും ‘വെറുതെ’ കാണുവാനും കണക്കു കൂട്ടുവാനും കഴിയും, അങ്ങനെ മനസ്സില്‍ ഉരുത്തുരിയുന്ന ആശയങ്ങള്‍ ശരിയാണെന്ന് തോന്നുകയും, അത് മറ്റുള്ളവരുടെ മുന്‍പില്‍ ‘യാഥാര്‍ഥ്യം’ ആയി പറയുവാനും സാധ്യതയുണ്ട്. എന്നാല്‍ വസ്തുതകളുടെ പിന്നിലുള്ള ഉദ്ദേശത്തെ, നിജസ്ഥിതിയെ മനസ്സിലാക്കുന്നത്തിനുള്ള അവസരം ഇങ്ങനെ നാം നഷ്ടപ്പെടുത്തുന്നു.

 

”ഹൃദയം നോക്കീട്ടല്ല, മുഖം നോക്കീട്ടു പ്രശംസിക്കുന്നവരോട് ഉത്തരം പറവാന്‍ ……”എന്നാണല്ലോ 2 കൊരി.5:12 – ല്‍ വായിക്കുന്നത്. ‘മുഖം FAce or FAct1നോക്കി’ (Appearance) എന്ന പ്രയോഗം നമുക്ക് ഇവിടെയും കാണുവാന്‍ കഴിയുന്നു. മറ്റുള്ളവരെ വിലയിരുത്തേണ്ട കാര്യത്തെക്കുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുന്നത്. നേരെമറിച്ച്, തങ്ങളുടെ  ’മുഖ’വില (Face value or Appearance) മാത്രം ആധാരമാക്കി സ്വയം പുകഴ്ത്തുന്ന വസ്തുതയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. നഷ്ടപ്പെട്ടു പോകുന്നവരെ ഓര്‍ത്തുള്ള പൌലോസിന്റെ ഹൃദയഭാരമാണ് ഈ വേദഭാഗത്തില്‍നിന്നും വെളിപ്പെടുന്നത്. ക്രിസ്തുവിന്‍റെ സ്നേഹം നഷ്ടപ്പെട്ടുപോയ പാപിയ്ക്കാണ് ആവശ്യമായിരിക്കുന്നത്. അത് ഗ്രഹിച്ച പൗലോസ്‌ ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ പതാകവാഹകനായി പരിലസിക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ്. മാത്രമല്ല, പൗലോസ്‌ ഗ്രഹിക്കുന്നതും പറയുന്നതും പഠിപ്പിക്കുന്നതുമായ സത്യം, യഥാര്‍ത്ഥ വസ്തുതകള്‍ (the facts), അതുപോലെതന്നെ കൊരിന്ത്യരിലും പ്രകടമാകണമെന്ന് താന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതാണ്‌ 2 കൊരിന്ത്യര്‍ 10:15 ല്‍ താന്‍ ഇങ്ങനെയെഴുതുന്നത്, ”……..ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്ക് വേണ്ടി മരിച്ച് ഉയിര്‍ത്തവന്നായിട്ടുതന്നെ ജീവിക്കേണ്ടതിന്നു …….”.

 

അപ്പൊ. പൗലോസ്‌ റോമയിലെ വിശ്വാസികളോട് പറഞ്ഞത് ഇപ്രകാരമാണ്, ”…………നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂര്‍വ്വം അനുസരിച്ച്,….” (റോമ.6:17). കേള്‍ക്കുന്നവരുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന ഒന്നായിട്ടാണ് ഉപദേശം ആയിരുന്നത്. കേട്ട ഉപദേശം പ്രായോഗികജീവിതത്തില്‍ അനുസരിച്ചപ്പോള്‍ റോമന്‍വിശ്വാസികളുടെ ജീവിതത്തില്‍ വളരെ പ്രയോജനമായ നിലയിലുള്ള രൂപാന്തരത്വം ഉണ്ടായി. യഥാര്‍ത്ഥ വസ്തുതകള്‍, അതായത് സത്യം, പഠിപ്പിക്കപ്പെട്ടു, തുടര്‍ന്ന് അതിന്‍റെ ഫലം, അതായത് നന്മ, ഉണ്ടാകുകയും ചെയ്തു. എന്നാല്‍ ചിലര്‍, കൊരിന്തിലെപ്പോലെ തന്നെ, ഫലത്തില്‍മാത്രമേ താല്‍പ്പര്യം കാണിച്ചുള്ളൂ. മറിച്ച്, അതിന്‍റെ പിന്നിലെ കാരണത്തെ, മുഖാന്തരത്തെ, യാഥാര്‍ത്ഥ്യത്തെ വേണ്ടനിലയില്‍ ഗണിച്ചില്ല.

 

ഇന്ന്, രണ്ടാമത്തെയോ മൂന്നാമത്തെയോ, തലമുറകളുടെ സാന്നിദ്ധ്യംകൊണ്ട് സ്ഥലംസഭകളായി നിലനിന്നുപോരുന്ന, നമ്മുടെ സ്ഥലംസഭകളില്‍കൂടിയും അവിടത്തെ പഠിപ്പിക്കലുകളില്‍കൂടിയും നാം കടന്നുപോയിനോക്കിയാല്‍ നമുക്ക് മനസ്സിലാകുന്ന ഒരു വസ്തുതയെന്തെന്നാല്‍, ഉപദേശസത്യങ്ങളെ കേവലം മുഖവിലയ്ക്ക് മാത്രം എടുത്തുകൊണ്ടുള്ള, പഠിപ്പിക്കലുകള്‍ മാത്രമേ ഇന്ന് ഒട്ടുമിക്ക സ്ഥലംസഭകളിലും നടക്കുന്നുള്ളൂ എന്നതാണ്, അതായത് സോപ്പ് പതപ്പിച്ചുള്ള ഒരുതരം പഠിപ്പിക്കലുകള്‍. ഉപദേശസത്യങ്ങളെ Face Factവചനത്തിന്‍റെ ആധികാരികതയോടെ പറയാനോ ഉപദേശങ്ങളുടെയും പ്രമാണങ്ങളുടെയും പിന്നിലുള്ള അത്മീയസത്യം എന്താണെന്ന്, ദൈവീക ഉദ്ദേശം എന്താണെന്ന് വെളിപ്പെടുത്തി അത് പ്രായോഗികമാക്കി ക്രിസ്തീയജീവിതത്തില്‍ കാണിക്കുവാനോ ഇന്ന് ഭൂരിഭാഗം സ്ഥലംസഭകള്‍ക്കും ഒപ്പം വേര്‍പാട് ഉപദേശത്തിന്റെ വക്താക്കള്‍ എന്നറിയപ്പെടുന്ന ഒരുപറ്റം പ്രഗല്‍ഭരായ ഉപദേഷ്ടാക്കന്മാര്‍ക്കും കഴിയുന്നില്ലായെന്നുള്ളത് തികച്ചും പരമാര്‍ത്ഥം തന്നെയാണ്. ഒരു ഉപദേശസത്യം പഠിപ്പിക്കുമ്പോള്‍ പരിണിതഫലമായി ഉളവാകേണ്ട ആത്മീയമായ ഫലം അത് വ്യക്തമായി കാണാനും സത്യത്തോട് യാഥാര്‍ഥ്യം പുലര്‍ത്തുന്നതും ആയിരിക്കണമെന്നുള്ളതും നാം ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ വിതയ്ക്കപ്പെടുന്ന, പഠിപ്പിക്കുന്ന ഉപദേശം എതുനിലയിലാണ് ഏതു ആത്മീയ നിലവാരത്തില്‍ നിന്നുകൊണ്ടാണ് പ്രകടിപ്പിക്കുന്നത് എന്നത് പലപ്പോഴും വിസ്മരിക്കാറാണ് പതിവ്. ക്രിസ്തീയ ഉപദേശങ്ങളുടെ, തിരുവചന പ്രമാണങ്ങളുടെ, വേര്‍പാട് സത്യങ്ങളുടെ ഗൌരവവും വിലയും ആത്മീയവിവക്ഷയും വ്യക്തമായി ഗ്രഹിക്കാതെ, ആക്ഷരീകമായി പ്രായോഗികജീവിതത്തില്‍ പുലര്‍ത്താതെ, ഉപദേശത്തിന്റെ കാവല്‍ഭടന്മാരായി ഇറങ്ങിത്തിരിച്ചാല്‍ യാതൊരു വിധത്തിലുമുള്ള ആത്മീകനന്മയും പ്രാപ്യമാകയില്ല.

 

ഉപദേശസത്യങ്ങളുടെ, ശരിക്കും പറഞ്ഞാല്‍ വേര്‍പാട് ഉപദേശങ്ങളുടെ യഥാര്‍ത്ഥ വസ്തുതയും അത്മീയസത്യവും നന്നായി ഗ്രഹിച്ച്, അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിക്കുന്നതിനു പകരമായി പുറമേ കാണിക്കുന്ന ചില ‘ഗോഷ്ടികളും ഇടപാടുകളും’ വേര്‍പാട് ഉപദേശത്തിന്റെ തിളക്കമാണ് എന്ന് പറയുകയും പഠിപ്പിച്ചും മുന്നോട്ടുപോയാല്‍, കര്‍ത്താവ് വരുവാന്‍ താമസിക്കുന്നുവെങ്കില്‍, ഈ തലമുറ അല്ലെങ്കില്‍ അടുത്ത തലമുറതന്നെ സത്യഉപദേശത്തെയും വേര്‍പാട്സത്യങ്ങളെയും തള്ളിക്കളയുന്ന സ്ഥിതി സംജാതമാകുമെന്നതിന്നു ഒരു തര്‍ക്കവും വേണ്ട. ആകയാല്‍ പ്രിയപ്പെട്ടവരേ, നാം ഉണരേണ്ട കാലമായി. നമ്മുടെ സ്ഥലംസഭകള്‍ ഒരു ആത്മീയ ഉണര്‍വിലേക്ക് മടങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

തിരുവചനം മാത്രം ആധാരമാക്കി, അപ്പോസ്തലിക മാതൃക അനുസരിച്ച്, പിതാക്കന്മാര്‍ പ്രാവര്‍ത്തികമാക്കി ജീവിതത്തില്‍ വെളിപ്പെടുത്തി തന്ന വേര്‍പാട് സത്യങ്ങളെ അവഗണിക്കാതെ, ദുരുപദേശങ്ങളെയും ദുരുപദേശം പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെ അകറ്റി നിര്‍ത്തി, വേര്‍പാടും വിശുദ്ധിയും പാലിച്ചു, സത്യഉപദേശത്തിന്റെ വക്താക്കളായി, ദേശത്ത് ക്രിസ്തുവിന്‍റെ സാക്ഷികളായി, സ്ഥലംസഭകളിള്‍ക്ക് പ്രയോജനം ഉള്ളവരായി ക്രിസ്തീയജീവിതം തുടരാന്‍ നമുക്കോരോരുത്തര്‍ക്കും ഇടയാകട്ടെ……

www.sabhasathyam.com

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, പൊതുവായവ, ലേഖനങ്ങള്‍

You might like:

അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
അധ്യായം 23, 24 :  സഭ – ദൈവഭവനം അധ്യായം 23, 24 : സഭ – ദൈവഭവനം
അധ്യായം 21,22 –  സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം അധ്യായം 21,22 – സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.