സഭായോഗങ്ങളില്‍ സ്ത്രീകള്‍ ശുശ്രൂഷിക്കുന്നതും, വചനം പഠിപ്പിക്കുന്നതും യോഗ്യമോ ?

വളരെയേറെ ചര്‍ച്ചകള്‍  നടന്നിട്ടുള്ളതും ,ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ആയ ചില സുപ്രധാന വിഷയങ്ങളില്‍ ഒന്നാണു പ്രസ്തുത ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നത്. ചിലരുടെ വാദഗതികള്‍ കേട്ടാല്‍ തന്നെ നമുക്ക് ചിരി വരും…. കാരണം, ആണും പെണ്ണും ഒന്നാണ് എന്ന് ദൈവത്തെപോലും  പഠിപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നതായിട്ട് തോന്നും.  അതായതു, (തിരുവചന പ്രകാരം),  ഒരു പുരുഷന് മാത്രം സഭയില്‍ ചെയ്യാന്‍ കല്‍പ്പിച്ചിട്ടുള്ള കാര്യങ്ങള്‍ എന്ത് കൊണ്ട് സ്ത്രീകള്‍ക്കും ചെയ്തുകൂടാ… , എല്ലാവരും പുരോഹിതന്മാര്‍ ആണല്ലോ… എന്നൊക്കെയാണ്  ഇക്കൂട്ടരുടെ ചോദ്യം !!!!!നോക്കണേ , ഓരോരുത്തരുടെ ഓരോരോ ചിന്താഗതി!!. സഭ കര്‍ത്താവിന്റെ ആയതുകൊണ്ടും , തന്റെ സ്വന്ത രക്തത്താല്‍ സ്ഥാപിതമായതുകൊണ്ടും സഭയില്‍ എങ്ങനെ ആയിരിക്കണം, എങ്ങനെ നടക്കണം എന്നൊക്കെ വളരെ വ്യക്തമായും തിരുവചനത്തില്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട്, ഈ വിഷയത്തിന്‍റെ വ്യക്തമായ ഉത്തരത്തിന്നായി  ദൈവവചനം തന്നെ നമുക്കൊന്ന് പരിശോധിക്കാം.

W2

  1കൊരി. 14:34,35 ല്‍ നാം വായിക്കുന്നത്, ”വിശുദ്ധന്മാരുടെ സര്‍വ്വസഭകളിലും  എന്നപോലെ സ്ത്രീകള്‍ സഭായോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതു പോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാന്‍ അവര്‍ക്ക് അനുവാദമില്ല. അവര്‍ വല്ലതും പഠിക്കാന്‍ ഇചിക്കുന്നു എങ്കില്‍ വീട്ടില്‍വെച്ച് ഭര്‍ത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയില്‍ സംസാരിക്കുന്നത് അനുചിതമല്ലോ.”  പുതിയനിയമസഭയില്‍  സഭായോഗങ്ങളില്‍ സ്ത്രീകളോട് മിണ്ടാതെ ഇരിക്കാനാണ് വചനം വളരെ വ്യക്തമായി അനുശാസിക്കുന്നത്.  സ്ത്രീകള്‍ സഭയില്‍ സംസാരിച്ചുകൊണ്ട് ശുശ്രുഷ ചെയ്യുന്നത്  അനുചിതമാണ്!! ഇതില്‍ കൂടുതല്‍ വ്യക്തത വേണോ……

 

 

1 തിമോ. 2:11,12 ല്‍ കാണുന്നത്, “സ്ത്രീ മൌനമായിരുന്നു പൂര്‍ണ്ണ അനുസരണത്തോടും കൂടെ പഠിക്കട്ടെ. മൌനമായിരിപ്പാന്‍  അല്ലാതെ ഉപദേശിപ്പാനോ  പുരുഷന്റെമേല്‍ അധികാരം നടത്തുവാനൊ ഞാന്‍ സ്ത്രീയെ അനുവദിക്കുന്നില്ല”.  സ്ഥലംസഭയില്‍ ദൈവജനം ഒരുമിച്ചുകൂടി വരുമ്പോള്‍  അനുവര്‍ത്തിക്കേണ്ട കാര്യമായിട്ടാണ് അപ്പോസ്തലന്‍ ഇത് എഴുതിയിട്ടുള്ളത്. “ആകയാല്‍ പുരുഷന്മാര്‍ എല്ലായിടത്തും……. പ്രാര്‍ത്ഥിക്കണം..എന്ന് 1 തിമോ. 2:8 ല്‍ വായിക്കുന്നു. ഇവിടെ സംശയത്തിന് ഇട നല്‍കാതെ വ്യക്തമായും  പുരുഷന്‍മാര്‍  എന്ന് പറഞ്ഞിരിക്കുന്നു. അതായത്, സഭാകൂടിവരവുകളില്‍ പുരുഷന്‍ ആണ് പ്രാര്‍ഥിക്കേണ്ടത്  എന്ന് വ്യക്തമാക്കപ്പെടുന്നു. സ്ത്രീകളോട് സംസാരിപ്പാനല്ല, പ്രത്യുത മൌനമായിരുന്നു പഠിക്കുവാനാണ്‌ അപ്പോസ്തലന്‍ ഉപദേശിക്കുന്നത്. സ്ത്രീകളെ ദൈവവചനം പഠിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പംതന്നെ, വീട്ടിലാണെങ്കിലും സഭയിലാണെങ്കിലും, സഹോദരിമാര്‍  ദൈവ വചനത്തിനു കീഴ്പ്പെട്ട്‌, വചനം പ്രമാണിക്കണമെന്നത് വചനത്തിലൂടെതന്നെ വ്യക്തമാക്കിയിരിക്കുന്നു. 

 

 

ഉല്പത്തി പുസ്തകം. 2:16 ല്‍, യഹോവയായ  ദൈവം ആദാമിന് ആദ്യ കല്പ്പന കൊടുക്കുന്നത് നമുക്ക്  കാണാന്‍ സാധിക്കും.  ഹവ്വ അന്ന് വരെ ഉണ്ടായിട്ടില്ല എന്നുള്ള വസ്തുത ഇത്തരുണത്തില്‍  ഓര്‍ക്കണം. ദൈവം തന്റെ കല്‍പ്പന ആദാമിന് കൊടുത്തതിനു ശേഷമാണു w1ഹവ്വയെ ആദമില്‍ നിന്ന് ദൈവം സൃഷ്ടിച്ചത്. വചനം അഥവാ ദൈവത്തിന്റെ കല്‍പ്പന ഹവ്വയോട് പറയുക, ഹവ്വയ്ക്ക് മനസ്സിലാക്കിക്കൊടുക്കുക്ക എന്നത്  ആദമിന്റെ ശുശ്രുഷയായിരുന്നു.  ആദം ഹവ്വയെ  ഈ കല്പ്പനയെ കുറിച്ച് പഠിപ്പിക്കുകയും ഹവ്വ ഈ കല്പനക്ക് തന്നെത്താന്‍  വിധേയപ്പെടുത്തി കൊടുക്കയും വേണമായിരുന്നു. ആദമില്‍ നിന്ന് കേല്ക്കുന്നതും പഠിക്കുന്നതും ഹവ്വയ്ക്ക് അനുസരിച്ചാല്‍ മാത്രം മതി. സ്ത്രീകള്‍ സ്വയം  വചനം പഠിക്കരുത് എന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടത്.  നേരെമറിച്ച്, ദൈവവചന ത്തിന്‍റെ പ്രമാണങ്ങളോട് മറുതലിക്കുവാന്‍ ഇടയാകരുത്. ദൈവവചനത്തിന്നു കീഴ്പെട്ടു ഇരിക്കുവാന്‍, സഭായോഗങ്ങളില്‍ ശുശ്രുഷ ചെയ്യേണ്ടത് പുരുഷന്മാരാണ്, സ്ത്രീകള്‍ മിണ്ടാതിരിക്കണം എന്നുള്ള വചനസത്യം അംഗീകരിക്കുവാനും പ്രാവര്‍ത്തികമാക്കുവാനും ദൈവകൃപയാല്‍ നമുക്ക് കഴിയണം.

 

 

ദൈവവചനത്തില്‍ വൈരുദ്ധ്യങ്ങള്‍ ഒരിക്കലും ഉണ്ടാകില്ല. പൗലോസ്‌ തീത്തോസിനോട് പറയുന്നത് നമുക്കുമുള്ള ഉപദേശമാണ്, ” നീയോ പത്യോപദേശത്തിനു ചേരുന്നത് പ്രസ്താവിക്ക.” (തീത്തോസ്. 2:1). മുതിര്‍ന്ന സഹോദരിമാര്‍ക്ക്, തങ്ങളെത്തന്നെ വചനത്തില്‍ സൂക്ഷിക്കുവാന്‍ ഈ ഉപദേശം സഹായിക്കുന്നു. തങ്ങളുടെ ഇളയ സഹോദരിമാര്‍ക്ക് മാതൃക ഉള്ളവരായും  അവരെ സത്യത്തില്‍ നടത്തുവാന്‍ സഹായകമായ നിലയിലും ക്രിസ്തീയജീവിതം നയിക്കുവാന്‍ മുതിര്‍ന്ന സ്ത്രീകള്‍ ബാധ്യസ്ഥരാണ്. 

 

 

ദൈവ വചന ശുശ്രൂഷയും , സഭയില്‍ നായകത്വം വഹിക്കുന്ന തരത്തില്‍ ഉള്ള പൊതു ശുശ്രൂഷകളും സ്ത്രീകളെയല്ല, മറിച്ചു പുരുഷന്‍മാരെയാണ് ദൈവം ഏല്‍പ്പിച്ചിരിക്കുന്നത്…. സ്ത്രീകള്‍ മൌനമായി തന്നെ ഇരിക്കട്ടെ… ദൈവ വചന പ്രമാണം അനുസരിക്കാം..

 

www.sabhasathyam.com

 

Filed in: ദുരുപദേശ ഖണ്ഡനം, നിങ്ങളുടെ ചോദ്യങ്ങള്‍, പുതിയനിയമ ഉപദേശങ്ങള്‍, സ്ത്രീ സഭയില്‍

You might like:

അധ്യായം 28 : സഭ – പുതിയ പിണ്ഡം അധ്യായം 28 : സഭ – പുതിയ പിണ്ഡം
അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം അധ്യായം 27 : സഭ – ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം
അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
© 2019 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.