വിശ്വാസികള്‍ക്ക് കൈമോശം വരുന്ന ‘സത്യസന്ധത’ ! – ഒരു അവശ്യ തിരുത്ത്‌……

വിശ്വാസിക്കൂട്ടങ്ങളിൽ ‘അപ്പൂപ്പൻ താടി’ പോലെ പറന്നു നടക്കുന്ന ‘അസത്യ’ങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയാനുള്ള ദുര്യോഗം എപ്പോഴെങ്കിലും നമ്മുക്ക് ഉണ്ടായിട്ടുണ്ടാകും, അവിചാരിതമായി കേട്ട ചില അടക്കിപ്പറച്ചിലുകൾ അതുവരെയുള്ള നമ്മുടെ നല്ല ബന്ധങ്ങളെ തൂത്തെറിഞ്ഞിട്ടുണ്ടാകും, ചില ‘ഗോസ്സിപ്പ് ഫാക്ടറികൾ’ വിശ്വാസികൾക്കിടയിൽ നന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ഒരുപക്ഷേ അങ്ങാടിപ്പാട്ടായ അരമന രഹസ്യമായിരിക്കും.

പുതിയനിയമം വളരെ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു, ”അന്യോന്യം ഭോഷ്ക് പറയരുത്”  (കൊലോ.3:9). വിശ്വാസികള്‍ തമ്മില്‍ തമ്മില്‍ അവിശ്വസ്തതയും സത്യസന്ധത യില്ലായ്മയും പ്രകടിപ്പിക്കുന്നതിന് സാധ്യതയുണ്ട് എന്ന് തിരുവചനം വ്യക്തമാക്കുന്നു. എഫെസ്യര്‍.4:25-ല്‍ വായിക്കുന്നു, ”ആകയാല്‍ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോട് സത്യം സംസാരിപ്പിന്‍; നാം തമ്മില്‍ അവയവങ്ങളല്ലോ.” ദൈവമക്കള്ക്ക് തമ്മില്‍ വിശ്വസ്തതയോടെ, സത്യസന്ധതയോടെ ഇടപെടുവാന്‍ കഴിയാതെയിരിക്കുന്നത് ദൈവത്തിനു വളരെയധികം അസന്തുഷ്ടി ഉളവാക്കുന്ന കാര്യമാണ് എന്നത് തിരുവചനത്തിലെ ധാരാളം ഉദാഹരണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.

ഉല്പ്പത്തി പുസ്തകത്തില്‍, കയ്യീന്‍ തന്‍റെ സഹോദരനായ ഹാബേലിനെക്കുറിച്ച് ദൈവത്തോട് കള്ളം പറഞ്ഞു (ഉല്പ്പത്തി.4:9). അനന്യാസും തന്‍റെ ഭാര്യ സഫീരയും പരിശുദ്ധാത്മാവാം ദൈവത്തോട് വ്യാജം കാണിച്ചതായി അപ്പൊ. പ്രവര്ത്തി്കളില്‍ രേഖപ്പെടുത്തിയിരിക്കുന്നു (അപ്പൊ. പ്രവ.5:4). മറ്റനേകം സന്ദര്‍ഭങ്ങളില്‍ ഈ നിലയില്‍ നമുക്ക് ദൈവവചനത്തില്‍ നിന്നും കണ്ടെത്തുവാന്‍ കഴിയും. ഇവിടെയെല്ലാം വലിയവനായ ദൈവം എത്രമാത്രം ‘പ്രസാദിച്ചു’ എന്നും അതിന്‍റെ തിക്തഫലങ്ങള്‍ എന്തായിരുന്നു എന്നുമൊക്കെ വ്യക്തമായി ദൈവാത്മാവ് തിരുവചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവിശ്വാസികളും, പ്രാദേശീക സഭാബന്ധത്തിലില്ലാത്തവരും വിശ്വാസികളെക്കുറിച്ചു പറഞ്ഞു നടക്കാൻ ആഗ്രഹിക്കുന്നത് അവരുടെ ആത്മീയ പാപ്പരത്തതിന്‍റെയും തെളിവാണ് എന്ന് കരുതാം, ചില ഒഴികഴിവുകൾ പറഞ്ഞു പാപജീവിതത്തിൽ തുടരാനും, മാത്രമല്ല, ഈ “വേര്പാടിന്‍റെ വേദനയെ” ഭയപ്പെടുന്നത് കൊണ്ടുമാവാം. എന്നാൽ വിശ്വാസികളും സഭാകൂട്ടയ്മയിൽ ഉള്ളവരും അതിന്റെ പങ്കു കച്ചവടക്കാർ ആകുന്നത് ശിക്ഷായോഗ്യമാണ്.

ഭോഷ്കിന്റെയും, വ്യാജത്തിന്റെയും, അവിശ്വസ്തതയുടെയും പ്രതിഫലനം ഇന്ന് കൂടുതലായി വിശ്വാസികളുടെ ഇടയില്‍ ഉണ്ട് എന്ന് പറയുന്നതില്‍ ഖേദിക്കേണ്ടിയിരിക്കുന്നു. ഒരപ്പത്തിന്‍റെ അംശികള്‍, ഒരേ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവര്‍, ഏകപിതാവിന്‍റെ മക്കള്‍, ഏകലക്ഷ്യത്തിന്നായി ജീവിക്കുന്നവര്‍, തമ്മില്‍ തമ്മില്‍ ഒരു ശരീരത്തിന്‍റെ അവയവങ്ങളായിരിക്കുന്നവര്‍, ഇങ്ങനെ എത്രയോ അനുഗ്രഹീത പദവികളാണ് ദൈവജനത്തിന്നുള്ളത്. പക്ഷേ, ഇന്ന് നാം പ്രാബല്യത്തിലാക്കിക്കൊണ്ടിരിക്കുന്നത് പ്രമാണം ഒന്ന്, പ്രവൃത്തി മറ്റൊന്ന് എന്ന നിലയിലല്ലേ നമ്മുടെ ഇടയിൽ പലതും ഇന്ന് കാണുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ആത്മീയകാഴ്ചപ്പാടില്‍, ഉപദേശനിശ്ചയ കാര്യങ്ങളില്‍, വേര്‍പാട്‌ ജീവിതത്തോടുള്ള താല്‍പര്യത്തില്‍  ഒക്കെ ഒരുപക്ഷേ അല്പാല്പം വ്യത്യസ്തമായ വീക്ഷണമായിരിക്കാം ദൈവമക്കള്ക്ക് ഉണ്ടായിരിക്കുന്നത്. എന്നിരുന്നാല്തന്നേയും, അടിസ്ഥാനപരമായ ക്രിസ്തീയസ്വഭാവങ്ങള്‍ എല്ലാ വിശ്വാസികളിലും തീര്ച്ചയായും പ്രതിഫലിക്കേണ്ടത് തന്നെയാണ്. അന്യോന്യം സത്യസന്ധത പാലിക്കുന്നത് ക്രിസ്തീയസ്നേഹത്തിന്റെ പ്രകടനമാണ്. കര്‍ത്താവിനോടുള്ള, കര്‍ത്താവിലുള്ള സ്നേഹത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും മറ്റും ചെയ്യുന്നതോടൊപ്പം സഹവിശ്വാസിയോടു വാക്കിലും പ്രവൃത്തിയിലുമൊന്നും യാതൊരു നീതിയും  പുലര്‍ത്താതെ  മുന്നോട്ടു പോകുന്നവരെ ഓര്ത്തു ദു:ഖിക്കേണ്ടത് ആവശ്യമായിരിക്കുന്നു. എന്തിനും ഏതിനും ഭോഷ്ക് പറയുകയും, പ്രവര്ത്തിക്കുകയും ചെയ്യുന്നവന്‍ ഭോഷ്കിന്റെ അപ്പനായ പിശാചിന്‍റെ കരവലയത്തിലാണ് എന്നത് ഓര്ത്തി്രിക്കണം. ശരീരത്തില്‍, കൈ ചെയ്യുന്നതിന് അനുസരിച്ച് കാലിന്നു പ്രതികരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തോ കുഴപ്പമുണ്ട് എന്ന് വ്യക്തമാണ്. ഇന്ന് പല ക്രിസ്തീയ സ്നേഹിതരും ഇങ്ങനെയാണ്. വെറുതെ ഒരു കാര്യമില്ലെങ്കിലും ‘തെക്കോട്ടെന്ന്’ പറഞ്ഞിട്ട് ‘വടക്കോട്ടു’ പോകും. രഹസ്യങ്ങളുടെ കുത്തഴിഞ്ഞാൽ താനാരാണെന്ന് വെളിപ്പെടും എന്നറിയാവുന്ന ഇവർ, സകല കാര്യങ്ങളും രഹസ്യത്തില്‍ കാണുന്ന പിതാവ് മാത്രം അറിഞ്ഞാല്‍ മതിയെന്ന താല്പര്യക്കാരാണ്.

പ്രിയപ്പെട്ടവരേ, കര്ത്താവിന്റെ ശരീരമായ സ്ഥലംസഭയുടെLies1 അംഗങ്ങളായ നാമോരോരുത്തരും അന്യോന്യം വ്യാജം കാണിക്കാതെ ജീവിക്കുവാന്‍ കഴിയണം. വാക്കിലും പ്രവൃത്തിയിലും, വ്യക്തിപരമായതും കുടുംബപരമായതും, സാമ്പത്തീകമായതും ആത്മീയമായതുമായ കാര്യങ്ങളില്‍ പരസ്പരം സത്യസന്ധത പാലിക്കുവാന്‍ ദൈവമക്കള്‍ക്ക് ഇടയാകണം. ചിലർ പേടിച്ചു മൗനം പാലിക്കുന്നത് അവര്ക്കു ണ്ടായ അനുഭവങ്ങളുടെ വെളിച്ചതിലാകാം, ആത്മീയ കാര്യങ്ങൾക്ക് സർവ്വ പിന്തുണയും നൽകേണ്ടവർ ആളെക്കൂട്ടി തുരങ്കം വച്ച അനുഭവങ്ങൾ പേടിസ്വപ്നമായി വേട്ടയാടുന്നത് കൊണ്ടുമാവാം. കര്ത്താവിന്റെ സുവിശേഷത്തിന്റെയും, ഉപദേശതിന്റെയും, സഭയുടെയും സംരക്ഷണത്തിനായി, സഹോദരന്മാരുടെ ഗുണീകരണത്തിനായി നാമുപയോഗിക്കുന്ന പദങ്ങൾ പ്രതിഫലങ്ങളുടെ മാറ്റ് കൂട്ടുമ്പോൾ തന്നെ സഹോദര വർഗ്ഗത്തിന്റെ ‘ദുഷിപ്പിനായി’ ഉപയോഗിക്കുന്ന കൊച്ചു വാക്കിനു പോലും ധന്യനായ എകാധിപധിയുടെ മുമ്പിൽ നാം കണക്കു കൊടുക്കേണ്ടി വരും. എന്നാൽ ഐക്യതയോടെ കർത്താവിനു വേണ്ടി നില്കുന്നിടത്തേ, ദൈവത്തിനു പ്രസാദിക്കുവാന്‍ കഴിയുകയുള്ളൂ. എങ്കില്‍ മാത്രമേ ദൈവം നമ്മില്‍ സന്തുഷ്ടനായിരിക്കുകയുള്ളൂ.

ഭൗതിക കാര്യങ്ങളിൽ പോലും സത്യസന്ധത കാണിക്കാത്ത കൂട്ടുസഹോദരനോടുള്ള ബന്ധത്തില്‍ എനിക്കെന്തുചെയ്യാന്‍ കഴിയുമെന്നതാണ് നാമോരോരുത്തരും സ്വയമേവ ചിന്തിക്കേണ്ടത്. വളരെ പ്രാര്ത്ഥനയോടുകൂടെ ഈ വിഷയത്തില്‍ ഇടപെടണം. സ്നേഹത്തോടും കരുതല്‍ മനോഭാവത്തോടും കൂടെ, തങ്ങളുടെ ജീവിത ഇടപാടുകളിലൂടെ, തങ്ങളുടെ നിര്മ്മലത മറ്റു പ്രിയപ്പെട്ടവര്‍ക്ക് ബോദ്ധ്യമാകുന്ന നിലയില്‍ തന്‍റെ ക്രിസ്തീയ സാക്ഷ്യം നിറവേറ്റുവാന്‍ ഓരോ പ്രിയപ്പെട്ടവരും ശ്രമിക്കണം. നമ്മുടെ ആത്മാര്ത്ഥവതയേയും സ്നേഹോഷ്മളമായ ബന്ധത്തേയും മറ്റു പ്രിയപ്പെട്ടവര്‍ ചോദ്യം ചെയ്യുവാന്‍ ഇടയാകാത്ത ഒരു ക്രിസ്തീയജീവിതം നയിക്കാന്‍ നമുക്ക് സാധിക്കണം. തിരുവചനം എന്ന ശക്തിയേറിയ സത്യത്തെ ഈ വിഷയത്തോടുള്ള ബന്ധത്തില്‍ രണ്ടാമതായി കാണരുത്. നമ്മുടേതായ സ്വന്തം പരിശ്രമങ്ങളെക്കാള്‍ വളരെ ഫലകരമായി ദൈവവചനമെന്ന ഇരുവായ്ത്തലയുള്ള വാളിന്നു ഹൃദയാന്തര്ഭാഗത്ത് വ്യക്തമായി ബോധ്യം വരുത്തുവാന്‍ കഴിയുമെന്ന സത്യം നാം മറക്കരുത്. തിരുവചനത്തിലൂടെ ദൈവാത്മാവിന്ന് ഓരോ ഹൃദയങ്ങളിലും പ്രവര്ത്തിക്കുവാന്‍ കഴിയും. പ്രാര്ത്ഥ്നയോടെ, ആത്മാര്ത്ഥമതയോടെ, ക്രിസ്തുവിലുള്ള യഥാര്ത്ഥ സ്നേഹത്തോടെ, സ്വന്തജനമായി കണ്ടുകൊണ്ട്‌, ദൈവത്തിന്റെ് ബോധ്യത്തിനായി, ആലോചനയ്ക്കായി,നടത്തിപ്പിന്നായി വിധേയപ്പെടാനും വിധേയപ്പെടുത്താനുമാണ് ദൈവമക്കളായ നാമോരുത്തരും തുനിയേണ്ടത്.

നാം നമ്മുടെ ഏറ്റു പറഞ്ഞിട്ടുന്ടെകില്‍ തീര്ച്ചരയായും ദൈവം ക്ഷമിക്കും.”നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (1യോഹന്നാന്‍ 1:9). എന്നാല്‍ ഒരു കാലത്ത് ചെയ്തുപോയ പാപങ്ങള്‍ ദൈവത്തോട് ഏറ്റു പറഞ്ഞു ക്ഷമ ചോദിച്ചെങ്കില്‍ തന്നെയും, അക്കാലത്തെ ചില ഓര്മ്മ്കളെ സാത്താന്‍ തട്ടിയുണര്‍ത്തി, ‘ദൈവം വാസ്തവമായി ക്ഷമിച്ചോ’ എന്ന് സംശയം വിശ്വാസിയില്‍ ജനിപ്പിക്കുവാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവര്‍ തങ്ങള്‍ ഭക്തരാണ് കാണിക്കുവാന്‍ സമാന രീതിയിലുള്ള വിഷയങ്ങള്‍, തെറ്റി ധാരണയുടെയും / വെറും സംശയത്തിന്റെയും കാരണത്താല്‍, രഹസ്യമായി, സ്വാധീനിക്കുവാന്‍ സാധിക്കുന്നിടത്തൊക്കെ മറ്റുള്ളവരുടെ പേരിൽ പറഞ്ഞു പരത്തുകയും നിര്‍വൃതി കൊള്ളുകയും ചെയ്യുന്നു. ഇത് സ്വന്ത ജീവിതത്തില്‍ ദൈവത്തോട് കാട്ടിയ അവിശ്വസ്തതയുടെ പ്രതിഫലനം കൊണ്ട് ഉണ്ടാകുന്ന സമ്മർദ്ദങ്ങളുടെ ലക്ഷണമാണ്. കാര്യസാധ്യത്തിനു വേണ്ടി ഭക്തിയുടെ വേഷം ധരിക്കുകയും, വേണമെങ്കില്‍ കരഞ്ഞു മറ്റുള്ളവരുടെ ദയ പിടിച്ചു പറ്റുകയും ചെയ്യും. ഇവരുടെ ചക്കരവാക്കും, വ്യാജ സ്നേഹപ്രകടനങ്ങളും സ്നേഹത്തോടെ കഴിയുന്ന വിശ്വാസികളെ തമ്മില്‍ അകറ്റുവാന്‍ പര്യാപ്തമാണ്. അനാവശ്യമായി കരഞ്ഞു, കഥ പറയുന്നവരെ നാം വളരെ സൂക്ഷിക്കണം, വചനം അവരുടെ ജീവിതത്തിൽ ചെയ്ത കാര്യങ്ങളെക്കുറിച്ച് അവർക്ക് ഒന്നും തന്നെ പറയാനില്ലെങ്കിലും, മറ്റുള്ളവരെക്കുറിച്ച് ധാരാളം പറയാനുണ്ടാകും. എപ്പോഴും പഠിച്ചിട്ടും ജീവിതത്തിന്റെ പ്രായോഗിക തലങ്ങളിൽ ഒരു ചലനവും സംഭവിക്കാത്ത ഇക്കൂട്ടരുടെ ബുദ്ധികേട് എല്ലാവർക്കും വെളിപ്പെട്ടു വരും എന്നാണു വചനം നൽകുന്ന സൂചന.

പ്രാദേശീക സഭക്കും, ആത്മീയ പ്രവര്ത്തനങ്ങള്ക്കും എത്രമാത്രം ദോഷം ആണ് ഇവര്‍ ചെയ്യുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ലതാനും. ഭോഷ്കിന്റെയും, വ്യാജത്തിന്റെയും, അവിശ്വസ്തതയുടെയും വകകള്‍ ഭൌതീകമയതോ, ആത്മീയമായതോ നമ്മില്‍ ഉണ്ടോ എന്ന് പരിശോധിച്ച് നമ്മുടെ കര്ത്താവിലേക്ക് മടങ്ങിവരാം, കുറ്റബോധങ്ങള്‍ നമ്മെ അലട്ടുന്നു എങ്കില്‍ ദൈവത്തോടും തല്പരവ്യക്തികളോടും ‘ക്ഷമ’ ചോദിച്ച്, ദൈവ വചനത്തിന്റെ അടിസ്ഥാനത്തില്‍ ദൈവം ക്ഷമിച്ചു എന്ന് വിശ്വസിക്കുക. നമ്മെ വീണ്ടെടുത്ത കര്ത്താവില്‍ ആശ്രയിച്ച്, സാത്താന്‍ കൊണ്ടുവരുന്ന ‘സംശയ വിചാരങ്ങളെ’ അതിജീവിക്കുക. ഞാന്‍ എന്ന വ്യക്തി ഒരിക്കലും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും , ദൈവസഭക്കും ഒരു തടസ്സമകാതെ, സഹായമായി, വിജയകരമായ, സന്തോഷകരമായ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

www.sabhasathyam.com

Filed in: Featured, പുതിയനിയമ ഉപദേശങ്ങള്‍

You might like:

അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
അധ്യായം 23, 24 :  സഭ – ദൈവഭവനം അധ്യായം 23, 24 : സഭ – ദൈവഭവനം
അധ്യായം 21,22 –  സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം അധ്യായം 21,22 – സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.