‘പ്രതിവാദം ആനുകാലിക പ്രസക്തി’ – Evg.K.V Isaac

സുവിശേഷം തന്നെ ഒരു പ്രതിവാദമാണ്. സത്യം കൊണ്ടും ചരിത്രം കൊണ്ടും നേരിടണം. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെയും, ശിഷ്യന്മാരുടെയും ജീവിതം അതിനു ഉദാഹരണമാണ്. സ്തെഫനോസ് ‘യേശു തന്നെ ക്രിസ്തു’ എന്ന് തെളിയിച്ചു പ്രതിവാദം ജയിച്ചു, കൊല്ലപ്പെട്ടു. ഈ മരണം ഒരു തരത്തില്‍ ദൈവീക പദ്ധതികള്‍ നിറവേറ്റുവാന്‍ മഹാനായ പൗലോസിനെ രൂപപ്പെടുത്താന്‍ ഉപകാരപ്പെട്ടു.

വിശ്വാസികളില്‍ പലരും നമ്മള്ക്ക് സംവാദവും, പ്രതിവാദവും പാടില്ല എന്ന് പറയുന്നു. വേദപുസ്തക ഉപദേശങ്ങള്‍ തെളിയിച്ചു കൊടുക്കുവാനുള്ള അറിവില്ലായ്മയും, ജീവിതത്തില്‍ ‘വേര്‍പാട്‌’ ഇല്ലാതെ സാക്ഷ്യം നഷ്ടപ്പെട്ടതും ആണ് ഇതിനു കാരണം.

മറ്റു ചില വിശ്വാസികള്‍ താഴെ പറയുന്ന വാക്യങ്ങളെ ചൂണ്ടിക്കാട്ടി പ്രതിവാദം പാടില്ല എന്ന് വാദിക്കുന്നു .

തീത്തോസ് 3 : 9 – “മൌഢ്യതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്ക. ഇവ നിഷ്‌പ്രയോജനവും വ്യർത്ഥവുമല്ലോ..” ഇത് സഭക്കകത്തുള്ളവരോടാണ് പറയുന്നത്. സഭക്ക് അകത്തു സംവാദം പാടില്ല, സഭയില്‍ ഉപദേശം മാത്രം. ഉപദേശത്തിനു വിരുദ്ധമായവരെ പറഞ്ഞു മനസിലാക്കുക, അനുസരിക്കുന്നില്ലങ്കില്‍ സഭ കൂട്ടായ്മയില്‍ നിന്നും പുറത്താക്കുക .

1 കൊരിന്ത്യര്‍ 11: 16 – “ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.” ഇവിടെയും വിശ്വസികളോടാണ് പറയുന്നത്. സഭയില്‍ തര്‍ക്കം പാടില്ല.

റോമര്‍ 6: 17, 18 – “എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു, പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം.”

റോമര്‍ 16:17 ” സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.”

മാര്ട്ടിന്‍ ലൂഥര്‍ യേശു ക്രിസ്തുവിലൂടെയുള്ള ‘വിശ്വാസത്താലുള്ള രക്ഷ’ എന്ന വിഷയത്തില്‍ സംവാദിച്ചു.

പഴയ കാലങ്ങളില്‍ ‘സംവാദം’ ഒരു സാധാരണ രീതി ആയിരുന്നു. ഇക്കാലങ്ങളില്‍ മറ്റു നാമധേയ സഭകളില്‍ നിന്നും, പെന്തികൊസ്തില്‍ നിന്നും കൂടുതല്‍ ‘സംബന്ധങ്ങള്‍’ കൂടിയിരിക്കുന്നതുകൊണ്ട് ‘സംവാദം’ പറ്റില്ലല്ലോ.

വിജയകരമായ ക്രിസ്തീയ ജീവിതത്തില്‍ ‘പ്രതിവാദം’ പറയേണ്ടതായി വരും.

‘പ്രതിവാദം ആനുകാലിക പ്രസക്തി’ എന്ന വിഷയത്തില്‍ സുവിശേഷകന്‍ K.V Isaac, പെരുമ്പാവൂരില്‍ നടന്ന പ്രബോധന സദസില്‍ നടത്തിയ അവതരണം ഇവിടെ ചേര്ക്കുന്നു. ഈ പ്രോഗ്രാം ഓണ്‍ലൈന്‍ ആയി നമ്മള്‍ക്ക് എത്തിച്ച ‘brethren times’ ന് പ്രത്യേകം നന്ദി.

Filed in: Featured, പുതിയനിയമ ഉപദേശങ്ങള്‍

You might like:

അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി അധ്യായം 26 : സഭ – ദൈവത്തിന്‍റെ കൃഷി
അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം അധ്യായം 25 : തിരുനിവാസം – വിശുദ്ധ മന്ദിരം
അധ്യായം 23, 24 :  സഭ – ദൈവഭവനം അധ്യായം 23, 24 : സഭ – ദൈവഭവനം
അധ്യായം 21,22 –  സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം അധ്യായം 21,22 – സഭ ദൈവത്തിന്‍റെ ഗ്രഹനിര്‍മ്മാണം
© 2018 Sabhasathyam Malayalam. All rights reserved. XHTML / CSS Valid.
Proudly designed by Theme Junkie.