List/Grid Author Archives: sabhasathyam

സഭായോഗത്തിനു പങ്കെടുക്കുവാനുള്ള ഒരുക്കം – എങ്ങനെ?
‘യോഗത്തിനു പോകാന്‍ സമയമായി… വണ്ടിയുടെ താക്കോല്‍, ഫോണ്‍, ബൈബിള്‍, എല്ലാം എടുത്തില്ലേ?…..നമുക്ക് പോകാം….’. ഒരു സഭാകൂടിവരവില്‍ സംബന്ധിക്കുവാന്‍ പോകുന്നതിന്നു മുമ്പുള്ള നമ്മുടെ തയ്യാറെടുപ്പ് സാധാരണ ഇത്രമാത്രമോ? പ്രിയ സ്നേഹിതാ, താങ്കള്‍ ഒരു സഹോദരനോ സഹോദരിയോ ആരും ആയിക്കൊള്ളട്ടെ, സഭയോഗ കൂടിവരവിലെ പ്രാരംഭഗാനം…

‘കപ്പല്‍ മോഷ്ടിക്കുന്നതും കപ്പലണ്ടി കക്കുന്നതും കള്ളന് തന്നെയാണ്’
ലോകത്തിന്റെ മാലിന്യം വിട്ടോടിയവര് അതില്‍ പിന്നെയും കുടുങ്ങി തോറ്റുപോയാല്‍…. മലയാളികളുടെ ആഭരണ ഭ്രമം… സുവിശേഷ ധ്വനി, എഡിറ്റോറിയല്‍ , March 29, 2014 വായിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക Ornaments - Suvisesha Dwani

‘ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമാണ് കര്‍തൃമേശ ആചരിക്കേണ്ടത്’ എന്ന് നാം എന്തുകൊണ്ട് വിശ്വസിക്കുന്നു?
തിരുവത്താഴം അല്ലെങ്കില്‍ അപ്പം നുറുക്കല്‍ കര്‍ത്താവായ യേശുക്രിസ്തുതന്നെ, താന്‍ ക്രുശില് മരിക്കുന്നതിനു തലേന്ന് വൈകിട്ട് സ്ഥാപിച്ചതാണ്. ക്രിസ്തുവിനെ ഓര്ക്കുന്നതിന്നായിട്ടുള്ള ഒരു കൂടിവരവാണ് തിരുവത്താഴയോഗം. ഈ ശ്രേഷ്ടമേറിയ കല്പന ഒന്നാം നൂറ്റാണ്ടിലെ പ്രാദേശിക സഭകള്‍ പ്രാവര്ത്തികമാക്കിയിരുന്നുവെന്നത് അപ്പൊ. പ്രവൃത്തികളുടെ പുസ്തകത്തില്‍ നിന്നും നമുക്ക്…

സഭാകൂട്ടായ്മയില്‍ ഉള്ള ഒരു വിശ്വാസിക്ക് അവിശ്വാസിയായ ഒരു വ്യക്തിയേയൊ, രക്ഷിക്കപ്പെട്ടതെങ്കിലും സഭയുമായി കൂട്ടായ്മാ ബന്ധത്തില്‍ വരുവാന്‍ താല്പര്യമില്ലാത്ത ഒരാളെയോ വിവാഹo ചെയ്യുന്നതില്‍ ദൈവവചനം എന്ത് പറയുന്നു?
“വിവാഹം “എന്ന് പറയുന്നത് തന്നെ, ഇന്ന് സ്വാഭാവികമായും വിശ്വാസികളുടെ ഇടയില്‍ വിശ്വാസപ്രമാണത്തിന്, വിരോധമായി സംഭവിക്കുന്ന ഒരു പ്രതിഭാസമായി മാറികൊണ്ടിരിക്കുന്നു. വിവിധ ജാതികളില്‍നിന്നും, വoശങ്ങളില്നിന്നും, ഭാഷകളില്‍ നിന്നും കുഞ്ഞാടിന്റെ വിലയേറിയ രക്തത്താല്‍ വിലക്ക് വാങ്ങപ്പെട്ടവരുടെ കൂട്ടമായ സഭയില്‍ തന്നെ ജാതിയുടെയും, നിറത്തിന്റെയും, വര്‍ണ്ണത്തിന്റെയും…

ഉപകരണസംഗീതം, നാടകങ്ങള്‍, പാവകളി തുടങ്ങി മറ്റ് കലാരൂപങ്ങള്‍, ആത്മീയസ്വഭാവം പരിഗണിക്കാത്ത യോഗാന്തരീക്ഷം, വിനോദജനകമായ മറ്റു പരിപാടികള്‍ തുടങ്ങിയവയൊക്കെ യോഗങ്ങളില്‍ കൂടുതല്‍ ആളുകള്‍ കടന്നുവരുന്നതിന്നു വളരെ സഹായകമാണ് എന്നുള്ള അഭിപ്രായം കേള്‍ക്കാറുണ്ട്. സുവിശേഷം കേള്ക്കുന്നതിന്നായിട്ടു ആളുകളെ ആകര്‍ഷിക്കുന്ന ‘പരിപാടികളില്‍’ നമുക്ക് ഏതറ്റം വരെ പോകാന്‍ പറ്റും?
ആണ്ടിലൊരിക്കല്‍ സുവിശേഷമഹായോഗമോ, മാസത്തിലൊരിക്കല്‍ രണ്ട് ദിവസത്തെ സുവിശേഷപ്രവര്ത്തനങ്ങളോ, ആഴ്ചതോറും ഭവനസന്ദര്‍ശനമോ സഭകള്‍തോറും നടത്തിയേ തീരൂവെന്നതിന്നു തിരുവചനത്തില്‍നിന്നും വാക്യമുദ്ധരിച്ചു ശഠിക്കുവാന്‍ കഴിയില്ല. എന്നാല്‍ ദൈവജനം ഒരുമിച്ചുകൂടിവരുന്നതിന്റെ ഇടയിലേക്ക് അവിശ്വാസികളായിട്ടുള്ളവര് കടന്നുവരുന്നതിന്ന് സാദ്ധ്യതയുണ്ട് എന്ന് അപ്പോസ്തലനായ പൗലോസ് ദൈവവചനത്തിലൂടെ വ്യക്തമാക്കുന്നു. 1.കൊരി.14:23 – ല്‍…

ദൈവജനം സഭയായി കൂടിവരുന്നതിന്റെ ‘നടുവില്‍’ മാത്രമാണോ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യമുള്ളത്? അതോ, കുടുംബപ്രാര്ത്ഥനയിലോ ഒരുപറ്റം വിശ്വാസികള്‍ ചില പ്രത്യേക സന്ദര്ഭ്ങ്ങളില് ഒരുമിച്ചുകൂടിവരുന്നതിന്റെയോ നടുവില്‍ കര്‍ത്താവിന്റെ സാന്നിദ്ധ്യമുണ്ട് എന്ന് പറയുന്നതിന്റെ പ്രസക്തിയെന്ത്?
ഒരു കൂടിവരവിന്റെ ‘നടുവില്‍’ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉണ്ടോ എന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരം മത്തായി 18 നെ ആധാരമാക്കി പഠിച്ചാല്‍ നമുക്ക് ലഭിക്കും. കര്‍ത്താവ് വളരെ വ്യക്തമായി പറയുന്ന അനുഗ്രഹീതമായ വസ്തുത മത്തായി 18:20- ല്‍ നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്….

സഭായോഗങ്ങളില്‍ സ്ത്രീകള്‍ ശുശ്രൂഷിക്കുന്നതും, വചനം പഠിപ്പിക്കുന്നതും യോഗ്യമോ ?
വളരെയേറെ ചര്‍ച്ചകള്‍ നടന്നിട്ടുള്ളതും ,ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ആയ ചില സുപ്രധാന വിഷയങ്ങളില്‍ ഒന്നാണു പ്രസ്തുത ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നത്. ചിലരുടെ വാദഗതികള്‍ കേട്ടാല്‍ തന്നെ നമുക്ക് ചിരി വരും…. കാരണം, ആണും പെണ്ണും ഒന്നാണ് എന്ന് ദൈവത്തെപോലും പഠിപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നതായിട്ട് തോന്നും….

സഭക്കതീതമായ സഹകരണം നമ്മുടെ സഭകളെ ബാധിക്കുമോ ? സുവിശേഷത്തിന് വേണ്ടി ക്രിസ്തീയ മതഭേദങ്ങളുമായി സഹകരിക്കുന്നതുകൊണ്ട് ദോഷം വല്ലതുമുണ്ടോ ??
ഇന്ന് ഇതര ക്രിസ്തീയ വിഭാഗങ്ങളുമായിട്ടുള്ള സഭക്കതീതമായ നിലയിലെ സഹകരണങ്ങള്‍ ഒരു ഫാഷന്‍ ആയി മാറിക്കൊണ്ടിരിക്കുന്നു. അത് മുഖാന്തരം നമ്മുടെ യുവതലമുറയെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിച്ചുകൊണ്ട് സഭകളെ ക്ഷീണിപ്പിക്കുന്ന കാഴ്ചയാണ് നാം ചുറ്റും കാണുന്നത്. ആത്മീയ വളര്‍ച്ചക്ക് പകരം ലോകമയത്വം ഗ്രസിച്ചിരിക്കുന്നതും ഉപദേശത്തില്‍…

സഭായോഗത്തിനു (കര്ത്രുമേശക്കുള്ള കൂടിവരവ്) കടന്നു വരാന്‍ പറ്റാത്ത വിശ്വാസികളായിട്ടുള്ള വൃദ്ധരായവര്ക്കോ, രോഗിയാവര്ക്കോ കര്ത്രുമേശയില് നിന്നും ഭാഗഭാക്കാകാന്‍ സാധിക്കുമോ?
വിശ്വാസികളായ നമ്മുടെ മനസ്സില്‍ ഒരുപക്ഷേ കടന്നുവന്നിട്ടുള്ള, കടന്നുവരാന്‍ സാധ്യതയുള്ള ഒരു ചോദ്യമാണിത്. ഇതിനുള്ള ഉത്തരവും സരളമാണ് . സഭായോഗത്തിനു പങ്കെടുക്കുന്നത് ഒരു നല്ല കാര്യമല്ലെ എന്ന ചോദ്യത്തിന് ‘അതെ’ എന്നു തന്നെയായിരിക്കും നമ്മുടെ ഉത്തരം. ഒരു നല്ല കാര്യമായത് കൊണ്ട് മാത്രം…

സഭകളില്‍ “രക്ഷിക്കപ്പെടുക” എന്നതിനെ സാമാന്യവല്കരിക്കുമ്പോള്‍ സംഭവിക്കുന്ന, അതിപ്രധാനവും അനിവാര്യവുമായ അപകടങ്ങള്‍!
അനേക ക്രിസ്തീയ സമൂഹങ്ങള്‍, “രക്ഷിക്കപ്പെടുക” എന്നത് സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനു അനിവാര്യമല്ല എന്ന് പഠിപ്പിക്കുന്നു. അതുപോലെതന്നെ ഇക്കാലങ്ങളില്‍ സുവിശേഷ വിഹിത സഭകളിലും ‘രക്ഷിക്കപ്പെടുക’ എന്നതിന്റെ ഗൗരവം കുറഞ്ഞു വരുന്നുണ്ടോ എന്നും നാം സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷെ, തിരുവചനം കര്‍ത്താവിന്റെ വാക്കുകളിലൂടെ തന്നെ ഒരു വ്യക്തി…