ആമുഖമായി ഒരു വാക്ക് ഓര്‍പ്പിക്കട്ടെ… സഭാസത്യം ഇവിടെ വിശകലനം ചെയ്യുന്നത് പുതിയ നിയമസഭകളുടെ ഉപദേശസത്യങ്ങളെയും(doctrines) ചെയ്തികളെയും(practises) ആണ്. പഴയ നിയമത്തിലെ ധാര്‍മിക മൂല്യങ്ങള്‍ (Moral principles) നിലനിര്‍ത്തിക്കൊണ്ട് തന്നെ ദൈവമായ കര്‍ത്താവ് നമുക്ക് ഏല്പിച്ചു തന്നതാണ് പുതിയ നിയമം. “ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം;” (മത്തായി 26:28). അന്ത്യകാലത്ത് പുത്രന് മുഖാന്തിരം അരുളിച്ചെയ്ത കാര്യങ്ങള്‍, അപ്പോസ്തോലന്മാരിലൂടെ പുതിയ നിയമമായി നമ്മുടെ കൈകളില്‍ ലഭ്യമായിട്ടുണ്ട്. ആദിമ സഭയുടെ ആരംഭം, വളര്‍ച്ച, ഉപദേശങ്ങള്‍, ശീലങ്ങള്‍ (practises) എല്ലാം പുതിയ നിയമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയെ ഇന്നുള്ള സഭകളുടെ രീതികളുമായി താരതമ്യം ചെയ്താണ് ഒരു ശരിയായ സഭയെ തിരിച്ചറിയുന്നത്.. ബരോവയിലെ വിശ്വാസികളെപ്പോലെ, വചനപ്രകാരം അങ്ങനെ തന്നെയോ എന്ന് ഉറപ്പു വരുത്തുക എന്നതായിരിക്കണം നാം ഓരോരുത്തരുടെയും ഉത്തരവാദിത്വം.
മാനുഷിക കേന്ദ്രങ്ങളും, നിയമസംഹിതകളും ഉള്ള സഭകള്‍ പുതിയ നിയമത്തിലില്ല. ദുരുപദേഷ്ടാക്കന്മാരുടെ പഠിപ്പിക്കലുകളെയും കള്ളയപ്പസ്തോലന്മാരെയും തിരിച്ചറിഞ്ഞു, അകന്നു നില്കാനായി, തിരുവെഴുത്തിന്റെ പിന്തുണയുള്ള ആദിമസഭയുടെ പഠിപ്പിക്കലുകള്‍ മാത്രമേ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാവൂ… ദൈവാലയത്തിലെ തിരശ്ശീല രണ്ടായി കീറിയിട്ടും, യേശുക്രിസ്തുവിന്റെ കാല്‍വരിയിലെ യാഗത്തില്‍ പഴയ നിയമത്തിലെ കാര്‍മിക കാര്യങ്ങള്‍ എല്ലാം നിവൃത്തിയായിട്ടും, നാമധേയ ക്രിസ്തീയ കൂട്ടങ്ങള്‍ ചെയ്യുന്നത് പോലെ പഴയ നിയമത്തിലെ ദേവാലയ രീതികളെ പിന്തുടരുന്ന പതിവ് വേര്‍പാട്/ ബ്രദറന്‍ എന്ന പേരില്‍ മറ്റുള്ളവരാല്‍ വിളിക്കപ്പെടുന്ന പ്രാദേശിക സഭകള്ക്കില്ല.(അപ്പൊ 2:41,42 )
ഇനി വിഷയത്തിലേക്ക് കടക്കട്ടെ, വൈദ്യശാസ്ത്രരംഗത്ത് ശരീരം കുത്തിത്തുളക്കലിന്റെ ഭവിഷ്യത്തുകളെക്കുറിച്ചു അനേക ലേഖനങ്ങള്‍ (Medical Journals) പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രേരക ഹേതുവും, ആത്മീയമായി ഭവിക്കുന്ന പ്രത്യാഘാതങ്ങളും വചനം എതിര്‍ക്കുന്നതു കൊണ്ടാണ് വിശ്വാസികള്‍ ഇത് ഒഴിവാക്കുന്നത്. ഈ കുത്തിത്തുളക്കല്‍ പരിഷ്കൃത സമൂഹങ്ങളില്‍ വരെ, വളരെ സാധാരണമായും ജനപ്രിയമായും മാറിക്കൊണ്ടിരിക്കുന്നു. പ്രായ വ്യത്യാസവും ലിംഗവ്യത്യാസവുമില്ലാതെ ഇത് വ്യാപിച്ചുകൊണ്ടിരിക്കുന്നത് ശരീരത്തിന്റെ ഏതാണ്ട് എല്ലാ അവയവങ്ങളിലെക്കും തന്നെയാണ്. ശരീരം തുളക്കല്‍ ലോകത്തിലെ ഏകദേശം എല്ലാ സമൂഹങ്ങളിലും തന്നെയുണ്ട്. പ്രാകൃത സമൂഹവും, പരിഷ്കൃത സമൂഹവും ഇതില്‍ വ്യത്യാസമില്ല. ശരീര സൌന്ദര്യവല്ക്കരണത്തോടുള്ള അഭിനിവേശമോ, ഗോത്രപരമായ കാരണങ്ങളോ, വംശീയ കാരണങ്ങളോ, മതത്തിന്റെ ആചാരപരമായ കാരണങ്ങളോ ആകാം ഇതിന്റെ പിന്നില്‍..
ശരീരം തുളക്കലിന്റെ ചരിത്രത്തില്‍ മതപരമായ വിഗ്രഹാരാധനക്കു വലിയ പങ്കുണ്ട്. ശബരിമല ഉത്സവത്തില്‍ പങ്കെടുക്കുന്നവരും, പോകുന്നവരും ശൂലവും കമ്പികളും ശരീരത്തില്‍ കുത്തിക്കയറ്റാറുണ്ട്. മതവ്യത്യാസത്തിന്റെ ചിഹ്നമായി കുത്തിത്തുളക്കലിന്റെ വേദന സഹിക്കലും, പാട് വഹിക്കലും, ലോഹം അണിയുകയും ചെയ്തു വന്നിരുന്നു. മതാചാരങ്ങള്‍ മാത്രമുള്ള അവന്ധ്യതയുമായി ബന്ധപ്പെട്ട ചില വിശ്വാസങ്ങളും ഇതിന്റെ പിന്നിലുണ്ടായിരുന്നു.
പാശ്ചാത്യ സമൂഹത്തിലെ ചില സാമൂഹ്യ വിരുദ്ധ ഗ്രൂപ്പുകളാണ് സാധാരണയായി ശരീരം കുത്തിത്തുളക്കല്‍ നടത്തുന്നത്. ഒരു തലമുറയില്‍ തുടങ്ങുന്ന തെറ്റായ ചില കാര്യങ്ങള്‍ അടുത്ത തലമുറയില്‍ മുഖ്യ ധാരയില്‍ എത്തുന്നതാണ് ഇവയുടെ സാത്താന്യ ശക്തി. ചില അന്ധവിശ്വാസ ഗ്രൂപ്പുകളെ തിരിച്ചറിയുന്നത് തന്നെ അവര്‍ വഹിച്ചിരിക്കുന്ന ലോഹക്കൊളുത്തുകളുടെ അടിസ്ഥാനത്തിലാണ്, നമ്മള് അതിനെ ഓമനിച്ചു വിളിക്കും, “കമ്മല്‍”. സമൂഹത്തെ രസിപ്പിക്കുന്ന കലാകാരന്മാര്ക്ക് സാധാരണയായി ഇവ കാണാം, മുഴു സമൂഹം തന്നെ ഈ കുത്തിത്തുളക്കല്‍ ജ്വരത്തിന് (piercing mania) അടിമപ്പെട്ടു കഴിഞ്ഞു.
നമ്മുടെ നാട്ടിലെ മേക്കമോതിരത്തിന്റെ ഒരു തുളയില്‍ നിന്ന് സ്റ്റഡ്സ് എന്ന പല തുളകളിലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കുന്നു. (ഞങ്ങള്‍ വിവരിക്കുന്ന എല്ലാ കാര്യങ്ങളുടെയും ചിത്രമടക്കമുള്ള തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്). വിഗ്രഹാരാധന നിറഞ്ഞ പ്രാകൃത സമൂഹത്തില്‍ നിന്ന് കവര്‍ന്നെടുത്ത കമ്മലണിയുക എന്ന പ്രാകൃത രീതി പിന്തുടരുന്ന വിശ്വാസികളുടെ സ്വയ നീതീകരണത്തിന്റെ വചനാടിസ്ഥാനം തന്നെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമര്‍ 12:1,2) സ്വന്ത ശരീരത്തെ അലങ്കരിച്ചു പാതി ദൈവമാക്കി ഒരര്‍ത്ഥത്തില്‍ സ്വയാരാധന നടത്തുന്ന അപകടത്തിലേക്കാണ് ഈ ലോകത്തിന് അനുരൂപമാകുന്നതുകൊണ്ട് വിശ്വാസികള്‍ എത്തിപ്പെടുന്നത്. നാം അറിഞ്ഞുകൊണ്ട് ഈ വിപത്തിന് കൂട്ട് നില്‍ക്കരുത്. റോമാലേഖനത്തിലെ ഈ ഒറ്റ വാക്യം മതി ഇവയില്‍ നിന്നെല്ലാം ഒരു ശരിയായ വിശ്വാസിക്ക് അകന്നു നില്ക്കാന്, പോരെങ്കില്‍ ഇനിയും ആത്മീയ സത്യം അടങ്ങിയിരിക്കുന്ന അനേക വാക്യങ്ങള്‍ ഉണ്ട്.
“ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ” (1 കോരി 6:19-20) ഈ വാക്യത്തില്‍ അടങ്ങിയിരിക്കുന്ന ആത്മീയ അര്‍ത്ഥവും ആക്ഷരീക അര്‍ത്ഥവും നമ്മുടെ ശരീരം ദൈവത്തിന്റെതാണ് എന്ന് പറയുന്നു. രക്ഷിക്കപ്പെടാത്തവന്റെ ശരീരം പിശാചിന്റെതാണ്. “ഇത് എന്റെ ശരീരമാണ് എനിക്കിഷ്ടമുള്ളത് ഞാന്‍ ചെയ്യും” എന്ന് ഒരു വിശ്വാസിക്കും പറയാനാകില്ല. നമ്മുടെ ശരീരം ഉപയോഗിക്കേണ്ടത് ദൈവനാമ മഹത്വത്തിനാണ്, അത് സൂക്ഷിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും, പരിചരിക്കേണ്ടതും കര്‍ത്താവ് വീണ്ടെടുത്ത ശരീരമാണ് എന്റേത് എന്ന ആത്മീയ സത്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കേണം.
വീണ്ടെടുപ്പില്‍, ഈ ലോകത്തിന്റെ ശീലങ്ങളില്‍ (practises) നിന്നുമുള്ള വീണ്ടെടുപ്പും ഉള്‍പ്പെടുന്നു. സ്വയ സ്നേഹം, സ്വയാരാധന എന്നിവയാണ് ലോഹവസ്തുക്കള്‍ കൊണ്ടുള്ള അലങ്കാര അടിമത്തത്തിന്റെ പിന്നിലും എന്നറിഞ്ഞു നാം സൂക്ഷിക്കണം.
നാം ന്യായപ്രമാണത്തിന്റെ കീഴിലല്ലെങ്കില്ക്കൂടി “മരിച്ചവര്‍ക്കുവേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്; മെയ്മേല്‍ പച്ചകുത്തരുത്; ഞാന്‍ യഹോവ ആകുന്നു” (ലേവ്യ.19:28) എന്ന ന്യായപ്രമാണ കല്പനയും നമുക്ക് മാനിക്കാം. ഈ വിഷയം പരിഗണിക്കുമ്പോള്‍ തന്നോടു തന്നെ ചോദിക്കാവുന്ന, ചോദിക്കേണ്ട ആദ്യത്തെ ചോദ്യം, നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തോട്, “കര്‍ത്താവേ ഞാന്‍ ചെയ്യുവാന്‍ പോകുന്ന ഈ കുത്തിത്തുളക്കലിനെ നീ അനുഗ്രഹിച്ച് നിന്റെ മഹത്വത്തിനാക്കി മറ്റേണമേ” എന്ന് യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമോ എന്നതാണ്.. ”ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്വിന്” (1കൊരി.10:31). ശരീരത്തില്‍ മുറിവുണ്ടാക്കി, തുളയുണ്ടാക്കി കമ്മലണിയുന്നത് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനാണ്.. അങ്ങനെയാണെങ്കില്‍ അതിനെ യോഗ്യമെന്നോ ഔചിത്യമെന്നോ കണക്കു കൂട്ടാന്‍ പറ്റില്ലല്ലോ. അതിനാലാണ് വിശ്വാസികള്‍ ഈ പ്രാകൃത ശീലത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത്.

Hi dear
Whatever narrated is absolutely correct. The fact remains in this piercing mania is definitely the work of antichrist who is already exists in this world and doing his work through these people (ref. 2 Thessalonians Chapter 2