പ്രാരംഭമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്തിനു, യിസ്രയേലുമായി ഉണ്ടായിരുന്ന ബന്ധം, അബ്രഹാം ആരായിരുന്നു, ശിഷ്യന്മാര്‍ക്ക് കര്‍ത്താവിനോടുണ്ടായിരുന്ന ബന്ധം എന്നിവ നമ്മുക്ക് ഒന്ന് പരിശോധിക്കാം. “ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു“. (1യോഹന്നാന്‍ 1:3 )
ആദി മുതല്‍ ദൈവത്തിനു മനുഷ്യനെക്കുറിച്ചുള്ള ആഗ്രഹം ഇതാണ്. മനുഷ്യനോടുള്ള കൂട്ടായ്മ ദൈവം ആഗ്രഹിക്കുന്നു അതിനാലാണ് അവന്‍ ഏദന്‍ തോട്ടത്തില്‍ നടന്നത് (ഉല്പത്തി 3:8,9). ലോകത്തിനു അനുഗ്രഹം വരുന്നതിനു മുഖാന്തിരമാകാനാണ് അബ്രഹാമിനെ ദൈവം തന്‍റെ സ്നേഹിതനാക്കിയത്. ഇസ്രായേലുമായുള്ള ആദ്യകാല സ്നേഹബന്ധം ഓര്‍ത്തു ദൈവം പറയുന്നു
“നീ ചെന്നു യെരൂശലേം കേള്‍ക്കെ വിളിച്ചു പറയേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു മരുഭൂമിയില്‍, വിതെക്കാത്ത ദേശത്തു തന്നേ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൌവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാന്‍ ഓര്‍ക്കുന്നു.” (യിരെമ്യാവ് 2:2 )
ദൈവവുമായുള്ള സ്നേഹബന്ധത്തിന്റെ ഓര്‍മ്മ പോലും അവന്‍ വിലയേറിയതായി കരുതുന്നു. അതിശയം തന്നെ!!!
സ്വന്ത ജനവും ലോകവും തള്ളിക്കളഞ്ഞപ്പോള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവും 12 പേരെ തന്റെ സ്നേഹിതന്മാരായി തെരഞ്ഞെടുത്തു. ആരാണ് കര്‍ത്താവിന്റെ സ്നേഹിതന്മാര്‍ “ഞാന്‍ നിങ്ങളോട് കല്പിക്കുന്നത് ചെയ്‌താല്‍ നിങ്ങള്‍ എന്റെ സ്നേഹിതന്മാര്‍ തന്നെ”. “ഞാന്‍ എന്റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചത് കൊണ്ട് നിങ്ങളെ സ്നേഹിതന്മാര്‍ എന്ന് പറഞ്ഞിരിക്കുന്നു “. പാപം നിറഞ്ഞ, മറുതലിപ്പുള്ള ഈ ലോകത്തില്‍ അപ്പോസ്തോലന്മാരുടെ ഉപദേശം പഠിച്ചനുസരിക്കുന്ന നാം അവന്റെ സ്നേഹിതന്മാര്‍ എന്നതില്‍ ആര്കെങ്കിലും സംശയമുണ്ടോ !!!
യോഹന്നാന്‍ നമ്മെ ഓര്‍പ്പിക്കുന്നത് പോലെ ദൈവ വചനത്തിന്റെ ഉദ്ദേശ്യവും, ദൈവത്തിന്റെ നമ്മെക്കുറിച്ചുള്ള ആഗ്രഹവും പിതാവും പുത്രനുമായുള്ള കൂട്ടായ്മബന്ധം ആണ്. ദൈവപൈതലിനു ബൈബിള്‍ ഒരു നിയമ പുസ്തകമല്ല മറിച്ച്ദൈവവുമായുള്ള ആനന്ദകരമായ ബന്ധം പുലര്തുര്‍ത്തുന്നതിനുള്ള ആധികാരികമായ മാര്‍ഗരേഖയാണ്.
വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാന ചോദ്യം “ഞാന്‍ സഭയുടെ എല്ലാ ‘നിയമങ്ങളും’ പാലിക്കുന്നുണ്ടോ” ? എന്നല്ല “ദൈവവുമായുള്ള എന്‍റെ കൂട്ടായ്മ , എത്ര മാത്രം ദൃഡം ആണെന്നുള്ളതാണ്”. അങ്ങനെ സ്ഥലം സഭയുമായുള്ള ബന്ധവും, അനുസരണവും, സാക്ഷ്യ ജീവിതവും ഒക്കെ ദൈവവുമായുള്ള കൂട്ടായ്മയുടെ, സ്നേഹ ബന്ധത്തിന്‍റെ പ്രത്യക്ഷ പ്രകടനമാണ്.
ദൈവം സഹോദരിമാരുടെ തലമുടിയുമായി ബന്ധപ്പെട്ടു തന്റെ മുന്‍ഗണന സ്ത്രീ മുടി നീട്ടിയാല്‍ അത് അവള്‍ക്കു മാനം തന്നെ എന്ന് 1 കോരി 11:15 ല്‍ വെളിപ്പെടുത്തിയിരിക്കുന്നു. സൃഷ്ടിയിലെ പോലെ തന്നെ ആണ്‍ പെണ്‍ വ്യത്യാസം തിരിച്ചറിയണം എന്ന് ദൈവം ആഗ്രഹിക്കുന്നു . (1കോരി 11:7,14,15) ആത്യന്തികമായി സഹോദരിമാരുടെ നീണ്ട തലമുടി, ക്രിസ്തുവിന്റെ നായകത്വം (Headship) എന്ന മാര്മിക സത്യം വെളിപ്പെടുത്തി കര്‍ത്താവിനെ മാനിക്കുന്നതിനായി ദൈവം നല്കിയിരിക്കുന്നതാണ് (1 കോരി 11:3-6) പുത്രന്‍ മഹത്വപ്പെടുന്ന ഒരു കല്പന പ്രമാണിക്കുന്നതിന് നാം എന്തിനു വൈമുഖ്യം കാണിക്കണം. പ്രിയ സഹോദരിമാരേ……. കര്‍ത്താവിന്റെ വാക്കുകള്‍ തന്നെ നമ്മുക്ക് ഒന്ന് ശ്രദ്ധിക്കാം “എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പ്രമാണിക്കും ;എന്റെ പിതാവ് അവനെ സ്നേഹിക്കും ;ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്നു അവനോടു കൂടെ വാസം ചെയ്യും .”(യോഹന്നാന്‍ 14:23 ).
മുടിയുടെ നീളം എത്ര വരെ ആകാം ? അല്ലെങ്കില്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മുടി നീളം എത്രയാണ്? ദൈവത്തെ സ്നേഹിക്കുകയും ദൈവിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുകയും ചെയ്യുന്ന ഒരു ദൈവമകള്‍ ഒരിക്കലും ഏറ്റവും കുറഞ്ഞ നീളം തെരഞ്ഞെടുക്കില്ല എന്നുറപ്പാണ്. നമ്മുടെ രക്ഷക്കായി സകലവും തന്ന ദൈവത്തിനായി എനിക്ക് പരമാവധി നല്കാനല്ലേ ആവൂ .
ഏറ്റവും കുറഞ്ഞ നീളത്തിലൂടെ എനിക്ക്ദൈവവുമായുള്ള ഏറ്റവും കുറഞ്ഞ ബന്ധത്തെ ഈ ലോകത്തോട് വിളിച്ചു പറയാനാകും. സന്തോഷത്തോടെയുള്ള, പൂര്ണ്ണ്‍ഹൃദയതോടെയുള്ള അനുസരണം കര്‍ത്താവിനോടുള്ള വിട്ടുവീഴ്ചയില്ലാത്ത ബന്ധത്തെ പ്രകടമാക്കുന്നു. സിനിമാ താരങ്ങളെയും, ഈ ലോകത്തിലെ ഫാഷനുകളെയും അന്ധമായി അനുകരിച്ച് ഏതറ്റം വരെയും മുടി മുറിക്കാനൊരുങ്ങി നില്‍കുന്ന സഹോദരിമാര്‍ ഈ ദൈവിക ആലോചന ഒന്ന് പരിഗണിച്ചിരുന്നെങ്കില്‍!!!!!!!!!
ഇനി നിങ്ങള്‍ തന്നെ പറയൂ മേല്പറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരം ….