മനുഷ്യന്‍റെ യോഗ്യത കണക്കിടാത്ത ദൈവകൃപക്ക് എന്ത് 'യോഗ്യത'യാണ് വേണ്ടത് ? George Mathew

Apr
01
മനുഷ്യന്‍റെ യോഗ്യത കണക്കിടാത്ത ദൈവകൃപക്ക് എന്ത് 'യോഗ്യത'യാണ് വേണ്ടത് ? George Mathew, Uran, Maharashtra
 
ദൈവ വചന പഠനത്തിലൂടെ നാം കാണേണ്ടത് യേശുക്രിസ്തുവിന്റെ മഹത്വമാണ്. നമ്മുക്ക് എന്തെങ്കിലും യോഗ്യതയുണ്ട് എന്ന് പറഞ്ഞു ദൈവ സന്നിധിയില്‍ ചെന്നാല്‍ 'ചുമ്മാ' തിരികെ പോരുകയേ ഉള്ളൂ.  ദൈവാത്മാവിന്റെ ലോകത്തിലേക്കുള്ള പ്രവേശനം ആണ് ആത്മ പ്രകാശനം. പഠനം കൊണ്ടും, യോഗ്യത കൊണ്ടും, പ്രവര്‍ത്തനം കൊണ്ടും നേടിയെടുക്കാവുന്നതല്ല. 'ദൈവ കൃപ മാത്രമാണ്'. 
 

'ശേഷിപ്പുകള്ക്ക്ി' (remnant) പറയാനുള്ള സാക്ഷ്യം ?

Mar
22

നമ്മുടെ ദൈനംദിന ജീവിതത്തില്‍ 'ശേഷിപ്പ്' എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്‌ ഉപയോഗത്തിന് ശേഷം മിച്ചം വന്ന (ശേഷിച്ച) ഭാഗത്തെ കുറിക്കുന്നു. ദൈവീക പദ്ധതിയുടെ ഭാഗമായി  ദൈവം മനുഷ്യനെ സൃഷ്ടിച്ചു. എന്നാല്‍ പാപത്തിന്റെ ഫലമായി ദൈവത്തിനായി ഉപയോഗപ്പെടെണ്ടതായ മനുഷ്യന്‍ ദൈവത്തില്‍ നിന്ന് അകന്നപോയി. അവനെ വീണ്ടെടുക്കുവാന്‍ പിന്നെയും ദൈവം പദ്ധതികള്‍ ഒരുക്കി. അങ്ങനെ ദൈവീക പദ്ധതിയുടെ ഭാഗമായി, സത്യത്തെ മുറുകെ പിടിക്കുന്ന ഒരു ചെറിയ കൂട്ടത്തിനെ അഥവാ 'ശേഷിപ്പിനെ' എല്ലാകാലത്തും ദൈവം തന്‍റെ നാമ മഹത്വത്തിനായി സൂക്ഷിച്ചിരുന്നു.   

 

പ്രാദേശിക സഭകളിലെ കര്ത്തൃ വേലക്ക്, ശുശ്രുഷകള്‍ക്ക് ബൈബിള്‍ കോളേജ് (സെമിനാരി) പഠനം നിര്‍ബന്ധമോ?

Mar
16

കര്‍ത്തൃശുശ്രൂഷകള്‍ക്ക് ബൈബിള്‍ കോളേജ് പഠനം അനിവാര്യമാണ് എന്ന് കരുതുന്ന അനേകര്‍ ഇന്നുണ്ട്. ആ ധാരണ, വേലയില്‍ ചിലരെ പിന്നോട്ട് വലിക്കുന്നതിന്നു മുഖാന്തരമായിത്തീരുന്നു. എന്നാല്‍ നമ്മുടെ ഇടയില്‍ ഇന്ന് ഉപയോഗിക്കപ്പെടുന്ന ചിലരേയും, അല്ലെങ്കില്‍ മുന്‍കാലങ്ങളില്‍ ഉപയോഗിക്കപ്പെട്ട പലരേയും വിചിന്തനം ചെയ്യുമ്പോള്‍ അവരാരും ബൈബിള്‍ കോളേജില്‍ പഠിച്ചവരല്ല എന്ന് മനസ്സിലാക്കാനാകും. പഠിച്ചവരെ ഉദ്ദേശിച്ചല്ല, പഠനത്തിനു സാഹചര്യം ലഭിക്കാത്തവരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. 

നിങ്ങള്‍ പുറമേയുള്ളതോ നോക്കുന്നത്?

Mar
02

നമ്മുടെ മുഖഭാവവും (Face) അതിന്‍റെ പിറകിലെ പരമാര്‍ത്ഥവും (Fact) തമ്മില്‍ ഒരുപക്ഷേ അല്പമായ ബന്ധം ഉണ്ടായി എന്നു വരാം. 'മുഖം മനസ്സിന്‍റെ കണ്ണാടിയാണെന്ന്' സാധാരണ നാം പറയാറുണ്ടല്ലോ. ഒരുപരിധിവരെ അത് ശരിയും ആയിരിക്കാം. എന്നാല്‍ ആത്മീയതലത്തില്‍ നാം ചിന്തിക്കുമ്പോള്‍ ഈ രണ്ട് വ്യത്യസ്ത തലങ്ങള്‍ക്ക്‌ (മുഖഭാവവും അതിന്‍റെ പിറകിലെ പരമാര്‍ത്ഥവും)  തമ്മില്‍ വളരെ വ്യക്തമായ ഒരു ബന്ധവും ക്രമവുമുണ്ടെന്നു നമ്മുക്ക് മനസ്സിലാകും.

 

ആരാധനക്കായുള്ള ഒരുക്കവും, ആരാധനയിലെ മൌനവും !!

Feb
22

വിശ്വാസികള്‍ ഒരുമിച്ചുകൂടി ദൈവത്തെ ആരാധിക്കുന്ന തിനോടനുബന്ധിച്ചു പൗലോസ്‌ അപ്പോസ്തലന്‍ കൊരിന്ത്യരോട് പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. "ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും? നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം;  മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും. (1കൊരിന്ത്യര്‍ 14:15-17). അപ്പം നുറുക്കുവാനായിട്ടുള്ള സഭാകൂടിവരവിനോട് ചേര്‍ത്താണ് അവിടെ ഈ കാര്യം പറഞ്ഞിരിക്കുന്നത്. മുഴുവന്‍ സഭയും പരിശുദ്ധാത്മാവിലുള്ള സന്തോഷകരമായ സ്വാതന്ത്ര്യത്തില്‍ ഒരുമിച്ചു സ്തോത്രവും നന്ദിയും പുത്രനിലൂടെ പിതാവിന് അര്‍പ്പിക്കുമ്പോള്‍ അവിടെ ആത്മാവിനോടൊപ്പം ബുദ്ധിയുംകൂടി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുവാന്‍ കഴിയും.

ക്രിസ്തുവിൽ നിന്ന് വേറിട്ട ക്രിസ്ത്യാനിത്വം !!

Feb
20

ക്രിസ്തുവില്നിന്നു തന്നെയല്ലേ ക്രിസ്ത്യാനിത്വം ഉത്ഭവിച്ചത്‌ !! പിന്നെ എങ്ങനെയാണ്‌ ക്രിസ്തുവില്നിന്നു വേറിട്ട ക്രിസ്ത്യാനിത്വം എന്ന് പറയാൻ സാധിക്കുന്നത്? അന്ത്യൊക്ക്യയിൽ വച്ചാണ് ആദ്യമായി ക്രിസ്തുശിഷ്യന്മാരെ  "ക്രിസ്ത്യാനികൾ" എന്ന് ലോകം വിളിച്ചത് (അപ്പോ.പ്രവർത്തി: 11:26). കാരണം അവരുടെ ജീവിത രീതിയും, ക്രമവും എല്ലാം ക്രിസ്തുവിനോട് സാമ്യം ഉള്ളതായിരുന്നു എന്ന് മാത്രമല്ല അവരുടെ ജീവിതത്തിലൂടെ വെളിപ്പെട്ടുകൊണ്ടിരുന്നത് ക്രിസ്തു മാത്രമായിരുന്നു.

ഒരു പ്രാദേശീക സഭയിലെ മൂപ്പന്‍ (Elder) തന്‍റെ പദവിയില്‍ നിന്നും വിരമിക്കേണ്ടതുണ്ടോ?

Feb
15

പഴയനിയമകാലത്ത്, ലേവ്യപൌരോഹിത്യത്തില്‍, സമാഗമനകൂടാരത്തിലെ ശുശ്രുഷകള്‍ക്ക് വളരെയധികം ശാരീരിക അധ്വാനവും ആവശ്യമായിരുന്നു. അതുകൊണ്ട്, സമാഗമനകൂടാരത്തില്‍ വേല ചെയ്യുവാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രായപരിധി പറഞ്ഞിരുന്നു. "യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: ലേവ്യർക്കുള്ള പ്രമാണം ആവിതു: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേലചെയ്യുന്ന സേവയിൽ  പ്രവേശിക്കേണം

നമ്മുടെ മക്കള്‍ എവിടെ?

Dec
31

കുടുംബമായി ദൈവ സന്നിധിയില് വരണം. സഭായോഗത്തിന് നിങ്ങളോടൊപ്പം കുഞ്ഞുങ്ങളെ കൊണ്ടുപോകണം. കുഞ്ഞുങ്ങളുടെ ആത്മീയ ജീവിതത്തെ നിസ്സാരമായി കാണരുത്. ആത്മീയ വിഷയങ്ങളില് മാതാപിതാക്കളുടെ ഉത്തരവാദിത്വം നിര്വഹിക്കണം.

ശിക്ഷിച്ചു വളര്ത്തുന്ന ദൈവകൃപ

Dec
22

"സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു. (തീത്തോസ് 2:11-13).

"നമ്മെ രക്ഷിച്ച ദൈവകൃപ, ശിക്ഷിച്ചു വളര്ത്തുന്ന ദൈവകൃപയാണ്" - Evg. T.P Kanakaraj

Dec
21

http://www.youtube.com/edit?video_id=qCRmCd3DQ7M "സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു.(തീത്തോസ് 2:11-13). ദൈവം നമ്മെ ശിക്ഷിച്ചു വളര്ത്തുന്നത്തിന്റെ് കാരണങ്ങള്. . 1.യേശുക്രിസ്തുവിന്റെ പ്രത്യക്ഷതെക്കായിട്ട് കാത്തിരിക്കണം.

Pages

Subscribe to സഭാസത്യം RSS